ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സയൻസ് ക്ലബ്ബ്

ശാസ്ത്രവിഷയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് അംഗങ്ങളാകാം .അംഗങ്ങൾ ശാസ്ത്രാധ്യാപികമാരുടെ മേൽനോട്ടത്തിൽ പരീക്ഷണ നിരീക്ഷണ ഗവേഷണങ്ങളിൽ വ്യാപൃതരാകുന്നു. 2021 - 22 ലെ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് - റിപ്പോർട്ട്

June 5 - പരിസ്ഥിതി ഈ വർഷത്തെ പരിസ്ഥിതി ദിനം ജൂൺ 5ന് ആഘോഷിച്ചു.പരിസ്ഥിതി ദിന പോസ്റ്റർ , പെയിന്റിംഗ്, സന്ദേശം , വൃക്ഷതൈകൾ നടുന്ന ചിത്രങ്ങൾ വീഡിയോ എന്നിവ കുട്ടികൾ സയൻസ് ക്ലബ് ഗ്രൂപ്പിൽ പങ്കുവെച്ചു.

July 21 - ചാന്ദ്രദിന സയൻസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ചന്ദ്രദിനം July 24 ന് രാവിലെ 11 മണിക്ക് വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു . Dr.എസ്.സുരേഷ് ബാബു സർ (Head and scientist SG ,VSSC )ഉദ്ഘാടനം ചെയ്തു. റിമോട്ട് സെൻസിംഗ് - നെ കുറിച്ച് ക്ലാസ്സെടുത്തു കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി ചന്ദ്രനിലേക്ക് ഒരു യാത്ര ചന്ദ്രദിനത്തിൽ എന്ന ഓഗ്മെന്റഡ് റിയാലിറ്റി വീഡിയോ അവതരിപ്പിച്ചു. ചാന്ദ്രപര്യവേഷണം ഇന്നലെ,ഇന്ന്,നാളെ എന്ന വിഷയത്തിൽ ഡോക്യുമെന്ററി , കുട്ടികളുടെ പോസ്റ്റർ , പെയിന്റിംഗ് എന്നിവ പ്രദർശിപ്പിച്ചു.

സ്കൂൾതലശാസ്ത്രമേള

കുട്ടിശാസ്ത്ര പ്രതിഭ പീലിവിടർത്തി.ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഗണിതശാസ്ത്രം, ഐ.ടി,പ്രവർത്തിപരിചയം എന്നീ രംഗങ്ങളിൽ തങ്ങളുടെ കഴിവുതെളിയിച്ചു് കുരുന്നു പ്രതിഭകൾ.സബ് ജില്ലാതലത്തിൽ എല്ലാവിഭാഗങ്ങളിലും ഒവറാൾ ട്രോഫി കരസ്ഥനാക്കി.

ശാസ്ത്രമേള സബ്ബ് ജില്ലാതല എവറോളിങ്ങ് ട്രോഫി

ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാനതലം ജൂനിയർ വിഭാഗത്തിലെ 2 പ്രോജക്ടുകൾക്ക് A grade-ും C grade-ും


കോട്ടൺഹില്ലിൽ നിന്ന് നാസയിലേക്ക്

  ആദിശങ്കര ഏഷ്യാനെറ്റ് യംങ് സയന്റിസ്റ്റ് അവാർഡിന് ഇഷാനി ആർ കമ്മത്തിന്  3-ാം സമ്മാനം

സെപ്റ്റംബർ 19ന് സ്കൂളിൽ യാത്ര അയപ്പ് നൽകി. 20ാം തീയതി നാസയിലേക്കുള്ള യാത്ര ആരംഭിച്ചു. തുടർന്നുള്ള പത്ത് ദിവസങ്ങൾ അമേരിക്കയിലെ പല ഭാഗങ്ങൾ സന്ദർശിച്ച് സെപ്റ്റംബർ 30ന് തിരിച്ചെത്തി. ഇഷാനിയുടെ യാത്രാനുഭവ കുറിപ്പ് താഴെ ചേർത്തിരിക്കുന്നു.


2018-19 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

ചാന്ദ്രദിനാചരണം

സാമൂഹ്യശാസ്ത്ര ക്ലബും ശാസ്ത്ര ക്ലബും സംയുക്തമായി നടത്തിയ ചാന്ദ്രദിനാചാരണത്തിന്റെ ഭാഗമായി ഡോ.പി. അരുൺകുമാർ സർ കുട്ടികൾക്കായി സെമിനാർ അവതരിപ്പിച്ചു. Space craft propulsion engines group, Liquid propulsion systems center (LPSC) വലിയമലയിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 1987ൽ ആണ് ISRO-ൽ ചേർന്നത്. തുടർന്ന് ISROയുടെ നേട്ടങ്ങളുടെ പട്ടികയിൽ നാഴികക്കല്ലുകളായി മാറിയ മംഗൾയാൻ, ചന്ദ്രയാൻ 1, Mars Orbiter Mission(MOM)2014 എന്നിവയിൽ പങ്കാളിയാവുകയും ഇപ്പോൾ ചന്ദ്രയാൻ 2നായി തയാറാവുകയും ചെയ്യുന്നു. അദ്ദേഹത്തിന് ISROയുടെ മികവിനുള്ള അവാർഡും ലഭിച്ചിരുന്നു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളുടെ വിജയികൾക്കും ഫുട്ബോൾ പ്രവചന മത്സരത്തിന്റെ വിജയികൾക്കും സമ്മാനം വിതരണം ചെയ്തു.