എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ പ്രതിബദ്ധത, ദേശസ്നേഹം, അച്ചടക്കം, പൗരബോധം, പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം,സഹജീവി സ്നേഹം, ഭരണഘടനയോടുള്ള വിശ്വസ്തത തുടങ്ങിയ മൂല്യങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും നിയമങ്ങൾ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കുമാണ് ഒരു വർഷം പ്രവേശനം ലഭിക്കുക. എഴുത്തുപരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ ഒരാഴ്ചത്തെ റസിഡൻഷ്യൽ ക്യാമ്പ് ഓരോ വർഷവും ഉണ്ടാകും. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരവും, ശനിയാഴ്ചകളിൽ രാവിലെ രാവിലെ മുതൽ ഉച്ചവരെയും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപൈനുകൾ, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്.

2014 മുതൽ എസ്.പി.സി വളരെ നല്ല രതിയിൽ നമ്മുടെ വിദ്യാലത്തിൽ പ്രവർത്തിച്ചുവരുന്നു. എസ്.പി.സി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും കാര്യമായ പങ്ക് വഹിക്കുന്നു. വിവിധ സാമൂഹ്യ പ്രസക്തിയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. കുട്ടികൾക്കും നാട്ടുകാർക്കുമായി വിവിധ ബോധവത്ക്കരണ ക്ലാസുകൾ, വിവിധ റാലികൾ തുടങ്ങിയവ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.