എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജൂനിയർ റെഡ് ക്രോസ്

ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂനിറ്റ് 1998മുതൽ സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ ആരോഗ്യശീലങ്ങൾ വാർത്തെടുക്കുക, പ്രഥമ ശുശ്രൂഷാ രംഗത്തെപ്പറ്റിയുള്ള അറിവുകൾ പകർന്നു കൊടുക്കുക, സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് JRC ഉയർത്തി കാട്ടുന്നത്.ലഹരി വിരുദ്ധ ക്യാമ്പയിനുകൾ, ആതുര സേവന രംഗത്ത് സന്നദ്ധ പ്രവർത്തനങ്ങൾ, വയോജന ദിനാചരണം, സ്നേഹ സന്ദേശ റാലി, ശുചീകരണ പ്രവർത്തനങ്ങൾ, പാലിയേറ്റിവ് കെയറിലേക്ക് ഗുളിക പാക്കറ്റ് നിർമ്മാണം, വർഷംതോറും തണൽ സന്ദർശനവും സാമ്പത്തിക സഹായ വിതരണവും തുടങ്ങി നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിലെ ജെ ആർ സി യൂണിറ്റ് നടത്തുന്നു