ഉള്ളടക്കത്തിലേക്ക് പോവുക

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Asha Aranmula (സംവാദം | സംഭാവനകൾ)
Asha Aranmula (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
== <font color=black><font size=5>'''<big>ദിനാഘോഷങ്ങൾ </big>'''==
== <font color=black><font size=5>'''<big>ദിനാഘോഷങ്ങൾ </big>'''==
<font color=black><font size=4>
<font color=black><font size=4>
== <font color=black><font size=5>'''<big> ദിനാഘോഷങ്ങൾ 2020-21</big>'''==
<font color=black><font size=3>
=== <font color=black><font size=3>'''<big>ലോക പരിസ്ഥിതി ദിനം </big>'''===
<font color=black><font size=3>
ജൂൺ 5 ലോക പരിസ്ഥിതി ദിനം. ലോകമെമ്പാടും  കോവിഡ് രോഗത്തിന് അടിമപ്പെട്ട് ഇരിക്കുമ്പോഴും നമ്മുടെ പ്രകൃതിയോടുള്ള പ്രതിബദ്ധത ഒട്ടും വിസ്മരിക്കാതെ ഈ ദിനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആധുനിക മാധ്യമം വഴിയുള്ള  ഒരു ബോധവൽക്കരണവും ഇതിനോടൊപ്പം എല്ലാ കുട്ടികളും അവരുടെ വീട്ടിൽ ഓരോ വൃക്ഷത്തൈ നട്ട് ഈ ദിനത്തെ സ്നേഹപൂർവ്വം ആചരിച്ചു.
=== <font color=black><font size=3>'''<big> യോഗാ ദിനം </big>'''===
<font color=black><font size=3>
"യോഗയിലൂടെ ശരീരമെന്നും യോഗ്യം ആയിരിക്കണം "എന്ന ആശയം മുൻനിർത്തി ജൂൺ 21 ലോക യോഗാ ദിനത്തോടനുബന്ധിച്ച്  യോഗയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി എൻ സി സി  കുട്ടികൾ ഒരു വീഡിയോ സമൂഹത്തിൽ എത്തിച്ചു.
=== <font color=black><font size=3>'''<big>  സ്വാതന്ത്ര്യദിനം </big>'''===
<font color=black><font size=3>
നമ്മുടെ പൂർവികർ നമുക്കായി വാങ്ങി തന്ന സ്വാതന്ത്ര്യം ഈ കോവിഡ് കാലത്തും വിസ്മരിക്കാതെ എൻ സി സി കുട്ടികളുടെ ആഭിമുഖ്യത്തിൽ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ആഗസ്റ്റ് പതിനഞ്ചാം തിയതി 74 സ്വാതന്ത്ര്യദിനം ആഘോഷിച്ചു തുടർന്ന് വീർ ജവാൻ സ്മാരകം സന്ദർശിക്കുകയും പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു ഈ പ്രവർത്തനം കുട്ടികളുടെ രാജ്യസ്നേഹവും ഒരു ഇന്ത്യൻ പൗരൻ ആയതിന്റെ അഭിമാനത്തെയും ഉയർത്തിക്കാട്ടുന്നു.
=== <font color=black><font size=3>'''<big> ഹിന്ദി ദിവസ്  </big>'''===
<font color=black><font size=3>
ഇംഗ്ലീഷ് സ്പാനിഷ് മന്ദാര എന്നീ ഭാഷകൾക്ക് ശേഷം ലോകത്തിൽ ഏറ്റവും അധികം സംസാരിക്കുന്ന ഭാഷകളിൽ ഒന്നായ, ദേവനാഗരി ലിപിയിൽ എഴുതപ്പെട്ട, ഇൻഡോ ആര്യൻ ഭാഷയായ ഹിന്ദി ആണ് ഇന്ത്യയുടെ രാഷ്ട്രഭാഷ എന്നത് നമുക്ക് അറിയാവുന്ന വസ്തുതയാണ്. ഇത്രയേറെ സവിശേഷതകളുള്ള ഹിന്ദി ഭാഷയുടെ പ്രാധാന്യവും, ഇന്ത്യൻ ജനത അവരുടെ പൊതു വേരുകളും ഐക്യത്തെയും കുറിച്ചുള്ള ദേശസ്നേഹ പരമായ ഓർമ്മപ്പെടുത്തലിനും  വേണ്ടി സെപ്റ്റംബർ 14 രാജ്യമെമ്പാടും നാം ഹിന്ദി ദിവസ് ആഘോഷിക്കുന്നു. ഈ ഈ ദൗത്യങ്ങൾക്ക് പങ്കാളികളായി കൊണ്ട് എം എച്ച്എസ്എസിലെ കുട്ടികൾ ഭാഷാപരമായി വിവിധയിനം പരിപാടികൾ വിർച്ച്വൽ ആയി പ്രദർശിപ്പിക്കുകയുണ്ടായി. കുട്ടികൾ തങ്ങളുടേതായ രീതിയിൽ ഹിന്ദി ഭാഷയുടെ പ്രാധാന്യം ഉയർത്തിക്കൊണ്ടു തന്നെ പരിപാടികൾ മനോഹരമായി അവതരിപ്പിക്കുകയുണ്ടായി.
