ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മാത്തമാറ്റിക്സ് ക്ലബ്ബ്

മാത്തമാറ്റിക്സ് ക്ലബ്ബിൽ ഗണിതശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികൾക്ക് അംഗങ്ങളാകാം. ഗണിതശാസ്ത്രാധ്യപകരുടെ പ്രവർത്തനത്തിലൂടെ കുട്ടികളുടെ ചിന്താശക്തി വർദ്ധിപ്പിക്കുന്നു ലാബ്സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തി വരുന്നു.കുുട്ടിശാസ്ത്ര പ്രതിഭ പീലിവിടർത്തി.ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഗണിതശാസ്ത്രം, ഐ.ടി,പ്രവർത്തിപരിചയം എന്നീ രംഗങ്ങളിൽ തങ്ങളുടെ കഴിവുതെളിയിച്ചു് കുരുന്നു പ്രതിഭകൾ.സബ് ജില്ലാതലത്തിൽ എല്ലാവിഭാഗങ്ങളിലും ഒവറാൾ ട്രോഫി കരസ്ഥനാക്കി.

ഗണിത ക്ലബ്ബ് -2021-2022

ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ്സിലെയും ഗണിതത്തിൽ പ്രേത്യേക താല്പര്യം ഉള്ള കുട്ടികളെ ഉൾപ്പെടുത്തികൊണ്ട് 15.06.2021 - ന് 'മാത്തമാറ്റിക്സ് ക്ലബ്ബ് കോട്ടൺഹിൽ' എന്ന വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങുകയും കുട്ടികൾക്ക് ഗണിതത്തിൽ താല്പര്യം കൂടുന്നതിനായി വിവിധ ജ്യാമിതീയ മാതൃക തയ്യാറാക്കേണ്ട വിവരണം നൽകുകയും ജ്യാമിതീയ മാതൃക തയ്യാറാക്കാൻ നിർദേശം കൊടുക്കുകയും അതനുസരിച്ച് കുട്ടികൾ തയ്യാറാക്കുകയും ചെയ്തു വരുന്നു.1.07.2021-ന് ലബനിസ് ഡേ ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾ പ്രസംഗം, പ്രസന്റേഷൻ ഇവ അവതരിപ്പിച്ചു. 22.07.2021 ന് പൈ അപ്രോക്സിമേഷൻ ദിനാചരണവും, ഗണിത ക്ലബ്ബ് ഉദ്ഘാടനവും ഗവ. വി. കെ കാണി സ്കൂളിലെ-ലെ ഗണിതാധ്യാപകനും,കലാ കാരനുമായ ശ്രീ. കലേഷ് കാർത്തികേയൻ സി. കെ നിർവഹിച്ചു. ഗണിതവുമായി ബന്ധപ്പെട്ട കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഭാരതത്തിന്റെ 75 - മത് സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് 3:2 എന്ന അനുപാതത്തിൽ ദേശീയപതാക നിർമിച്ച് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യാൻ കുട്ടികൾക്ക് നിർദേശം നൽകി.

ഓണാഘോഷത്തോടനു ബന്ധിച്ച് പൂക്കള മത്സരം നടത്തുന്നു. ഇതിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഇ- സർട്ടിഫിക്കറ്റ് നൽകുന്നു. പൂക്കളം പേപ്പറിൽ വരച്ച് അയച്ചു തരേണ്ട അവസാന തിയതി 28.08.2021 ആണ്. ഗണിതവുമായി ബന്ധപ്പെട്ട ദിനങ്ങൾ കുട്ടികളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു വരുന്നു.

ജ്യാമിതീയ മാതൃകകളുമായി കോട്ടൻ ഹില്ലിന്റെ ഗണിത ക്ലബ്

പാഠ്യപദ്ധതികൾക്കൊപ്പം രസകരവും വിജ്ഞാനപ്രദവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് കോട്ടൺഹിൽ ഗണിത ക്ലബ്ലിലെ വിദ്യാർത്ഥികൾ.ആഴ്ച്ചയിൽ ഒരു ദിവസം ഓരോ ജ്യാമിതീയ മാതൃക വീതം അധ്യാപകർ ഗണിത ക്ലബിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവയ്ക്കും.വിദ്യാർത്ഥികളുടെ നല്ല പ്രതികരണം ഈ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നുണ്ട്. അതിമനോഹരമായ ജ്യാമിതീയ മാതൃകകളാണ് വിദ്യാർത്ഥികൾ ദൈനംദിനം ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നത്. ഒരുകൂട്ടം അധ്യാപകരുടെ പിൻതുണയാണ് ഈ ക്ലബിനെ മുന്നോട്ട് നയിക്കുന്നത്.നിലവിൽ ഇരുന്നൂറിലധികം വിദ്യാർത്ഥികൾ ഗണിത ക്ലബിന്റെ അംഗങ്ങളാണ്.

