ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എച്ച്.എസ്. വിഭാഗം

ഹയർ സെക്കൻഡറി വിഭാഗത്തിൽ ബയോ മാത്സ് (3 ബാച്ച് ), കമ്പ്യൂട്ടർ സയൻസ് (2ബാച്ച്), ഹോം സയൻസ് ഒരു ബാച്ച് , കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ 2 ബാച്ച്, ഹുമാനിറ്റിസ് മ്യൂസിക്ക് ഒരു ബാച്ച് , ഹുമാനിറ്റിക്സ് ജിയോഗ്രഫി ഒരു ബാച്ച് എന്നിങ്ങനെ 10 ബാച്ചുകൾ പ്രവർത്തിക്കുന്നു. പ്ലസ് വൺ  , പ്ലസ് ടു വിലായി 120 വീതം ആകെ 1200 കുട്ടികൾ ഓരോ വർഷവും പഠിക്കുന്നു.

കേരളത്തിൽ തന്നെ മ്യൂസിക്ക് ഓപ്ഷൻ  ഉള്ള ഏക ഗവൺമെന്റ് സ്ഥാപനവും കോട്ടൺഹിൽ ആണ്. മലയാളം, ഹിന്ദി, സംസ്കൃതം , ജർമ്മൻ തുടങ്ങിയ വിഷയങ്ങൾ സെക്കന്റ് ലാഗേജായി പഠിപ്പിക്കുന്നു. ഹയർ സെക്കൻഡറിയിൽ ജർമ്മൻ ഭാഷ പഠിപ്പിക്കുന്ന കേരളത്തിലെ തന്നെ ഏക വിദ്യാലയവും കോട്ടൺഹിൽ സ്കൂൾ ആണ്.

എച്ച്.എസ്. എസ്. വിഭാഗത്തിൽ 44 അധ്യാപകർ പ്രവർത്തിച്ചു വരുന്നു. എച്ച്.എസ്. എസ്. വിഭാഗം അധ്യാപകൻ

ശ്രീ. വിനുകുമാരൻ എച്ച്.എസ്. എസ്. വിഭാഗം സ്റ്റാഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കരിയർ ഗൈഡൻസ്

"നിങ്ങൾ ആകാശത്തെയാണ് ലക്ഷ്യമിടുന്നെങ്കിൽ നക്ഷത്രങ്ങളെ സ്വപനം കാണു"എന്ന് വിദ്യാർത്ഥി മനസ്സുകളിൽ ആഴത്തിൽ ഉറപ്പിച്ച് വ്യക്തിയുടെ വ്യക്തിത്വത്തിനും വളർച്ചയ്ക്കും സംതൃപ്തി നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മേഖലയാണ് 'കരിയർ ഗൈഡൻസ് ' ജീവിതത്തെ അർത്ഥവത്താക്കുന്ന അഭിലാഷത്തിന്റെ കൃത്യമായ പൂർത്തീകരണം ഉണ്ടാക്കിയെടുക്കാൻ വിദ്യാത്ഥികൾക്ക് വഴികാട്ടി ആകുക.ഓരോ വിദ്യാർത്ഥിയും അവരവരുടെ അഭിരുചിക്കും കഴിവിനും അനുസരിച്ച് എത്താൻ പറ്റുന്നത്ര ഉയരത്തിലുള്ള ലക്ഷ്യത്തിൽ എത്താൻ പ്രാപ്‌തരാക്കുക.ഹയർസെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർഗൈഡൻസ് &അഡോളസെന്റ് സെൽ ശക്‌തമായ പിന്തുണ നൽകി കരിയർ ഗൈഡുകളുടെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് കരിയർമേഖലയെ കുറിച്ച് അവബോധനം നൽകിവരുന്നു.വിവിധ തൊഴിൽ സാധ്യതകൾ പഠനകേന്ദ്രങ്ങൾ ,എൻട്രൻസ് പരീക്ഷകൾ  ഇവയെകുറിച്ചൊക്കെ വിദ്യാർത്ഥികളിൽ അറിവുണ്ടാക്കുക എന്ന നിലയിൽ നിരന്തരം ഒരു സ്പര്യപോലെ തുടർന്ന്  പോകുന്ന ഒരു പ്രക്രിയയാണ് കരിയർ ഗൈഡൻസ്.