=== <font color=black><font size=3>'''<big> അദ്ധ്യാപകദിനം </big>'''===
<font color=black><font size=3>
അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയ ഗുരുക്കന്മാർക്ക് ആയി ഒരു ദിനം. അറിവിന്റെ പാതയിൽ വെളിച്ചമായി നടന്ന എല്ലാ അധ്യാപകരും ഈ ദിനത്തിൽ നമുക്ക് ഓർക്കാം. അതിന്റെ ഭാഗമായി എ എം എച്ച്എസ്എസിലെ വിദ്യാർഥികൾ വെർച്വൽ ആയി അദ്ധ്യാപകദിനം സെപ്റ്റംബർ അഞ്ചിന് ആഘോഷിക്കുകയുണ്ടായി. പോസ്റ്റുകൾ ആയും വീഡിയോ ക്ലിപ്പുകൾ ആയും പാട്ടുകൾ പാടിയും പ്രസംഗത്തിലൂടെയും അവരുടെ അധ്യാപകരെ അവർ ആ ദിവസത്തിൽ സ്മരിക്കുകയും  അദ്ധ്യാപക ദിന സന്ദേശം നൽകുകയും ചെയ്തു.
=== <font color=black><font size=3>'''<big>ഓസോൺ ദിനം </big>'''===
<font color=black><font size=3>
സെപ്റ്റംബർ 16 നാണ് ലോക ഓസോൺ ദിനം ആഘോഷിക്കുന്നത് ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നമ്മുടെ ഭൂമിയെ പൊതിഞ്ഞു് സംരക്ഷിക്കുന്ന വാതക കുടയാണ്  ഓസോൺപാളി. ഈ ഓസോൺ പാളിയെ ദുർബലമാക്കുന്ന വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുന്നത് തടയുകയും ഓസോൺപാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിനു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് എം എച്ച്എസ്എസിലെ സയൻസ് ക്ലബ് വിദ്യാർത്ഥികൾ വെർച്ച്വൽ ആയി ഓസോൺ ദിനം ആഘോഷിച്ചത്.
=== <font color=black><font size=3>'''<big> അൽഷിമേഴ്സ് ദിനം </big>'''===
<font color=black><font size=3>
സെപ്റ്റംബർ 21 അൽഷിമേഴ്സ് ദിനം ആണ് ഓർമ്മ പറ്റിയ വരും വാർന്നൊഴുകി തീരുന്ന വരുമായ മനുഷ്യർക്ക് വേണ്ടിയുള്ള ഒരു ദിനം. ലോകമെമ്പാടുമുള്ള അൽഷിമേഴ്സ് രോഗത്തിന് എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സെപ്റ്റംബർ 21ന് ലോക അൽഷിമേഴ്സ് ദിനംആഘോഷിക്കുന്നത്. അതിന് ഒരു കൈത്താങ്ങായി എം എച്ച്എസ്എസിലെ കുട്ടികൾ വെർച്ച്വൽ ആയി അതിനെ പിന്തുണച്ചു.
=== <font color=black><font size=3>'''<big> ലോകഹൃദയദിനം  </big>'''===
<font color=black><font size=3>
സുസ്ഥിരമായ ഹൃദയ പരിപാലനത്തിലൂടെ ആരോഗ്യപരമായ പരിസ്ഥിതി രൂപീകരിക്കാം എന്ന സന്ദേശത്തോടെ കൂടിയാണ് ഇത്തവണത്തെ ഹൃദയദിനം സെപ്റ്റംബർ 29ന് നാം ആഘോഷിച്ചത്. ഒരു നിമിഷം 70 മുതൽ 82 തവണ സ്പന്ദിച്ചു കൊണ്ട് 5 ലിറ്റർ രക്തം വരെ ശരീരത്തിലെ ഓരോ ഭാഗത്തും ലഭ്യമാക്കി കൊണ്ടും ജീവജാലങ്ങളുടെ എല്ലാം ജീവൻ നില നിർത്തുവാൻ അനുനിമിഷം ശ്രമിക്കുന്ന ഹൃദയത്തിന്റെ പ്രാധാന്യം വളരെയേറെയാണ്. ആ ഹൃദയത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തിക്കൊണ്ട് വേൾഡ് ഹാർട്ട് ഫെഡറേഷനും,  യുനെസ്കോയും,  ലോകാരോഗ്യസംഘടനയും സംയുക്തമായി എല്ലാവർഷവും സെപ്റ്റംബർ അവസാനത്തെ ആഴ്ച ലോകഹൃദയദിനം ആഘോഷിക്കുന്നു. അതിനാൽ തന്നെ ഹൃദയത്തിന്റെ നിലയ്ക്കാത്ത സേവനം എടുത്തു കാണിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്. ഈ ആശയം ഉൾക്കൊണ്ട് ഈ വർഷം എ എം എച്ച്എസ്എസിലെ വിദ്യാർഥികൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവരുടേതായ രീതിയിൽ ആയി പല പരിപാടികൾ പ്രദർശിപ്പിക്കുകയുണ്ടായി.