ജ്യോമെട്രിക്കൽ ഇലൂഷൻസ്

കാഴ്ചക്കാരിൽ മിഥ്യാബോധം സൃഷ്ടിക്കുന്ന ചിത്രങ്ങളാണ് ഇലൂഷൻ ചിത്രങ്ങൾ . ജ്യോമെട്രിക്കൽ പാറ്റേണിലെ ഒരു വിഭാഗമാണ് ഇത്തരം ചിത്രങ്ങൾ . ഗണിത രുപങ്ങൾ കൃത്യമായി അടുക്കി ഇത്തരം ചിത്രങ്ങൾ വരയ്ക്കാൻ സാധിക്കും . പൊട്രാക്ടർ മാത്രം ഉപയോഗിച്ച് വരയ്ക്കുന്ന ഒരു തരം ഇലൂഷൻ ചിത്രങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത് . വരയുടെ കൃത്യത , സൂക്ഷ്മത തുടങ്ങിയ ഗണിതമൂല്യങ്ങളും യോജിച്ച നിറവും ചേരുമ്പോൾ കാഴ്ചക്കാർക്ക് മറ്റൊരു വിസ്മയം തീർക്കാൻ ഈ ചിത്രങ്ങൾക്കാകും . കോട്ടൺഹിൽ ഗണിത ക്ലബ്ബിലെ കൂട്ടുകാർ വരച്ച ചില ചിത്രങ്ങൾ ഇതോടൊപ്പം നൽകിയിരിക്കുന്നു

2017-18 അദ്ധ്യയന വർഷത്തിലെ ഗണിതമികവുകൾ

ഗണിതമേള സബ്ബ് ജില്ലാതല എവറോളിങ്ങ് ട്രോഫി സംസ്ഥാനതലത്തിൽ ഗേംയിമ്സിന് A grade സംസ്ഥാനതലത്തിൽ നമ്പർചാർട്ടിന് B grade ജില്ലാ തലത്തിൽ UP മാഗസിൻ രണ്ടാം സമ്മാനം സംസ്ഥാനതല MTSE പരീക്ഷയിൽ 9ലും 10ലും ഗോൾഡ് മെഡൽ ജില്ലാ ഭാസ്കരാചാര്യ സെമിനാറിൽ HSനും HSSനും ഒന്നാം സ്ഥാനവും Upയ്ക്ക് രണ്ടാം സ്ഥാനവും ബാല ഗണിത ശാസ്ത്ര കോൺഗ്രസ് രണ്ടാം സമ്മാനം ഗണിതശാസ്ത്ര പരിഷത്ത് സംസ്ഥാന തല ഗണിത മാഗസിൻ ഒന്നാം സമ്മാനം

2018-19 അദ്ധ്യയന വർഷത്തിലെ ഗണിതമികവുകൾ

ഗണിത ക്ലബ്ബ് പ്രവർത്തനം ജൂൺ 6ന് ആരംഭിച്ചു .എല്ലാ ബുധനാഴ്ചയും 12.30 മുതൽ 1.15 വരെ ക്ലാസ് നടന്നു വരന്നു .ക്ലബ്ബ് കൺവീനർ ശ്രീമതി .വിശ്വകല ടീച്ചറും ,സെക്രട്ടറി 10E ലെ ഗൗരിയും മാഗസീൻ എഡിറ്റർ 10 Hലെ ഫർസാനയുമാണ് .മാസ്റ്റർ പ്ലാൻ പ്രകാരം ഓരോ പരിപാടിയും നടന്നു വരുന്നു .

ഗണിത വിസ്മയം

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥി കൗൺസിലിന്റെ ധനസഹായത്തോടെ ജൂലൈ 15 മുതൽ ആഗസ്ത് 13 വരെ ഗണിത വിസ്മയം എന്ന പരിപാടി നടത്തി. ഗണിത ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികളിൽ ഗണിത ചിന്തകളും ഗണിത അഭിരുചികളും വളർത്തുകയായിരുന്നു പ്രധാന ലക്ഷ്യം ഗണിത മോഡൽ നിർമ്മാണ പരിശീലനം , വിവിധ ഗണിത മത്സരങ്ങൾ , രാമാനുജൻ സെമിനാർ ,ദേശീയപതാക നിർമ്മാണ പരിശീലനം ,ഗണിത ക്യാമ്പ് ട്രാൻഗ്രാം ഉപയോഗിച്ച് ആശംസകാർഡ് നിർമ്മാണം ,ബഹുമാന്യനായ കൃഷ്ണൻ മാഷിന്റെ ക്ലാസ് തുടങ്ങിയ പ്രവത്തനങ്ങളാൽ നിറഞ്ഞതായിരുന്നു ഗണിത വിസമയം .

