ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം | |
|---|---|
| വിലാസം | |
ചാരമംഗലം മായിത്തറ മാർക്കറ്റ് പി.ഒ. , 688539 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 10 - 11 - 1917 |
| വിവരങ്ങൾ | |
| ഫോൺ | 0478 2821468 |
| ഇമെയിൽ | 34013alappuzha@gmail.com |
| വെബ്‍സൈറ്റ് | www.dvhsscharamangalam.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34013 (സമേതം) |
| എച്ച് എസ് എസ് കോഡ് | 04011 |
| യുഡൈസ് കോഡ് | 32110400501 |
| വിക്കിഡാറ്റ | Q87477515 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ചേർത്തല |
| താലൂക്ക് | ചേർത്തല |
| ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 689 |
| പെൺകുട്ടികൾ | 551 |
| ആകെ വിദ്യാർത്ഥികൾ | 1240 |
| അദ്ധ്യാപകർ | 53 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 172 |
| പെൺകുട്ടികൾ | 179 |
| ആകെ വിദ്യാർത്ഥികൾ | 353 |
| അദ്ധ്യാപകർ | 19 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രശ്മി കെ |
| പ്രധാന അദ്ധ്യാപിക | ടി ജി ഗീതാ ദേവി |
| പി.ടി.എ. പ്രസിഡണ്ട് | പി അക്ബർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സോയ |
| അവസാനം തിരുത്തിയത് | |
| 06-01-2022 | 34013govtdvhsscharamangalam |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
ഗവൺമെന്റ് ദുർഗാ വിലാസം ഹയർ സെക്കന്ററി സ്കൂൾ (Govt: D.V.H.S.S), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും കിഴക്കോട്ട് 1 കിലോമീറ്റർ ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്. 1917ൽ വടക്കേടത്തു മഠത്തിൽ ശ്രീ രാമകർത്താവ് ആരംഭിച്ച ദുർഗാ വിലാസം എൽ പി സ്കൂൾ പിന്നിട് സർക്കാറിനു കൈമാറുകയും തുടർന്ന് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയർന്നു. 1979ൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി.കെ, പളനിയുടെ നേതൃത്വത്തിൽ രൂപികരിച്ച അപ്ഗ്രേഡിങ്ങ് കമ്മറ്റി ഈ വിദ്യാലയത്തെ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനായി മൂന്നേക്കർ സ്ഥലവും കെട്ടിടവും നിർമ്മിച്ച് ക്ലാസുകൾ ആരംഭിച്ചു. ഹൈസ്കുളുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ അവ ആരംഭിക്കുന്നതിനുള്ള സർക്കാർ തീരുമാനം ഇയിടയ്ക്കുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാൻ ശ്രീ ടി.കെ, പളനി (കൺവീനർ), വടക്കേടത്ത് ശ്രീ വിശ്വനാഥകർത്താവ് (സെക്രട്ടറി), കമലാലയത്തിൽ ശ്രീ ദാമോദരൻ നായർ (ഖജാൻജി) എന്നിവർ ഉൾപ്പെട്ട അപ്ഗ്രേഡിങ്ങ് കമ്മറ്റി തീരുമാനിച്ചു. അന്നത്തെ എം. എൽ. എ. ആയിരുന്ന ശ്രീ ഏ. വി. താമരാക്ഷൻ ഉൾപ്പടെ നിരവധി സുമനസ്സുകളുടെ സഹയത്തൊടെ ആവർഷം തന്നെ ഹൈസ്കൂൾ ആരംഭിയ്ക്കുവാനും കഴിഞ്ഞു. 1998ൽ ഈ സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തി ഉത്തരവായി.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്.
ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ചെണ്ടമേളം ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സ്പോർട്ട്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഭാസ്കരപ്പണിയ്ക്കർ, നിർമ്മല, യ്യശോദാ ദേവി, എലിസബത്ത്,Laisa,റോസമ്മ,V.S. Suseela
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. കെ. ജെ. മനോജ് ലാൽ - ഒളിമ്പ്യൻ
- ശ്രീ. സജീവൻ -പത്തുവർഷം തുടർച്ചയായി നാഷണൽ സ്പോർട്ട്സ് മീറ്റിൽ മെഡൽ നേടി
- ശ്രീ. കെ. ബി. ശിവദേവൻ
- കുമാരി കുഞ്ഞുമോൾ
- കുമാരി ഇന്ദുലേഖ
മറ്റുതാളുകൾ
- അദ്ധ്യാപകർ
- അനദ്ധ്യാപകർ
- പി. ടി. എ
- പരീക്ഷാഫലങ്ങൾ
- സ്കൂൾ പത്രം
- ഫോട്ടോ ഗാലറി
- ലേഖനങ്ങൾ
- കമ്പ്യൂട്ടർ മലയാളം
- ഡൗൺലോഡ്സ്
- ബന്ധുക്കൾ (ലിങ്കുകൾ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|