സൗഹൃദ ക്ലബ്ബ്

സൗഹൃദ ക്ലബ്ബ്

കേരളത്തിലെ കരിയർ ഗൈഡൻസും കൗമാര കൗൺസിലിംഗ് സെല്ലും സൗഹൃദ ക്ലബ്ബിനൊപ്പം കൗമാരക്കാരുടെ ക്ഷേമം ലക്ഷ്യമിടുന്നു.

കൗമാരക്കാരുടെ മാനസികാരോഗ്യത്തിന്റെയും ശാരീരിക ആരോഗ്യത്തിന്റെയും ശരിയായ വികസനത്തിന് പത്ത് മാനസികാരോഗ്യ ക്ലാസുകളും പത്ത് പ്രത്യുൽപാദന ആരോഗ്യ ക്ലാസുകളും പ്രോഗ്രാം നൽകുന്നു. സ്‌കൂളിലെ ഓരോ പ്ലസ് വൺ വിദ്യാർത്ഥികൾക്കും നൽകുന്ന ക്ലാസുകൾ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റും ഗൈനക്കോളജിസ്റ്റുമാണ് എടുക്കുന്നത്.കൗമാരക്കാർ കടന്നുപോകുന്ന വലിയ പരിവർത്തനത്തെക്കുറിച്ച് മാതാപിതാക്കളെ ബോധവൽക്കരിക്കുന്നത് അത്യന്താപേക്ഷിതമാണ്. അങ്ങനെ പ്ലസ് വൺ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി 'മക്കളെ അറിയാൻ' എന്നൊരു ക്ലാസ്സ് എടുക്കുന്നു.അന്താരാഷ്ട്ര ശിശുദിനമായ നവംബർ 20ന് നടത്തിയ സ്കിറ്റ് മത്സരമാണ് മറ്റൊരു വലിയ നേട്ടം. WHO മുന്നോട്ട് വെച്ച ഏറ്റവും പ്രധാനപ്പെട്ട പത്ത് ജീവിത നൈപുണ്യങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ പഠിക്കുന്നു. ജീവിത നൈപുണ്യത്തെ അടിസ്ഥാനമാക്കി അവർ തിരക്കഥകൾ തയ്യാറാക്കുകയും സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്യുന്നു. അവരുടെ ആരോഗ്യകരമായ മത്സര മനോഭാവം സമ്മാനങ്ങൾക്കൊപ്പം വിലമതിക്കപ്പെടുന്നു.

ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ ഫയർ ആൻഡ് സേഫ്റ്റി എന്ന വിഷയത്തിൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് ക്ലാസ് നൽകുന്നു. വിദ്യാർത്ഥികൾ അഗ്നിശമന ഉപകരണം ഉപയോഗിക്കാൻ പഠിക്കുകയും പ്രതിസന്ധി മാനേജ്മെന്റിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യുന്നു.

സ്‌കൂൾ തലത്തിൽ രണ്ട് ലീഡർമാരെ തിരഞ്ഞെടുത്ത് വ്യക്തിത്വ വികസനം മെച്ചപ്പെടുത്തുന്ന പരിശീലനം നൽകുന്നു. അവർ മറ്റ് വിദ്യാർത്ഥികളെ പ്രബുദ്ധരാക്കുന്നു.ഓരോ ക്ലാസിലും സൗഹൃദ പ്രതിനിധികളുണ്ട്, പ്രതിസന്ധി ഘട്ടങ്ങളിൽ എത്തിച്ചേരാൻ വിദ്യാർത്ഥികൾ പരസ്പരം സഹായിക്കുന്നു.

നിലവിലെ സൗഹൃദ കോ-ഓർഡിനേറ്റർ- സിന്ധു.എസ്.എ

നിലവിലെ വിദ്യാർത്ഥി നേതാക്കൾ-

കമലേന്ദു. എ (എസ് ബി 1)

അപർണ എസ് വി(സിഎ1)