ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സ്കൂൾ റേഡിയോ

Schoolwiki സംരംഭത്തിൽ നിന്ന്

പിങ്ക് എഫ് എം

കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് വീടുകളിലിരുന്നു പാട്ടും കഥകളും പഠനവിശേഷങ്ങളും കാണാനും കേൾക്കാനും അവസരമൊരുക്കി പിങ്ക് എഫ് എം ,സ്കൂൾ റേഡിയോ.സ്കൂളിൽ മാത്രം നിറഞ്ഞു കേട്ടിരുന്ന ശബ്ദങ്ങൾ ഇപ്പോൾ വീട്ടിലേക്കും. ആദ്യ എപ്പിസോഡ് ലോക റേഡിയോ ദിനമായ 13/02/2021 നു കുട്ടികൾക്ക് വാട്സ്ആപ് വഴി ഓഡിയോ ഉം വീഡിയോ സ്കൂൾ യുട്യൂബ് ചാനൽ ,സ്കൂൾ ബ്ലോഗിലും ലഭിക്കും. രണ്ടു വർഷം മുൻപ് ആരംഭിച്ച സ്കൂൾ റേഡിയോ കോവി‍‍ഡ് കാലഘട്ടത്തിൽ നിലച്ചുപോയെങ്കിലും ഇപ്പോൾ കുട്ടികൾ അവരുടെ വീട്ടിൽ ഇരുന്നു കഥയും കവിതയും പഠനവിശേഷങ്ങളും ദിനാചരണങ്ങളുടെ അവതരണവും വീഡിയോ ആയും ഓഡിയോ ആയും പിങ്ക് എഫ് എം ടീമിന് അയച്ചു കൊടുക്കുന്നു.കുട്ടികൾ ഇവ എഡിറ്റ് ചെയ്തു റേഡിയോ ജോക്കികൾക്കു അയച്ചുകൊടുക്കുകയും അവർ അവതരിപ്പിക്കുകയും ചെയ്യുന്നു .