എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ | |
|---|---|
| വിലാസം | |
പാറക്കടവ് പാറക്കടവ് പി.ഒ. , 673509 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 12 - 6 - 1995 |
| വിവരങ്ങൾ | |
| ഫോൺ | 0496 2572525 |
| ഇമെയിൽ | vadakara16042@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16042 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10175 |
| യുഡൈസ് കോഡ് | 32041200201 |
| വിക്കിഡാറ്റ | Q64553231 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | നാദാപുരം |
| ബി.ആർ.സി | തൂണേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | നാദാപുരം |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെക്യാട് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 481 |
| പെൺകുട്ടികൾ | 413 |
| ആകെ വിദ്യാർത്ഥികൾ | 894 |
| അദ്ധ്യാപകർ | 36 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 233 |
| പെൺകുട്ടികൾ | 248 |
| ആകെ വിദ്യാർത്ഥികൾ | 481 |
| അദ്ധ്യാപകർ | 22 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അബ്ദുൽ റഹ്മാൻ പി.ടി |
| പ്രധാന അദ്ധ്യാപകൻ | ഉസ്‍മാൻ കെ.കെ |
| മാനേജർ | പ്രൊഫ: പി മമ്മുസാഹിബ് |
| സ്കൂൾ ലീഡർ | റഫ തമന്ന ഒ |
| ഡെപ്യൂട്ടി സ്കൂൾ ലീഡർ | മുഹമ്മദ് അസ്‍ലഫ് യു |
| പി.ടി.എ. പ്രസിഡണ്ട് | ജലീൽ കൊട്ടാരം |
| എം.പി.ടി.എ. പ്രസിഡണ്ട് | രജിനപ്രമോദ് പാറോൾ |
| സ്കൂൾവിക്കിനോഡൽ ഓഫീസർ | അബ്ദുൽ മനാഫ് ടി ബി |
| അവസാനം തിരുത്തിയത് | |
| 17-06-2025 | Vadakara16042 |
| ക്ലബ്ബുകൾ | |||
|---|---|---|---|
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?)
| |||
| പ്രോജക്ടുകൾ | |||
|---|---|---|---|
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം)
| |||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ നാദാപുരം ഉപജില്ലയിലെ ചെക്യാട് പഞ്ചായത്തിൽ ഉമ്മത്തൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂർ.
ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ് ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100% വരെ എത്തി നിൽക്കുന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , സ്‍പോർട്സ് ക്വാട്ടയിൽ ഏറ്റവും കൂടുതൽ അഡ്‍മിഷൻ സാധ്യമാക്കുന്ന കായികമികവ്, തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ മറ്റ് പഞ്ചായത്തുകളിലെ കുട്ടികൾക്ക് കൂടി ആകർഷണീയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്.
ചരിത്രം
1995ലാണ് ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം അറബിക് കോളേജ് കമ്മിറ്റിക്ക് കീഴിൽ ഒരു എയിഡഡ് ഹൈസ്കൂൾ സ്ഥാപിതമായത്. 2010ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഏക എയിഡഡ് ഹയർ സെക്കൻഡറി സ്കൂൾ ആണ് എസ് ഐ എച്ച് എസ് എസ് ഉമ്മത്തൂർ. സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‍സ്, കമ്പ്യൂട്ടർ സയൻസ് ബാച്ചുകൾ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തിച്ചുവരുന്നു. സഖാഫത്തിന്റെ ചരിത്രം ഉമ്മത്തൂരിന്റെ കൂടി ചരിത്രമാണ്. കൂടുതൽ വായിക്കുക >>>>>>>>>
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബുകൾ, ഐടി ലാബുകൾ, മൾട്ടിമീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം 2010ൽ ഹയർസെക്കണ്ടറി കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖഛായ തന്നെ മാറിയിരിക്കുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‍സ്, കമ്പ്യൂട്ടർ സയൻസ് ബാച്ചുകൾ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തീച്ചുവരുന്നു, കൂടുതൽ വായിക്കുക >>>>>>>>>>>>
പഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പ്രവൃത്തിപരിചയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്‍ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ''എൻ.എസ്.എസ്'' ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.
തനതുപ്രവർത്തനങ്ങൾ
- അലിവ് പാലിയേറ്റീവ്
- KEYS
- FSL- FOOTBALL LEAGUE
- പുസ്തകവണ്ടി
- അമ്മമാർ കരയുകയാണ് - ഷോർട്ഫിലിം
- അക്ഷരമഴ
- കാഴ്ചയ്ക്കപ്പുറം - ഡോക്യമെന്ററി
- അക്ഷരസദ്യ
- കാലികം വാർത്താപത്രിക
- വിമുക്തി
മാനേജ്‍മെന്റ്
ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം അറബിക് കോളേജ് & അക്കാദമി കമ്മിറ്റിക്ക് കീഴിലാണ് സ്‍കൂൾ പ്രവർത്തിക്കുന്നത്.പ്രൊഫ: പി മമ്മുസാഹിബ് പ്രസിഡന്റ്, അഹമ്മദ് പുന്നക്കൽ സെക്രട്ടറി, ആർ പി ഹസൻ ട്രഷറർ എന്നിവർ കമ്മിറ്റിക്ക് നേതൃത്വം നൽകിവരുന്നു. പ്രൊഫ: പി മമ്മുസാഹിബാണ് സ്‌കൂൾ മാനേജർ. പി ശൈഖ് മാസ്‍റ്റർ, കൊല്ലാടത്തിൻ അബ്‍ദുല്ലഹാജി എന്നിവർ ഇടക്കാലത്ത് മാനേജർമാരായിട്ടുണ്ട്.
മുൻ സാരഥികൾ
പ്രധാനാധ്യാപകർ ക്രമനമ്പർ പേര് കാലഘട്ടം 1 ടി കെ അഹമ്മദ് 1998-2008 2 കെ കെ ഉസ്‍മാൻ 2008- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
താരതമ്യേന പുതിയ സ്‌കൂൾ ആണെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന ഒട്ടേറെ വിദ്യാർഥികൾ ഞങ്ങൾക്കുണ്ട്. കൂടുതൽ വായിക്കുക>>>>>>>>>>>>
വഴികാട്ടി
- വടകരയിൽ നിന്നും നാദാപുരം പാറക്കടവ് വഴി എത്താം 23 കിലൊമീറ്റർ
- നാദാപുരത്ത് നിന്ന് 7.4 കിലൊമീറ്റർ
- കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ നിന്ന് ചൊക്ലി കടവത്തൂർ വഴി 19 കിലൊമീറ്റർ
- കണ്ണൂർ ജില്ലയിലെ പാനൂരിൽ നിന്ന് 10 കിലൊമീറ്റർ
- കണ്ണൂർ ജില്ലയിലെ കടവത്തൂരിൽ നിന്ന് 3.4 കിലൊമീറ്റർ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16042
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നാദാപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

