എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25
| Home | 2026-27 |
ലഹരി വിരുദ്ധദിനം 2024

ഉമ്മത്തൂർ എസ്.ഐ ഹയർസെക്കൻഡറി സ്കൂൾ SPC യൂണിറ്റിന്റെ നേതൃത്വത്തിൽ 'ജീവിതം തന്നെ ലഹരി' എന്ന ശീർഷകത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്‍മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് അമീൻ നിഷാദ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സീനിയർ കേഡറ്റായ നൗറ ഫാത്തിമയുടെ നേതൃത്വത്തിൽ എസ്.പി.സി കേഡറ്റുകൾ ഓരോ ക്ലാസുകളിലും കയറി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയും അവരുടെ കടമകളെക്കുറിച്ച് ഉൽബുദ്ധരാക്കുകയും ചെയ്തു. സ്കൂളിലെ മുൻ SPC കേഡറ്റുകൾ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
ദ്വിദിന SPC ഓണം ക്യാമ്പ് 2024


സെപ്റ്റംബർ 19, 20 തീയ്യതി കളിൽ സംഘടിപ്പിച്ച ദ്വിദിന സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) ഓണം ക്യാമ്പ് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി നസീമ കൊട്ടാരത്തിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ്, പി.പി അബ്ദുൽ ഹമീദ്, കെ സി റഷീദ്, പി കെ സജില, കെ വി സിയാദ് എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി നാദാപുരം ഫയർഫോഴ്‍സ് യൂനിറ്റിന്റെ നേതൃത്വത്തിൽ ഫസ്റ്റ്എയ്ഡ് ക്ലാസുകളും പരിശീലനങ്ങളും നൽകി. നേതൃപരിശീലനം, ബോധവൽക്കരണ ക്ലാസ് എന്നിവയും നടന്നു. രണ്ടാംദിനം കേഡറ്റുകൾ ഒരുക്കിയ ഓണസദ്യ ക്യാമ്പിന് കൊഴുപ്പേകി. സമാപനം കുറിച്ചു കൊണ്ട് നടന്ന കൾച്ചറൽ പ്രോഗ്രാമിന് പ്രശസ്ത കലാകാരൻ റീജു ആവള നേതൃത്വം നൽകി.
എസ് പി സി പാസ്സിംഗ് ഔട്ട്
ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ എസ് പി സി അംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് വെള്ളിയോട് ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. ഉമ്മത്തൂർ, വളയം,വെള്ളിയോട് എന്നീ സ്കൂൾ SPCയൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച പരേഡിൽ മുഖ്യാതിഥിയായ നാദാപുരം ഡിവൈഎസ്‍പി എ പി ചന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു. വാർഡ് മെമ്പർ ഷൈനി, വളയം Sl ആർ സി ബിജു, ADNO കോഴിക്കോട് റൂറൽ SI സുനിൽകുമാർ, കെ പി ഗിരീശൻ, അബ്ദുൽ മുനീർ കെ, കെ പി രാജൻ, കുറ്റിയിൽ കുഞ്ഞബ്ദുള്ള, പി പി സജിലേഷ്, ASI കുഞ്ഞുമോൾ, ട്രൈനർമാരായ അനൂപ്, അനീവൻ, ശ്രീജിത്ത്, സിപിഒ മാരായ കെ വി സിയാദ്, പി കെ സജില, തുടങ്ങിയവർ സന്നിഹിതരായിരുന്നു.


ലഹരിക്കെതിരെ ഗ്രാമയാത്ര
ലഹരിക്കെതിരെ ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി യൂണിറ്റും ചെക്യാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി ഗ്രാമയാത്ര സംഘടിപ്പിച്ചു. ചെക്യാട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും എത്തി ലഹരിക്കെതിരെ ബോധവത്കരണവും ഡോക്യുമെന്ററി പ്രദർശനവും നടത്തി. പാറക്കടവിൽ നിന്ന് ആരംഭിച്ച യാത്ര പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം ഉദ്ഘാടനം ചെയ്തു. ടി കെ ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്തകരിന്ത്രയിൽ. വാർഡ് അംഗങ്ങളായ ഹാജറ ചെറൂണിയിൽ, വി കെ അബൂബക്കർ, കെ പി കുമാരൻ, മൂസ്സ പായന്റവിട, പി മോഹൻദാസ്, കെ ബീജ, വ്യാപാരി വ്യവസായി പ്രസിഡന്റ് ബി പി മൂസ്സ, വി മുകുന്ദൻ, ഹസ്സൻ പിള്ളാണ്ടി, വി വി മൊയ്തു, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കെ വി സിയാദ്, പി പി അബ്ദുൽ ഹമീദ്, കെ വി നൗഫൽ, ടി ഷബീർ, ഇ സൽമ പ്രസംഗിച്ചു.