ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
ഗ്രന്ഥശാല

മഹിത സൗഭാഗ്യത്തിന്റെ പ്രകാശഗോപുരമായി ഇന്നും തലസ്ഥാനനഗരിയിൽ തലയുയർത്തി നിൽക്കുന്ന പെൺപള്ളിക്കൂടമാണ് കോട്ടൺഹിൽ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. ഓരോ വിദ്യാർത്ഥിനിയുടെയും സ്വപ്നങ്ങൾക്ക് നിറം പകരാനും പുത്തൻ പാതകൾ തെളിയിക്കാനും അദ്ധ്യാപകരോടൊപ്പം ചേർന്ന്നിൽക്കുന്നതാണ് ഇവിടുത്തെ ലൈബ്രറിയും.

ലൈബ്രറി

വിവിധ വിഷയങ്ങളിലെ റഫറൻസ് ഗ്രന്ഥങ്ങൾ, ഉപനിഷത്തുകൾ, പുരാണ ഇതിഹാസങ്ങൾ,മഹാന്മാരുടെ ലേഖനങ്ങൾ, പഠനങ്ങൾ, ആത്മകഥകൾ, ജീവചരിത്രം,നിരവധി നോവലുകൾ, കഥകൾ, കവിതകൾ,ഇംഗ്ലീഷ് സാഹിത്യം,ബാലസാഹിത്യ കൃതികൾ, സയൻസ്, തമിഴ്, ഹിന്ദി, സംസ്‌കൃത പുസ്തകങ്ങൾ എന്നിവയുൾപ്പെടെ 25200 ഓളം പുസ്തങ്ങൾ ലൈബ്രറിയിലുണ്ട്. കോവിഡ് കാലത്തെ ബന്ധനാവസ്ഥയിലും വായന നഷ്ടപ്പെടുത്താതെ അദ്ധ്യാപകരും വിദ്യാർഥികളും ലൈബ്രറിയോട് ചേർന്ന് നിന്നതും അഭിനന്ദനാർഹമാണ്..

കോവിഡ് കാലത്ത് രക്ഷിതാക്കളാണ് പുസ്തകങ്ങൾ കുട്ടികൾക്കു വേണ്ടി കൊണ്ടുപോയിരുന്നത്.

നല്ല വായനാശീലമുള്ള അധ്യാപകരും കുട്ടികളുമാണ് ഈ പൊതുവിദ്യാലയത്തിലെ പുസ്തകപുരയുടെ യശസ്സ് ഉയർത്തുന്നത്.

കൂടാതെ ക്ലാസ് ലൈബ്രറിയും പ്രവർത്തിച്ചു വരുന്നു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ വായനാക്കുറിപ്പ് എഴുതാനും പുസ്തകങ്ങൾ എടുക്കുന്നതിനുള്ള കാർഡും കുട്ടികളുടെ ഡയറിയിൽ നൽകിയിരിക്കുന്നു.

2017-2018 വർഷത്തെ മാതൃഭൂമി നന്മ ലൈബ്രറിക്ക് സമ്മാനം നമ്മുടെ സ്‍കൂളിന് ലഭിക്കുകയുണ്ടായി.

ജന്മദിനവും പുസ്തകം

കുട്ടികൾ അവരുടെ ജന്മദിനത്തിൽ മിഠായിക്കു പകരം പുസ്തകം ലൈബ്രറിക്ക് നൽകാൻ പ്രോത്സാഹിപ്പിച്ചു വരുന്നു .

സമ്മാനം

കുട്ടികൾ വായിച്ച് എഴുതുന്ന മികച്ച വായനാ കുറുപ്പിന് സമ്മാനം നൽകി വരുന്നു . കുട്ടികളുടെ വായനാക്കുറിപ്പുകൾ ശേഖരിച്ച് വായനാ ദിനത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സിജിറ്റൽ മാഗസിൻ തയ്യാറാക്കി.

മാഗസീൻ

സ്കൂളിലെ 5 മുതൽ 12 വരെ എല്ലാ ക്ലാസിലും ക്ലാസ് മാഗസീൻ നിർമ്മിച്ച് ഒരേ ദിവസം ഉദ്ഘാനം ചെയ്തു വരന്നു . അവ പിന്നീട് മറ്റു കുട്ടികൾക്ക് വായിക്കാനായി ലൈബ്രറിയിൽ സൂക്ഷിക്കുന്നു .