എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2025-26 |
പ്രവർത്തനങ്ങൾ
പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പ്രവൃത്തിപരിചയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്‍ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതിപ്രവർത്തനങ്ങൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ, കിടപ്പുരോഗികൾക്കുള്ള സഹായങ്ങൾ, കുട്ടിചന്ത തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന എൻ.എസ്.എസ് ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന നിരവധി പ്രഗത്ഭർ ഇക്കാലയളവിൽ സ്കൂൾ സന്ദർശിക്കുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിടുണ്ട്. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സംസ്ഥാന മന്ത്രിമാരായിരുന്ന കെ പി മോഹനൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ബിനോയ് വിശ്വം, അഹമ്മദ് ദേവർകോവിൽ, എം പിമാരായ അബ്ദുസമദ് സമദാനി, കെ മുരളീധരൻ, എം എൽ എ മാരായ ഇകെ വിജയൻ, പാറക്കൽ അബ്ദുള്ള, കെ കെ രമ, നടൻ മാമുക്കോയ, അക്ബർ കക്കട്ടിൽ, കവികളായ പിടി അബ്ദുറഹിമാൻ , കടമേരി ബാലകൃഷ്ണൻ, പവിത്രൻ തീക്കുനി, കാനേഷ് പൂനൂർ, ഗായകൻ വി ടി മുരളി, പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, പത്മശ്രീ മീനാക്ഷിയമ്മ, മുഹമ്മദ് പേരാമ്പ്ര, ചാന്ദ്പാഷ, കണ്ണൂർ ഷരീഫ്, പി കെ പാറക്കടവ്, കടത്തനാട്ട് നാരായണൻ, ഡോ: സി പി ശിവദാസ്, ഡോ: കെ കെ എൻ കുറുപ്പ്,ചിത്രകാരൻ പാരീസ് മോഹൻകുമാർ, കമാൽ വരദൂർ , ഡോ: അദീല അബ്ദുള്ള IAS തുടങ്ങിയവരെല്ലാം സ്കൂളിലെ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.