പൂർവ അധ്യാപക വിദ്യാർത്ഥി സംഘടന (കോട്‌സ)

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂളിലെ സ്കൂൾ അധികൃതരും പിടിഎയും ചേർന്നുണ്ടാക്കിയ സംഘടനയാണ് കോട്‌സ. പൂർവ അധ്യാപക–വിദ്യാർത്ഥി സംഘടന.സ്കൂളിന്റെ ഉന്നതിയാണ് ഈ സംഘടനയുടെ മുഖ്യലക്ഷ്യം. സ്കൂളിന്റെ സർവ്വോന്മുഖമായ പ്രവർത്തനങ്ങളിലെല്ലാം കോട്സ നമ്മോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു. COTSA യുടെ മുഖ്യരക്ഷാധികാരി പൂയം തിരുന്നാൾ ഗൗരി പാർവതി തമ്പുരാട്ടിയാണ് ഈ സംഘടനയുടെ മറ്റ് രക്ഷാധികാരികൾ ഹൃദയ കുമാരി ടീച്ചർ , സുഗതകുമാരി ടീച്ചർ,നളിനി നെറ്റോ, കെ.എസ്.ചിത്ര അങ്ങനെയുള്ള കുറച്ചു വ്യക്തികളെയാണ് .സെക്രട്ടറി അംബിക കുമാരി ടീച്ചറാണ്.എടപ്പഴിഞ്ഞി ശാന്തകുമാരി ടീച്ചറാണ് ഇതിന്റെ പ്രസിഡന്റ്. ഹൃദയകുമാരി ടീച്ചറും സുഗതകുമാരി ടീച്ചറും ഇപ്പോൾ നമുക്കൊപ്പമില്ല. പക്ഷെ അവർ ജീവിച്ചിരുന്ന സമയത്ത് സ്കൂളിന്റെ എല്ലാ കാര്യങ്ങളും മുൻപോട്ടു കൊണ്ടുപോകുന്നതിന്‌ വേണ്ട സഹായങ്ങൾ ചെയ്ത് തരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നളിനി നെറ്റോ , കെ.എസ്.ചിത്ര. , ആർ ശ്രീലേഖ ഐപി എസ് എന്നിവർ നമ്മുടെ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളായിരുന്നു. ഇവരെല്ലാം നമ്മുടെ സ്കൂളിന്റെ നന്മക്കുവേണ്ടി നമ്മോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ് ഇപ്പോഴും.

സ്കൂളിൽ പഠനത്തിൽ മികച്ച കുട്ടികൾക്കുള്ള സമ്മാനം ഓരോ വർഷവും കൊടുക്കുന്നു. കായികമായി മുന്നോട്ട് നിൽക്കുന്ന കുട്ടികൾക്കും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടിക്കും സമ്മാനം ഓരോ വർഷവും നൽകുന്നുണ്ട് .ഏഴാം ക്ലാസ് കഴിഞ്ഞ് നിൽക്കുന്ന പഠിക്കാൻ കഴിവുള്ളവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 50 കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക്‌ എല്ലാ ശനിയാഴ്ചയും വൈകുന്നേരം വരെ സമഗ്ര വികസനത്തിനുള്ള ക്ലാസുകൾ നമ്മൾ എടുക്കുന്നു. ഓരോ മേഖലകളിലുമുള്ള പ്രഗൽഭരായ വ്യക്തികൾ വന്നാണ് ക്ലാസ് എടുക്കുന്നത്.എല്ലാ വിഷയങ്ങൾ അതാത് പാഠപുസ്തകമല്ല മറ്റ് വിഷയങ്ങളായ സ്പോക്കൺ ഇംഗ്ലീഷ് ,യോഗ തുടങ്ങി ഒരു സിവിൽ സർവീസ് കോച്ചിങ് എന്ന രീതിയിലുള്ള അവർക്കു ശാരീരികമായും മാനസികമായും വളർച്ചക്കും ഉന്നതിക്കും വേണ്ടിയുള്ള ക്ലാസ്സുകളാണ് ഒരുക്കുന്നത്. ഒരു പെൺകുട്ടിയെ കുടുംബത്തിലെ നായികയാക്കി തീർക്കുന്നതിലും അവരുടെ കുട്ടികളെ പ്രാപ്തയോടെ വളർത്തുന്നതിനും അതുപോലെ എന്തെങ്കിലും ഒരു ജോലിക്ക് വേണ്ടി ഒരു ഇന്റർവ്യൂ വന്നാൽ അത് അറ്റൻഡ് ചെയ്യാനും പ്രാപ്തരാകുന്നതിനും ധൈര്യമായിട്ട് മറ്റുള്ളവരുടെ മുന്നിൽ ചെന്ന് രണ്ട് വാക്ക് പറയുന്നതിന് ശേഷിയുള്ളവരാക്കുന്നതിനും ആ രീതിയിലുള്ള ഒരു ഉത്തമ പൗരനാക്കിത്തീർക്കുക എന്നതാണ് കോട്‌സയുടെ പ്രധാന ലക്ഷ്യം.