ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടൺഹിൽ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ എൻ എസ് എസ് വളരെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ചു വരുന്നു. കുട്ടികളുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തനങ്ങൾ, കൃഷി, ക്രാഫ്റ്റ് വർക്കുകൾ തുടങ്ങി വിവിധ പരിപാടികൾ നടത്തി വരുന്നു. ശ്രീമതി. ഹസീന ടീച്ചർ നേതൃത്വം നൽകി വരുന്നു. https://cottonhillnss.blogspot.com/


പൊതിച്ചോറ്


കോഴികുഞ്ഞ് വിതരണം

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ജി ജി എച്ച് എസ് എസ്  കോട്ടൺഹിൽ സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർസ്  തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉച്ചയ്ക്ക് 300ഓളം പൊതിച്ചോറ് വിതരണം ചെയ്തു.

കോട്ടൺഹിൽ സ്കൂളിലെ കെമിസ്ട്രി അധ്യാപിക ബിന്ദു സി ഐ ഉദ്ഘാടനം ചെയ്തു.  മലയാളം അധ്യാപിക രശ്മി വി ആർ സാന്നിധ്യം വഹിച്ചു.

കോട്ടൻഹിൽ സ്കൂളിലെ എൻഎസ്എസ് സന്നദ്ധപ്രവർത്തകർ രണ്ട്കുടുംബങ്ങൾക്ക് ഉപജീവന്റെ ഭാഗമായി ഇരുപതോളം കോഴിക്കുഞ്ഞുങ്ങളെ നൽകി. എൻഎസ്എസ് ഗീതം പാടി പരിപാടി ആരംഭിച്ചു. സ്വാഗതപ്രസംഗം ഇതൾ നദി പറയുകയും അഡീഷണൽ പ്രിൻസിപാൾ രാജേഷ് ബാബു സർ കോഴിക്കുഞ്ഞുങ്ങളെ കൈമാറി ഉദ്ഘാടനം ചെയ്തു . പ്രോഗ്രാം ഓഫീസർ ഹസീന എസ് ആശംസകൾ അർപിച്ചു. മീഡിയ വിങ് ലീഡർ അനഘ കെ രമണൻ നന്ദി അർപിച്ചു.