ഗവ ഡി വി എച്ച് എസ് എസ് ചാരമംഗലം/സ്കൂൾ പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പത്രം

ഗവ: ഡി.വി. എച്ച്. എസ്. എസ്. ചാരമംഗലം


സംസ്ഥാന സ്കൂൾ മീറ്റിൽ ഡി.വി. എച്ച്. എസ്.എസിന്റെ സ്വർണ്ണക്കുതിപ്പ്‌
പത്തനംതിട്ട: 17.ഡിസംബർ, 2009
തിരുവല്ലയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 80 മീറ്റർ ഹർഡിൽസിൽ നമ്മുടെ സ്കൂളിലെ പ്രിയങ്ക സ്വർണ്ണമെഡൽ കരസ്ഥമാക്കി. VIII B യിലെ വിദ്യാർത്ഥിനിയാണ്‌ പ്രിയങ്ക. റവന്യൂജില്ലാ മത്സരത്തിലും പ്രിയങ്ക ഇതേ ഇനത്തിൽ സ്വർണ്ണം നേടിയിരുന്നു, പ്രിയങ്കയിൽ നിന്ന് ഒരു മെഡൽ പ്രതീക്ഷിച്ചിരുന്നെന്ന് പ്രിയങ്കയുടെ പരീശീലകനും സ്കൂൾ കായികാദ്ധ്യാപകനുമായ ശ്രീ കെ. കെ പ്രതാപൻ സ്കൂൾ പത്രത്തോടു പറഞ്ഞു. പ്രിയങ്കയ്ക്ക്` ഗവ: ഡി വി എച്ച്. എസ്. എസിന്റെ അനുമോദനങ്ങൾ.


'സംസ്ഥാന സ്കൂൾ മീറ്റിലേയ്ക്ക് 20 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു'
ചാരംഗലം: 11.ഡിസംബർ, 2009
തിരുവല്ലയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ നമ്മുടെ സ്കൂളിലെ 20 കായിക താരങ്ങളൺ നമ്മുടെ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.


'ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച ഐ ടി ലാബ് ഗവ: ഡി.വി. എച്ച് എസ്സ്. എസ്സിൽ
ചാരംഗലം: 10.ഡിസംബർ, 2009
ചേർത്തലയിൽ നടന്ന സയൻസ് ഫെയറിൽ, ജില്ലയിലെ ഏറ്റവും മികച്ച ഐടി ലാബിനുള്ള പുരസ്കാരം ഗ്രാമപ്രദേശത്തെ പരാധീനകൾക്കിടയിലാണെങ്കിലും ഗവ: ഡി വി എച്ച് എസ്സ് എസ്സ് കരസ്ഥമാക്കി.