എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/നാടോടി വിജ്ഞാനകോശം
സ്ഥലനാമോൽപത്തി
ഉമ്മത്തൂർ എന്ന പേര് പ്രദേശത്തിന് വരാൻ കാരണമായി പ്രധാനമായും 3 അനുമാനങ്ങൾ ഉണ്ട്.
1) ഉമ്മം എന്ന പേരിൽ അറിയപ്പെടുന്ന ഔഷധസസ്യം മുൻ കാലത്ത് ഈ പ്രദേശത്ത് സുലഭമായത് കാരണം.
2) ഉമ്മളങ്ങൾ അഥവാ ഉപ്പ് കുറുക്കുന്ന സ്ഥലങ്ങൾ മുമ്പ് ഉണ്ടായിരിക്കാം, അങ്ങിനെ ഉപ്പ് കുറുക്കുന്ന സ്ഥലമെന്ന നിലയിൽ ഉമ്മളത്തൂരായി. അത് പ്രായേണ ഉമ്മത്തൂരായി.
3. ഉമ്മയുടെ അല്ലെങ്കിൽ ഉമ്മത്തിന്റെ ഊര് എന്ന നിലയിൽ ആവാം
ഗ്രാമ്യഭാഷ
പുയ്യാപ്ല = മണവാളൻ |
---|
പുയ്യട്ട്യാർ = മണവാട്ടി |
മങ്ങലം = വിവാഹം |
തക്കാരം = സൽക്കാരം |
ഇഞ്ഞ് = നീ |
ഓർ = അവർ |
ഞാള് = ഞങ്ങൾ |
ഓൻ = അവൻ |
ഓള് = അവൾ |
മോന്തി = രാത്രി |
ബരത്തം = അസുഖം |
മീട് = മുഖം |
കീയുക = ഇറങ്ങുക |
പായുക - ഓടുക |
തക്കുക = അടിക്കുക |
തിരുമ്പുക = അലക്കുക |
പൊര = വീട് |
നീറാൽ = അടുക്കള |
കോലായി = വരാന്ത |
കെരട് = കിണർ |
കണ്ടം = പറമ്പ് |
വെളിച്ചില് = മച്ചിങ്ങ |
പയ്യ് = പശു |
കരിങ്ങണ്ണി = പഴുതാര |