ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മീറ്റ് ദ ചാമ്പ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്

മീറ്റ് ദ ചാമ്പ്യൻ

പാരാലിമ്പിക്സ് താരം ശ്രീ. ശരത് കുമാർകോട്ടൺഹിൽ സ്കൂളിൽ

ആസാദി കാ അമൃത് വർഷിന്റെ ഭാഗമായി ഇന്ത്യയിലെ തിരഞ്ഞെടുത്ത 75 സ്കൂളുകളിലായി മീറ്റ് ദ ചാമ്പ്യൻ പരിപാടി നടന്നു. മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ സായി, എസ്.എസ്. കെ എന്നിവയുടെ സംയുക്തഭിമുഖ്യത്തിലാണ് മീറ്റ് ദി ചാമ്പ്യൻ പരിപാടി സംഘടിപ്പിച്ചത്. കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ കോട്ടൺഹിൽ സ്കൂൾ ആയിരുന്നു. ഇവിടെ പാരാലിമ്പിക്സിൽ ഹൈജമ്പിൽ ഇന്ത്യക്കു വേണ്ടി വെങ്കല മെഡൽ നേടിയ ശ്രീ. ശരത് കുമാർ എത്തിച്ചേർന്നു. ഇന്ത്യൻ പാരാ ഹൈജമ്പറും മുൻ  ലോക ഒന്നാം നമ്പർ താരവും ഇന്ത്യക്കുവേണ്ടി നിരവധി മെഡലുകൾ കരസ്‌ഥമാക്കിയ ശരത് കുമാർ കുട്ടികളുമായി സംവദിച്ചു . തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാർത്ഥികളെ ഉൾപെടുത്തി പരിപാടികൾ സംഘടിപ്പിച്ചു. സമീകൃത ആഹാരത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ ബോധവത്കരണ ക്ലാസ് നടന്നു.സായി, എസ്.എസ്. കെ എന്നിവയുടെ നേതൃത്വത്തിൽ കേരളത്തിൽ വേണ്ടി ശരത്കുമാറിന് ഉപഹാരം സമർപ്പിച്ചു.കുട്ടികൾക്കൊപ്പം ടേബിൾ ടെന്നീസ് കളിക്കുന്ന താരം എല്ലാവരിലും കൗതുകമുണർത്തി.

https://cottonhillit.blogspot.com/2022/01/meet-champion-sarad-kumar.html