=== <font color=black><font size=3>'''<big> രക്തദാന ദിനം </big>'''===
<font color=black><font size=3>
രക്തദാനം മഹത് കർമ്മമാണ്‌. ജീവൻ രക്ഷിക്കാൻ മനുഷ്യൻ ചെയ്യുന്ന ഏറ്റവും മഹത്തരമായ ദാനം ലോക മാനവരാശി ഈ മഹത്വംതിരിച്ചറിഞ്ഞുകൊണ്ടാണ് ഒക്ടോബർ 1 രക്തദാന ദിനം ആചരിക്കാൻ തീരുമാനിച്ചത്. രക്തം നൽകൂ, ജീവിതം പങ്കുവയ്ക്കൂ എന്നതാണ് ഇക്കുറി രക്തദാന ദിന സന്ദേശം.ഈ  സന്ദേശം  മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഇതിനുവേണ്ടി എം എച്ച്എസ്എസിലെ കുട്ടികൾ വിർച്ച്വൽ ആയി ലോക രക്തദാന ദിനം ആഘോഷിക്കുകയുണ്ടായി. പോസ്റ്റർ,  വീഡിയോ, ഡോക്ടറോട് ഉള്ള സംവാദം ഇങ്ങനെ വിവിധയിനം പരിപാടികൾ വെർച്ച്വൽ ആയി ആഘോഷിക്കുകയുണ്ടായി.
=== <font color=black><font size=3>'''<big> ഗാന്ധി ജയന്തി  </big>'''===
<font color=black><font size=3>
ഒക്ടോബർ 2 നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയുടെ ജന്മദിനം. ഇന്ത്യൻ സ്വാതന്ത്രസമര പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല മഹാത്മാ എന്ന പേരിലറിയപ്പെടുന്ന ഇദ്ദേഹം ജാതിവ്യവസ്ഥക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിൽ പങ്കുവഹിക്കുകയും ചെയ്തു. അഹിംസയിലൂന്നിയ ജീവിതം നയിക്കുക മാത്രമല്ല അതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.  ഇതിന്റെ  സ്മരണാർത്ഥം  എച്ച്എസ്എസിലെ കുട്ടികൾ ഗാന്ധിജയന്തി വെർച്ച്വൽ ആയി ആഘോഷിക്കുകയുണ്ടായി. പോസ്റ്റർ വീഡിയോ ചിത്രരചന പ്രസംഗം ഇങ്ങനെ വിവിധയിനം പരിപാടികൾ വെർച്വൽ ആയി പ്രദർശിപ്പിക്കുകയുണ്ടായി.
=== <font color=black><font size=3>'''<big> ലോക തപാൽ ദിനം  </big>'''===
<font color=black><font size=3>
ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാൽ സംവിധാനം. ഇന്റർനെറ്റിന്റെ  ഈ കാലത്തുപോലും തപാൽ വകുപ്പ് എല്ലാ രാജ്യങ്ങളിലെയും പ്രാഥമിക ആശയവിനിമയം മാർഗ്ഗമാണ്. വിവരസാങ്കേതികവിദ്യ ഇത്ര പുരോഗമിക്കാതിരുന്ന  ഒരുകാലത്ത് പ്രിയപ്പെട്ടവരുടെ കത്തുകൾക്ക് വേണ്ടി നാം പോസ്റ്റുമാന്റെ  വരവ് കാത്തിരിക്കുന്ന ഓർമ്മ ഓരോരുത്തർക്കും ഉണ്ടാകും. ഇന്ന് കത്തുകൾ മൊബൈൽ ഫോണുകൾക്ക് വഴിമാറിയെങ്കിലും തപാൽ കാലം ഓർമ്മകളാണ്. നിത്യജീവിതത്തിൽ തപാൽ സംവിധാനത്തിന്റെ  പങ്കിനെ കുറിച്ചുള്ള അവബോധം വളർത്തുന്നതിന് വേണ്ടിയാണ് ലോകമെമ്പാടും ഒക്ടോബർ 9 ലോക തപാൽ ദിനമായി ആഘോഷിക്കുന്നത്. അതിന്റെ ഭാഗമായി എം എച്ച്എസ്എസിലെ വിദ്യാർത്ഥികൾ ലോക തപാൽ ദിനം വെർച്വൽ ആയി ആഘോഷിക്കുകയുണ്ടായി.  വീഡിയോകൾ, പോസ്റ്ററുകൾ,  ലഘു പ്രസംഗങ്ങൾ എന്നിവ തയ്യാറാക്കി വിർച്ച്വൽ ആയി പ്രദർശിപ്പിച്ചു.
