എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഫ്രീഡം ഫെസ്റ്റ്

ഫ്രീഡം ഫെസ്റ്റ് 2023 നോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ ആഗസ്റ്റ് ഒമ്പതാം തീയതി സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി. സ്കൂളിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് ലഭ്യമാക്കിയ സന്ദേശം അവതരിപ്പിച്ചു. ഡിജിറ്റൽ പോസ്റ്റ൪ രചനാമത്സരത്തിൽ അദ്‍നാൻ P, മുനവ്വ൪ അലി, നിഹാൽ ഷബീ൪ എന്നിവ൪ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഐടി കോർണറിന്റെ ഭാഗമായി അവതരിപ്പിച്ച റോബോട്ടിക‍്സ് പ്രോജക്ടുകളുടേയും ഇലക്ട്രോണിക് പഠനോപകരണങ്ങളുടേയും എക്സിബിഷനും പരിശീലനത്തിനും ഉമ്മത്തൂ൪ SIHSSലെ അധ്യാപകനും State SRGയുമായ പ്രശാന്ത് മുതിയങ്ങ നേതൃത്വം നൽകി.വിവിധ തരം ഗെയ്‍മുകൾ നിരീക്ഷിക്കുന്നതിനും അത് പ്രവർത്തിപ്പിച്ച് നോക്കുന്നതിനുമുള്ള അവസരം കുട്ടികൾക്ക് നൽകുകയുണ്ടായി.കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകളുടെ പ്രദർശനവും കൗതുകമുണർത്തുന്നതായിരുന്നു.

അലിമാസ്റ്ററുടെ ഓർമയ്ക്കായി ജെ ആർ സി വക വീൽചെയർ

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ജെആർസി യുടെ ആഭിമുഖ്യത്തിൽ എടച്ചേരി തണൽ സന്ദർശിച്ചു. വിട പറ‍‍‍‍ഞ്ഞ തങ്ങളുടെ പ്രിയ അധ്യാപകൻ അലിമാസ്റ്ററുടെ ഓർമയ്‍ക്കായി ജെആർസി കേഡറ്റുകൾ നൽകിയ വീൽചെയർ തണൽ മാനേജർ ഷാജഹാൻ ഏറ്റുവാങ്ങി.

ഇൻസ്പയർ അവാർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഡ്

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയതലത്തിൽ ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ നൂതനാശയങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന് ഏർപ്പെടുത്തിയ ഇൻസ്പെയർ അവാർഡിന് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നസൽ നിസാർ അർഹനായി. ലിറ്റിൽ കൈറ്റ്സ് അംഗമായ നസൽ നിസാർ പാറക്കടവ് വേവം കൂമ്പോൽ നിസാർ - ഫർഹാന ദമ്പതികളുടെ മകനാണ്

അൽ മാഹിർ അറബിക് അക്കാദമിക് അവാർഡ്

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികളായ ഫാതിമത്ത് മിൻഹ എ, ഫാതിമ സഹല എ കെ എന്നിവർ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അൽ മാഹിർ അറബിക്അക്കാദമിക് പരീക്ഷയിൽഉയർന്ന മാർക്കോടെ സ്കോളർഷിപ്പ് ലഭിച്ചു.

അയൽപക്കപഠന കേന്ദ്രങ്ങൾ

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ SSLC വിദ്യാർത്ഥികൾക്കായി വിവിധ കേന്ദ്രങ്ങളിൽ അയൽപക്ക പഠന കേന്ദ്രങ്ങൾ സംഘടിപ്പിച്ചു. അയൽപ്പക്ക പഠന കേന്ദ്രങ്ങളുടെ ഉദ്ഘാടനം കുറുവന്തേരി യു പി സ്കൂളിന് സമീപം കുഞ്ഞിരാത്തി ഹമീദിന്റെ വീട്ടിലെ അയൽപക്ക കേന്ദ്രത്തിൽ അഹമ്മദ് പുന്നക്കൽ നിർവ്വഹിച്ചു.വിവിധ പ്രദേശങ്ങളിലെ പത്തോളം കേന്ദ്രങ്ങളിലാണ് അയൽപ്പക്ക പഠനകേന്ദ്രങ്ങൾ നടത്തിയത്