എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/Say No To Drugs Campaign
"അമ്മമാർ കരയുകയാണ് "ഡോക്യുമെന്ററി
ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലിസ് കാഡറ്റ് യൂനിറ്റും ഷാർജ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മറ്റിയുടെ സഹകരണത്താൽ നിർമ്മിച്ച ലഹരിക്കെതിരെയുള്ള 'അമ്മമാർ കരയുകയാണ് ' ഡോക്യുമെന്ററിയുടെ പ്രകാശനം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീം ഐ.പി.സ് നിർവ്വഹിച്ചു. മാനേജർ പ്രൊഫ. പി.മമ്മു അധ്യക്ഷനായി. ജില്ലാ നോഡൽ ഓഫീസർ നാർകോട്ടിക് ഡി.വൈ.എസ്.പി കെ അശ്വകുമാർ മുഖ്യ പ്രഭാഷണം നടത്തി.
"അരുത് ചങ്ങായി" ലഹരി വിരുദ്ധ ചിത്ര രചന ലഹരിക്കെതിരെ എൻ എസ് എസ് സംഘടിപ്പിച്ച അരുത് ചങ്ങായി ' ലഹരി വിരുദ്ധ ചിത്ര രചന ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറിയിൽ നാദാപുരം ഡി.വൈ.എസ്.പി വി.കെ രാജു ഉദ്ഘാടനം ചെയ്തു .
ലഹരിയുടെ വിപത്തുകൾ നിറഞ്ഞു നിന്ന ചിത്രങ്ങൾ ഏറേ ശ്രദ്ധ ആകർഷിച്ചു.
