ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

എൻ.സി.സി

എൻ.സി.സി. യുടെ നേതൃത്വത്തിൽ ശംഖുമുഖം കടൽത്തീരം വൃത്തിയാക്കിയപ്പോൾ

അച്ചടക്കമുള്ള ജനത രാഷ്ട്രസമ്പത്താണ്. അതുകൊണ്ട് രാഷ്ട്രഭദ്രതയ്ക്കുള്ള സൈനിക വിഭാഗങ്ങളുടെ ആദ്യപാഠങ്ങൾ ചെറുപ്പത്തില് പരിശീലിപ്പിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 150 കുട്ടികൾക്ക് വീതം സൈനിക പരിശീലനം നൽകുന്നു.

എൻ. സി. സി. പ്രവർത്തനറിപ്പോർട്ട് 2021-22

എൻ. സി സി. യുടെ ചരിത്രത്തിന്റെ ഏറ്റവും പഴക്കമുള്ള ഒരു യൂണിറ്റാണ് നമ്മുടേത് കുട്ടികളുടെ മാനസികവും സാമൂഹികവുമായ വ്യക്തി വികാസത്തിൽ എൻ. സി സി. എക്കാലവും പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്.ഈ കോവിഡ് കാലത്ത് എല്ലാതരം പ്രവർത്തനങ്ങളും ഓൺലൈൻ ആയും അല്ലാതെയും നടത്താൻ കഴിഞ്ഞിട്ടുണ്ട്.

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ന് ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നിരവധി പ്രവർത്തനങ്ങളിൽ പങ്കാളികളായി ഓരോ കേഡറ്റ്സും ഓരോ വൃക്ഷത്തൈ വീതം നട്ട് പ്രകൃതി സംരക്ഷണത്തിന്റെ പുതിയ ആരംഭം കുറിച്ചു.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചറിയിക്കുന്ന പോസ്റ്റർസ്,വീഡിയോസ്,പെയിന്റിംഗ് എന്നിവ പങ്കുവെച്ചു.

ജൂൺ 21 ന് ലോക യോഗ ദിനത്തോടനുബന്ധിച്ച് കേഡറ്റ്‌സ് യോഗ ചെയ്യെണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന അറിവുകൾ പങ്കുവെച്ചു കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സ്വന്തമായും കുടുംബത്തൊടൊത്തുമുള്ള യോഗ വീഡിയോസ് ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്തു.

ജൂലൈ 18 സൈക്കിളിംഗ്ൻറെ പ്രാധാന്യവും ആവശ്യകതയും മനസിലാക്കുന്നതിലേക്കായി നടത്തിയ ബൈസൈക്കിൾ അവേർനെസ്സ് പ്രോഗ്രാമിൽ കുട്ടികളുടെ പങ്കാളിത്തം വളരെ മികച്ചതായിരുന്നു. ബൈസൈക്കിൾ മേയർ ആയിരുന്ന ശ്രീ പ്രകാശ് പി ഗോപിനാഥ്‌ അധ്യക്ഷനായ ഗൂഗിൾ മീറ്റ് പ്രിൻസിപ്പൽ ശ്രീമതി ലീന ടീച്ചർ ഉദ്ഘാടനം ചെയ്തു.GCI.ബീന മാഡം പങ്കെടുത്ത ഈ പരിപാടിയിൽ കുട്ടികൾ തങ്ങളുടെ സൈക്കിൾ അനുഭവങ്ങൾ പങ്കിടുകയും ഈ കാലഘട്ടത്തിൽ സൈക്കിളിംഗിന്റെ ആവശ്യകതയെക്കുറിച്ച് ബോധവതികളാക്കുകയും ചെയ്തു.

ഓഗസ്റ്റ് 15 ന് , ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര ദിനം വളരെ വിപുലമായി ആഘോഷിച്ചു.ക്വിസ്,ആർട്ടിക്കിൾ കോമ്പറ്റിഷൻ,കാർഡ് മേക്കിങ് കോമ്പറ്റിഷൻ.തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി."രാഷ്ട്രഗാൻ' പ്രോഗ്രാമിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടി.സ്കൂൾ തല സ്വാതന്ത്ര ദിനാഘോഷത്തിൽ കേഡറ്റ്‌സ് പരേഡ് നടത്തി.

