എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ഗ്രന്ഥശാല/2024-25
| Home | 2025-26 |
അക്ഷര മഴ

ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും പുസ്തകം ശേഖരിക്കുന്ന പദ്ധതിയായ അക്ഷരമഴയ്ക്ക് ഗംഭീരമായ തുടക്കം. വായനാപ്രിയനും സാമൂഹ്യ സേവകനുമായ ചീന്റവിട അഹമ്മദ് സ്കൂളിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്ത് പദ്ധതിയുടെ ഉൽഘാടനം നിർവ്വഹിച്ചു. ഹെഡ്‍മാസ്റ്റർ കെ.കെ.ഉസ്‍മാൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. PTA പ്രസിഡന്റ് കൊട്ടാരം ജലീൽ അദ്ധ്യക്ഷനായി. ടി.കെ.ഖാലിദ് മാസ്റ്റർ, ടി. ബി മനാഫ്, എൻ.കെ.കുഞ്ഞബ്ദുല്ല, എം പ്രശാന്ത്, വളപ്പിൽ താജ് , ടി.മുഹമ്മദ് ഷബീർ എന്നിവർപ്രസംഗിച്ചു. സത്യൻ നീലിമ സ്വാഗതവും വി.പിഷീബ നന്ദിയും പറഞ്ഞു. പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങി വിവിധ മേഖലകളിലെ അനേകം പേരാണ് അക്ഷരമഴയിൽ പങ്കാളികളായത്.