എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

അറിവ് മറ്റൊരാളിൽ നിന്ന് പകർന്നു കിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമ്മിക്കേണ്ടതാണെന്നുള്ള തിരിച്ചറിവ് വിദ്യാഭ്യാസരംഗത്തെ തെല്ലൊന്നുമല്ല മാറ്റിമറിച്ചത്. ഇതിന്റെ ഫലമായി പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകളുടെ വിനിമയത്തിനപ്പുറം അധ്യാപകരുടെയും വിദ്യാർഥികളുടെയും സജീവവും സമ്പൂർണ്ണവുമായ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനാധിഷ്ഠിതവും ശിശുകേന്ദ്രീകൃതമായ ഒരു വിദ്യാഭ്യാസ പ്രക്രിയാണ് ഇപ്പോഴുള്ളത്. വിവരവിനിമയ സാങ്കേതിക വിദ്യയ്ക്ക് ഈ വിദ്യാഭ്യാസ പ്രക്രിയയിൽ വലിയ പങ്ക് വഹിക്കാനാവും എന്ന ബോധ്യത്തിൽ നിന്നാണ് ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ.ടി. കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്.ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനത്തിലൂടെ കടന്നു പോകാനുള്ള അവസരങ്ങൾ ലഭിക്കുന്നത്. ഗ്രാഫിക്സ്& അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗും ഡെസ്ക് ടോപ്പ് പബ്ലിഷിംഗും, ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.