ഓഗസ്റ്റ് 24 ന് കേഡറ്റ്‌സ് ഫിറ്റ് ഇന്ത്യ കോമ്പറ്റിഷിൽ പങ്കെടുത്ത് വാക്കിങ്,ജോഗിങ്,സ്കിപ്പിംഗ് തുടങ്ങി പല വ്യായാമങ്ങൾ ചെയ്തത് വീഡിയോസ് ഗ്രൂപ്പിൽ പങ്കുവെച്ചു .

ഒക്ടോബർ 2 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് കേഡറ്റ്‌സ് ഗാന്ധി സ്‌മൃതി ഉണർത്തുന്ന പോസ്റ്റർസ്, വീഡിയോസ് , ദേശഭക്തിഗാനങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ ഗ്രൂപ്പിൽ പങ്കുവച്ചു.സ്കൂളിൽ നടന്ന ഗാന്ധിസ്‌മൃതി പരിപാടിയിൽ കേഡറ്റ്‌സ് പങ്കെടുത്തു.

സ്വാതന്ത്ര്യദിനാചരണം

72-ാം സ്വാതന്ത്ര്യദിനാചരണം ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹില്ലിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൽ പ്രീത ടീച്ചർ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്, സ്റ്റാഫ് സെക്രട്ടറി, SMC ചെയർമാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ വിവിധ സന്ദേശങ്ങൾ, ദേശഭക്തിഗാനങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തി. SPC, NCC, റെഡ് ക്രോസ് തുടങ്ങിയവർ ഫ്ലാഗ് സല്യൂട്ട് നടത്തി. NSS, ഗ്രീൻ ആർമി നേതൃത്വത്തിൽ സ്കൂൾ വൃത്തിയാക്കി. ഗണിത ക്ലബ് പേപ്പർ പതാകകൾ ഉണ്ടാക്കി നൽകി. തുടർന്ന് കാർഗിൽ യുദ്ധത്തിൽ മരിച്ച ഗണ്ണർ ഷിജുകുമാറിന്റെ സ്മൃതി മണ്ഡപം സന്ദർശിച്ചു. വീട്ടുകാരുമായി കുറച്ചു സമയം ചിലവഴിച്ചു.

43085.36.png   43085.37.png

2020-21

• നമ്മുടെ സ്കൂളിലെ ഈ വർഷത്തെ NCC പ്രവർത്തനങ്ങൾ ജൂൺ മാസം തന്നെ തുടങ്ങി NCC യിൽ 150 കുട്ടികളുണ്ട് (First year 77 Second year year73) • ജൂൺ 21 നു ' YOGA DAY'യ്ക്ക് കുട്ടികൾ വീടുകളിൽ ഇരുന്നുകോണ്ട്യോഗ ചെയ്തു ആഘോഷിച്ചു . • ഓൺലൈൻ ക്ലാസുകൾ വളരെ കൃത്യമായി നടന്നു വരുന്നു • ‘Tree Plantation Pakhwada’ യുമായി ബന്ധപെട്ടു കുട്ടികൾ സ്വന്തം വീടുകളിൽ ചെടികൾ നടുകയും പോസ്റ്റർ ,പ്രസംഗം എന്നിവ ചെയ്തു അയച്ചു. • ജൂലൈ 11 ‘World Population Day’ജൂലൈ 26 ‘Kargil Vijay Divas’ എന്നിവ വിപുലയ രീതിയിൽ ആചരിച്ചു .കുട്ടികളുടെ വർക്കുകൾ സ്കൂൾ യൂട്യൂബ് ചാനൽ, ബ്ലോഗ് എന്നിവയിൽ അപ്ലോഡ് ചെയ്തു . സ്പീച് ഡിജിറ്റൽ മാഗസിൻ എന്നിവ തയ്യാറാക്കി. • ഓഗസ്റ്റ് 15 ‘Independence Day’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. • FIT INDIA ‘ പ്രോഗ്രാം നോട്നുബന്ധിച്ചു കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനായി awareness നൽകുകയും വീടുകളിൽ വർക്ക് ഔട്ട് ചെയ്തു വീഡിയോ അയച്ചു നൽകുകയും ചെയ്തു . •നവംബർ 14 ‘Children's Day'ആഘോഷിച്ചു . •നവംബർ 23 ‘NCC DAY’ ആഘോഷിച്ചു