എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/FSL FOOTBALL LEAGUE
FSL FOOTBALL LEAGUE
ഉമ്മത്തൂർ എസ് ഐ ഹൈസ്കൂൾ പി അലി മാസ്റ്റർ സ്‍മാരക സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഫ്രൻസി സോക്കർ ലീഗ് സംഘടിപ്പിച്ചു. ഫൈനൽ മത്സരത്തിൽ ബ്ലാസേഴ്‍സ് FC യെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഫാൽക്കൺ FC ജേതാക്കളായി. ആദ്യ പകുതിയിൽ ഫാൽക്കൺ FC യുടെ പതിനേഴാംനമ്പർ താരം നിഹാദാണ് വിജയഗോൾ നേടിയത്. സമാപനചടങ്ങ് വളയം സർക്കിൾ ഇൻസ്‍പെക‍്ടർ മോഹനൻ ഉദ്ഘാടനം ചെയ്തു.
ഗോൾഡൻ ബൂട്ട് പുരസ‍്കാരത്തിന് ഫാൽക്കൺ FC യുടെ നിഹാദ് അർഹനായി. ബെസ്റ്റ് പ്ലയറായി ഫാൽക്കൺ FC ക്യാപ്റ്റൻ ഹുദൈഫും മികച്ച ഗോൾകീപ്പറായി അൻഫാലും ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി ബ്ലാസേഴ്സ് FC ക്യാപ്റ്റൻ റിഷാനും തെരഞ്ഞെടുക്കപ്പെട്ടു. നാദാപുരം എകെജിഎസ് കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ് ചടങ്ങിന് കൊഴുപ്പേകി.
ചിത്രശാല
-
FSL25 വിളംബരജാഥ
-
FSL25 Jersey launching
-
FSL25 Champions
-
FSL25 Runners up
-
FSL25 MAN OF THE MATCH
-
FSL25 Best player
-
FSL25 Golden boot
-
FSL25 കളരിപ്പയറ്റ് പ്രദർശനം