എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/വിമുക്തി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച വിമുക്തി ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

സ്കൂൾ വിമുക്തി ക്ലബ്ബും ചെക്യാട് ഗ്രാമപഞ്ചായത്തും വളയം ജനമൈത്രി പോലീസും സംയുക്തമായി ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കൂട്ടയോട്ടം, ബോധവൽക്കരണ ക്ലാസ് എന്നിവയാണ് സംഘടിപ്പിച്ചത്. തുടർന്ന് വാർഡ് അടിസ്ഥാനത്തിൽ ജാഗ്രത സദസ്സ് ഡോക്യുമെൻററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചുവരുന്നു ചെക്യാട് നിന്ന് ആരംഭിച്ച കൂട്ടയോട്ടം വളയം സബ് ഇൻസ്പെക്ടർ ഹരിദാസ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് പാറക്കടവിൽ നടന്ന ബോധവൽക്കരണ സദസ്സ് വളയം ഇൻസ്പെക്ടർ ഓഫ് പോലീസ് ഇ വി ഫായിസ് അലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി കെ ഖാലിദ് അധ്യക്ഷത വഹിച്ചു. കെ വിനോദൻ സുബൈർ പാറേമ്മൽ,  മഫീദ സലിം,  മോഹൻദാസ്, വി അബൂബക്കർ ജനമൈത്രി ബീറ്റ് ഓഫീസർ അനീവൻ, ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ,  വിമുക്തി ക്ലബ് കൺവീനർ പി പി അബ്ദുൽഹമീദ് , കെ വി സിയാദ് എന്നിവർ പ്രസംഗിച്ചു. എക്സൈസ് ഓഫീസർ ശ്രീജേഷ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

ചിത്രശാല