പഠനോത്സവം 2023

Schoolwiki സംരംഭത്തിൽ നിന്ന്
പഠനോത്സവം 2022-2023


പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി നടത്തുന്ന പഠനോത്സവം 2023 ഫെബ്രുവരി 3ാം തീയതി ഗവ.എൽ.പി എസ് കോട്ടൺഹില്ലിൽ വെച്ച് നടത്തപ്പെട്ടു. പ്രസ്തുത യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ.റഷീദ് ആനപ്പുറം സർ അധ്യക്ഷത വഹിച്ചു.ഹെഡ് മാസ്റ്റർ ശ്രീ.രാജേഷ് ബാബു സർ സ്വാഗതം അർപ്പിച്ചു.ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീമതി.രാഖി രവികുമാർ അവറുകൾ ഉദ്ഘാടനം നിർവ്വഹിച്ചു.ബഹുമാനപ്പെട്ട അഡിഷണൽ എച്ച് എം ഗീത ടീച്ചർ ആശംസകൾ അർപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം കുട്ടികൾ അവരുടെ മികവാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.എല്ലാ വിഷയങ്ങളെയും അടിസ്ഥാനമാക്കിയുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.വിവിധ വിഷയങ്ങളുടെ മികവുകൾ പ്രദർശിപ്പിച്ചു. തുടർന്ന് ഓരോ വിഷയമടിസ്ഥാനമാക്കി മികവാർന്ന പരിപാടികൾ നടത്തി.ഗണിത ഒപ്പന,സയൻസ് നാടകം,മൈം,കവിതകൾ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ചവെച്ചു.സംസ്കൃത ഭാഷാ പഠനവുമായി ബന്ധപ്പെട്ട സംഘ ഗാനം,നൃത്തം,സോളോ ഗാനം തുടങ്ങി വളരെ മികവാർന്ന പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. കൃതഞ്ജത നടത്തി. ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.

പഠനോത്സവം 2023 യൂ ട്യൂബ് വീഡിയോ ഭാഗം-1

പഠനോത്സവം 2023 യൂ ട്യൂബ് വീഡിയോ ഭാഗം-2

"https://schoolwiki.in/index.php?title=പഠനോത്സവം_2023&oldid=1893758" എന്ന താളിൽനിന്ന് ശേഖരിച്ചത്