2020- 21

19/6/2020 വായനാദിനത്തോടുനുബന്ധിച്ചു ഗണിത ശാസ്ത്രജ്ഞയായ ശകുന്തളദേവിയുടെ ഗണിത സമസ്യകൾ എന്ന പുസ്തകം10E ക്ലാസ്സിലെ ഇന്ദ്രജ വിഡിയോയിലൂടെ പരിചയപ്പെടുത്തി.ഈ വീഡിയോ എല്ലാ ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും അയച്ചു കൊടുത്തു . 01/07/2020 Leibiniz’s day celebration ന്റെ ഭാഗമായി പ്രസംഗം തയാറാക്കി ഗ്രൂപ്പുകളിൽ അയച്ചുകോടുത്തു .2020-21 ലെ മാത്‍സ് ക്ലബ് പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനായി ജൂലൈ ൽ "MATHS CLUB G G H S S COTTONHILL” എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി . UP, HS കുട്ടികളെയും അധ്യാപകരെയും ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തി. തുടർന്ന് ഈ ഗ്രൂപ്പ് പല ഗണിത ചിന്തകളുടെയും,ആശയങ്ങളുടെയും വേദിയായി മാറി . ജൂലൈ 22 നു പൈ ദിനം ശ്രീ . കുന്നത്തൂർ ജയപ്രകാശ് സർ ക്ലബ് ഒരു വെബ്ബിനാറിലൂടെ ഉത്ഘാടനം ചെയ്തു.പ്രസ്തുത ഗൂഗിൾ മീറ്റിൽ സ്കൂളിലെ പ്രധാന അധ്യാപകർ ,ഗണിത അധ്യാപകർ മാത്‍സ് ക്ലബ് അംഗങ്ങളായ കുട്ടികൾ ഉൾപ്പെടുന്ന 97 പേർ പങ്കെടുത്തു.തുടർന്ന് കുട്ടികൾ വരച്ച പൈദിനപോസ്റ്ററുകൾ ശേഖരിച്ചു സ്കൂൾ ബ്ലോഗിൽ upload ചെയ്തു .സ്വാതന്ത്ര്യ ആഘോഷത്തിന് മുന്നോടിയായി ആഗസ്ത് മാസാരംഭത്തിൽ കുട്ടികളെ പതാക നിർമാണവുമായി ബന്ധപ്പെട്ട വീഡിയോ കാണിക്കുകയും അതിൻപ്രകാരം നിർമിച്ച പതാകയുടെ ഫോട്ടോസ് സ്കൂൾ ബ്ലോഗിൽ കൊടുക്കുകയും ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ചു കുട്ടികൾ ഗണിതാശയങ്ങൾ ഉൾപ്പെട്ട അത്തപൂക്കളം നിർമാണം പരിചയപ്പെടുത്തി കുട്ടികൾ നിർമിച്ച അത്തപൂക്കളഡിസൈൻസ് സ്കൂൾ ബ്ലോഗിൽ നൽകി. കുട്ടികൾക്ക് ഈ -സർട്ടിഫിക്കറ്റ് നൽകി .സെപ്തംബർ മാസത്തിൽ കുട്ടികളെ ഒരു 'ഗണിതമാഗസിൻ' എന്ന ആശയം പരിചയപെടുത്തി . മാഗസിനിൽ ഉൾപ്പെടുത്താൻ ഗണിതഗാനം ഗണിതകഥ, ഗണിതനാടകം ,കൗതുക ഗണിതം, ഗണിതലേഖനം എന്നിവനിർമിക്കാൻ താല്പര്യമുള്ളവരെ ക്ഷണിച്ചു.ഇ - മാഗസിൻ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഒക്ടോബർ മാസത്തിൽ NTSE,NMMS തുടങ്ങിയ മത്സര പരീക്ഷകളിൽ പങ്കെടുക്കേണ്ട കുട്ടികൾക്ക് ഒരു ഫ്രീ കോച്ചിംഗ് ക്ലാസ് നൽകാൻ ആരംഭിച്ചു. ഇതോടോപ്പം GEOMATRIC CHARTനിർമാണവുമായി ബന്ധപ്പെട്ട ഒരു വീഡിയോ നൽകി.തുടർന്ന് കുട്ടികൾ അതിമനോഹരങ്ങളായ വിവിധ GEOMETRIC CHART കൾ അയച്ചുതന്നു ഇവ ക്രോഡീകരിച്ച് സ്കൂൾ ബ്ലോഗിൽനൽകി.നവംബറിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് പേപ്പറിൽ തോപ്പി,റോസാപ്പൂവ് എന്നിവ നിർമിക്കുന്നതിന്റെ വീഡിയോ ഗ്രൂപ്പിൽ നൽകുകയും കുട്ടികൾ അത് നിർമിക്കുകയും ചെയ്തു.