ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സയൻസ് ക്ലബ്ബ്
ശാസ്ത്രവിഷയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് അംഗങ്ങളാകാം .അംഗങ്ങൾ ശാസ്ത്രാധ്യാപികമാരുടെ മേൽനോട്ടത്തിൽ പരീക്ഷണ നിരീക്ഷണ ഗവേഷണങ്ങളിൽ വ്യാപൃതരാകുന്നു. 2021 - 22 ലെ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് - റിപ്പോർട്ട്
June 5 - പരിസ്ഥിതി ഈ വർഷത്തെ പരിസ്ഥിതി ദിനം ജൂൺ 5ന് ആഘോഷിച്ചു.പരിസ്ഥിതി ദിന പോസ്റ്റർ , പെയിന്റിംഗ്, സന്ദേശം , വൃക്ഷതൈകൾ നടുന്ന ചിത്രങ്ങൾ വീഡിയോ എന്നിവ കുട്ടികൾ സയൻസ് ക്ലബ് ഗ്രൂപ്പിൽ പങ്കുവെച്ചു.
July 21 - ചാന്ദ്രദിന സയൻസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ചന്ദ്രദിനം July 24 ന് രാവിലെ 11 മണിക്ക് വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു . Dr.എസ്.സുരേഷ് ബാബു സർ (Head and scientist SG ,VSSC )ഉദ്ഘാടനം ചെയ്തു. റിമോട്ട് സെൻസിംഗ് - നെ കുറിച്ച് ക്ലാസ്സെടുത്തു കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി ചന്ദ്രനിലേക്ക് ഒരു യാത്ര ചന്ദ്രദിനത്തിൽ എന്ന ഓഗ്മെന്റഡ് റിയാലിറ്റി വീഡിയോ അവതരിപ്പിച്ചു. ചാന്ദ്രപര്യവേഷണം ഇന്നലെ,ഇന്ന്,നാളെ എന്ന വിഷയത്തിൽ ഡോക്യുമെന്ററി , കുട്ടികളുടെ പോസ്റ്റർ , പെയിന്റിംഗ് എന്നിവ പ്രദർശിപ്പിച്ചു.
സ്കൂൾതലശാസ്ത്രമേള
കുട്ടിശാസ്ത്ര പ്രതിഭ പീലിവിടർത്തി.ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഗണിതശാസ്ത്രം, ഐ.ടി,പ്രവർത്തിപരിചയം എന്നീ രംഗങ്ങളിൽ തങ്ങളുടെ കഴിവുതെളിയിച്ചു് കുരുന്നു പ്രതിഭകൾ.സബ് ജില്ലാതലത്തിൽ എല്ലാവിഭാഗങ്ങളിലും ഒവറാൾ ട്രോഫി കരസ്ഥനാക്കി.
ശാസ്ത്രമേള സബ്ബ് ജില്ലാതല എവറോളിങ്ങ് ട്രോഫി
ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാനതലം ജൂനിയർ വിഭാഗത്തിലെ 2 പ്രോജക്ടുകൾക്ക് A grade-ും C grade-ും
കോട്ടൺഹില്ലിൽ നിന്ന് നാസയിലേക്ക്
ആദിശങ്കര ഏഷ്യാനെറ്റ് യംങ് സയന്റിസ്റ്റ് അവാർഡിന് ഇഷാനി ആർ കമ്മത്തിന് 3-ാം സമ്മാനം
സെപ്റ്റംബർ 19ന് സ്കൂളിൽ യാത്ര അയപ്പ് നൽകി. 20ാം തീയതി നാസയിലേക്കുള്ള യാത്ര ആരംഭിച്ചു. തുടർന്നുള്ള പത്ത് ദിവസങ്ങൾ അമേരിക്കയിലെ പല ഭാഗങ്ങൾ സന്ദർശിച്ച് സെപ്റ്റംബർ 30ന് തിരിച്ചെത്തി. ഇഷാനിയുടെ യാത്രാനുഭവ കുറിപ്പ് താഴെ ചേർത്തിരിക്കുന്നു.
2018-19 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
ചാന്ദ്രദിനാചരണം
സാമൂഹ്യശാസ്ത്ര ക്ലബും ശാസ്ത്ര ക്ലബും സംയുക്തമായി നടത്തിയ ചാന്ദ്രദിനാചാരണത്തിന്റെ ഭാഗമായി ഡോ.പി. അരുൺകുമാർ സർ കുട്ടികൾക്കായി സെമിനാർ അവതരിപ്പിച്ചു. Space craft propulsion engines group, Liquid propulsion systems center (LPSC) വലിയമലയിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 1987ൽ ആണ് ISRO-ൽ ചേർന്നത്. തുടർന്ന് ISROയുടെ നേട്ടങ്ങളുടെ പട്ടികയിൽ നാഴികക്കല്ലുകളായി മാറിയ മംഗൾയാൻ, ചന്ദ്രയാൻ 1, Mars Orbiter Mission(MOM)2014 എന്നിവയിൽ പങ്കാളിയാവുകയും ഇപ്പോൾ ചന്ദ്രയാൻ 2നായി തയാറാവുകയും ചെയ്യുന്നു. അദ്ദേഹത്തിന് ISROയുടെ മികവിനുള്ള അവാർഡും ലഭിച്ചിരുന്നു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളുടെ വിജയികൾക്കും ഫുട്ബോൾ പ്രവചന മത്സരത്തിന്റെ വിജയികൾക്കും സമ്മാനം വിതരണം ചെയ്തു.
2025-26 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
ബോധവൽക്കരണ ക്ലാസ്

