എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബുകൾ, ഐടി ലാബുകൾ, മൾട്ടിമീഡിയറൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം 2010ൽ ഹയർസെക്കണ്ടറി കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‍സ്, കമ്പ്യൂട്ടർ സയൻസ് ബാച്ചുകൾ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തീച്ചുവരുന്നു,

ഇംഗ്ലീഷ് മീഡിയം ഡിവിഷൻ

മലയാളം മീഡിയത്തിന് പുറമെ 2009 മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ആശയവിനിമയശേഷി പരിപോഷിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം നൽകിവരുന്നു.

Play Ground

ഭൗതിക സാഹചര്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമായതാണ് Play ground. പഠനത്തോടൊപ്പം കുട്ടികൾക്ക് കളിച്ചുല്ലസിക്കാനും കായിക ശക്തി വർദ്ധിപ്പിക്കാനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.

സ്‍കൂൾസ്റ്റോർ

പാഠപുസ്തകങ്ങളും നോട്ട്ബുക്കുകളും മറ്റു പഠനോപകരണങ്ങളും സ്കൂൾസ്റ്റോറിൽ ലഭ്യമാണ്. വേനലവധിക്കാലത്തുതന്നെ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിക്കാറുണ്ട്.

ലൈബ്രറി റീഡിംഗ് റൂം

ഹൈസ്‍കൂളിലും ഹയർസെക്കണ്ടറിയിലുമായി വായനാമുറിയോടു കൂടിയ 6000ത്തിൽ അധികം പുസ്തകങ്ങളുള്ള രണ്ട് നല്ല ഗ്രന്ഥശാലകൾ നമ്മുടെ സ്‍കൂളിൽ പ്രവർത്തിക്കുന്നു. ലൈബ്രേറിയന്റെ നേതൃത്വത്തിൽ കൃത്യമായി പുസ്തകവിതരണം നടന്നുവരുന്നു. കഥ, കവിത, ഉപന്യാസങ്ങൾ, ലേഖനങ്ങൾ, നാടകം, നോവൽ, സഞ്ചാരസാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്. പുരാണിക് എൻസൈക്ലോപീഡിയ , ശബ്ദതാരാവലി, ചരിത്രഗ്രന്ഥങ്ങൾ, ആത്മകഥകൾ, ജീവചരിത്രം, കാർഷിക ഗ്രന്ഥങ്ങൾ, ആത്മീയ ഗ്രന്ഥങ്ങൾ എന്നിവയുടെയൊക്കെ വിപുലമായ ഒരു ശേഖരം തന്നെ ഗ്രന്ഥശാലകളിലുണ്ട്.

സൗജന്യ ഉച്ചഭക്ഷണം

സർക്കാർ സഹായത്തോടെ എട്ടാം ക്ലാസിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി ഉച്ചഭക്ഷണം നൽകിവരുന്നു. സ്കൂൾ പിടിഎ സഹകരണത്തോടെ വിഭവസമൃദ്ധവും പോഷകസമ്പുഷ്ടവുമായ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. ഒൻപത്, പത്ത് ക്ലാസുകളിലെ ആവശ്യക്കാരായ എല്ലാ കുട്ടികൾക്കും പിടിഎയുടെ മേൽനോട്ടത്തിൽ ഉച്ചഭക്ഷണം ലഭ്യമാക്കുന്നുണ്ട്.

പ്രത്യേക വാഹന സൗകര്യം

മൂന്ന് ബസ്സുകൾ ഇപ്പോൾ സർവ്വീസ് നടത്തുന്നുണ്ട്. കൂടുതൽ കുട്ടികൾ വരുന്ന റൂട്ടുകളിലാണ് ഇപ്പോൾ ബസ്സുകൾ ഓടുന്നത്.

കമ്പ്യൂട്ടർ ലാബ്

ആധുനിക രീതിയിൽ സംവിധാനിച്ച 2കമ്പ്യൂട്ടർ ലാബുകൾ സ്‍കൂളിലുണ്ട്. ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള അമ്പതിലധികം ലാപ്‍ടോപ്പുകളും പ്രൊജക്റ്ററുകളും സൗണ്ട് സിസ്റ്റവും ലാബുകളിലുണ്ട്.

ഫസ്റ്റ്എയിഡ് ക്ലിനിക്

പ്രഥമശുശ്രൂഷ ഉപകരണങ്ങൾ, വീൽചെയർ തുടങ്ങിയവ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള ഈ ക്ലിനിക്കിൽ രോഗികൾക്ക് വിശ്രമിക്കാനായി ബെഡ് ലഭ്യമാണ്. ആഴ്ചയിൽ മൂന്ന് ദിവസം ആരോഗ്യവകുപ്പിന്റെ നേഴ്‍സിന്റെ സേവനം കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.