2025 ജൂലൈ പത്താം തീയതി ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് മെൻസ്ട്രൽ കപ്പിന്റെ ഉപയോഗത്തെക്കുറിച്ച്, സുരക്ഷയെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് ആരോഗ്യവകുപ്പിന്റെ സഹായത്തോടുകൂടി നടത്തുകയുണ്ടായി. കൂടാതെ കുട്ടികൾക്ക് മെൻസ്ട്രൽ കപ്പ് നൽകുകയും ചെയ്ത
ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം
ജില്ലാതല ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം ജൂലൈ 13ആം തീയതി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി കോട്ടൺഹിൽ സ്കൂളിലെ കോൺഫറൻസ് ഹാളിൽ നടന്ന പ്രോഗ്രാമിന്റെ അധ്യക്ഷനായി തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഷിബുലാൽ സാർ മുഖ്യ അതിഥിയായി മുൻ ഡിജിപി ഋഷി രാജ്സിംഗ്, ഈ പരിപാടിയിൽ ആശംസകൾ അറിയിച്ചത് ഡയറ്റ് പ്രിൻസിപ്പൽ ഗീതനായർ കോട്ടൺഹിൽ സ്കൂളിലെ പ്രിൻസിപ്പൽ എച്ച് എം ഗീത ജി ,അഡിഷണൽ എച്ച് എം രേഖ ബി ,റിട്ടയേർഡ് അധ്യാപകൻ അജയകുമാർ , ഈ ഒരു പരിപാടിയെ സ്വാഗതം ചെയ്യാനായി ഗിഫ്റ്റ്ചിൽഡ്രൻ പ്രോഗ്രാമിന്റെ കോഡിനേറ്റർ ശ്രീ ജ്യോതിസ് പി എസ് നന്ദി പ്രകാശിപ്പിക്കുന്നതിനായിട്ട് കെമിസ്ട്രി അധ്യാപിക ഡോക്ടർ ദിവ്യ



ചിത്രരചന മത്സരം

ഫ്രീധ കഹ്‌ലോ ഓർമ്മയ്ക്കായിട്ട് നടന്ന ചിത്രം രചന മത്സരത്തിൽ പങ്കെടുത്ത വിജയികളായ കുട്ടികൾ
ചാന്ദ്രദിനം 2025


ചാന്ദ്രദിനം ജൂലൈ 21 ചാന്ദ്രദിനത്തിന്റെ ഭാഗമായിട്ട് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ചാന്ദ്രദിന ക്വിസ് പോസ്റ്റർ കോമ്പറ്റീഷൻ ഡിജിറ്റൽ പോസ്റ്റർ മത്സരം പ്രസന്റേഷൻ മത്സരം കൂടാതെ ചന്ദ്രൻറെ വിവിധ ഘട്ടങ്ങളെ കുറിച്ചും റോവറുകളെ കുറിച്ചും മദ്രാസ് ഐഐടിയും ബ്രേക്ക് ക്രൂ സയൻസ് സൊസൈറ്റിയുടെയും ചെയർമാൻ ക്ലാസ്സ് എടുത്തു.ഗവൺമെന്റ് ജി ജി എച്ച് എസ് എസ് കോട്ടൺഹിൽ സ്കൂളിലെ വിദ്യാർഥിനികളായ തങ്കലക്ഷ്മി,ഐശ്വര്യ, ജയന്തി, തിരുവനന്തപുരം തമിഴ്സംഘം സംഘടിപ്പിച്ച പ്രോഗ്രാമിൽ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ, ജി എസ് എൽ വി യുടെ ക്രെയോജനിക് എൻജിൻ വികസിപ്പിച്ച ലിക്വിഡ് പ്രൊഫൽ ഷൻ സിസ്റ്റം സെന്ററിന്റെ മുൻ ഡയറക്ടറുമായ ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ അവാർഡ് ആയ പത്മശ്രീ ലഭിച്ച ബഹുമാനപ്പെട്ട വേദാചലം സാറിന്റെ ക്ലാസിൽ പങ്കെടുക്കാൻ കഴിയുകയും തങ്കലക്ഷ്മി, ജയന്തി എന്നിവർക്ക് സമ്മാനം നൽകുകയും ചെയ്ത