=== <font color=black><font size=3>'''<big> ലോക കായിക ദിനം  </big>'''===
<font color=black><font size=3>
കോവിഡ്  രോഗത്തിന്റെ പകർച്ച അടിയന്തരമായി തടയേണ്ടത് ഇന്നത്തെ അവസ്ഥയിൽ വളരെ അനിവാര്യമാണ്. പക്ഷേ കോവിഡു  മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ  ഇന്ന് മനുഷ്യരുടെ ലോകം മൊബൈലുകളിലും ഇന്റർനെറ്റിലും ഒതുങ്ങി  വീടിനുള്ളിൽ പോയിരിക്കുന്നു. ഈ സാഹചര്യത്തിൽ കായിക പ്രവർത്തനങ്ങളും ശാരീരികമായ വ്യായാമങ്ങളും വളരെ പ്രാധാന്യമർഹിക്കുന്നു. ഈ ഉദ്ദേശം നടപ്പിലാക്കുന്നതിനുവേണ്ടി  എ എം എംഎച്ച് എസ്എസിലെ കുട്ടികൾ  ഒക്ടോബർ 13 നു വെർച്ച്വൽ ആയി ലോക കായിക ദിനം ആഘോഷിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ച് കുട്ടികൾ വീഡിയോകൾ ആയും പോസ്റ്റുകൾ ആയും പല സന്ദേശങ്ങൾ നൽകുകയുണ്ടായി.
=== <font color=black><font size=3>'''<big>  പ്രകൃതി ദുരന്ത നിവാരണ ദിനം </big>'''===
<font color=black><font size=3>
കൊറോണയുടെ പശ്ചാത്തലത്തിൽ എ എം എച്ച്എസ്എസിലെ കുട്ടികൾ വെർച്ച്വൽ ആയി ഒക്ടോബർ പതിമൂന്നാം തീയതി പ്രകൃതി ദുരന്ത നിവാരണ ദിനം  ഒക്ടോബർ 13ന് ആഘോഷിക്കുകയുണ്ടായി. ദുരന്ത സാധ്യതകൾ കുറയ്ക്കാനുള്ള ആഗോള സംസ്കാരം പ്രചരിപ്പിക്കാനും ദുരന്ത സാധ്യതകളും ആരോഗ്യത്തിലെ ജീവിതത്തിലെ ഉപജീവനത്തിലെ നഷ്ടം കുറയ്ക്കാനുള്ള പുരോഗതി അംഗീകരിക്കാനുള്ള അവസരം, നിലവിലുള്ള ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നതിനും ദുരന്തസാധ്യത കുറയ്ക്കാനും ഉള്ള തന്ത്രങ്ങൾ ഉണ്ടെങ്കിൽ ദുരന്തങ്ങളെ ഒഴിവാക്കാനും തടയാനും കഴിയും എന്ന സാധ്യത എത്തിക്കുക എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഇതുമായി ബന്ധപ്പെടുത്തി കുട്ടികൾ പോസ്റ്റുകൾ വീഡിയോകൾ നിർമിക്കുകയും ചിത്രങ്ങൾ വരയ്ക്കുകയും ലഘു പ്രസംഗങ്ങൾ തയ്യാറാക്കുകയും അവർ പ്രദർശിപ്പിക്കുകയുണ്ടായി. കൂടാതെ പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ മൊബൈൽ, റവന്യൂ,  ആരോഗ്യം, ഫയർ ആൻഡ് സേഫ്റ്റി എന്നീ വകുപ്പുകൾ സ്വീകരിച്ച് പ്രവർത്തനങ്ങളെ വിർച്ച്വൽ ആയി പ്രദർശിപ്പിക്കുകയുണ്ടായി.
=== <font color=black><font size=3>'''<big>ലോക കൈ കഴുകൽ ദിനം</big>'''===
<font color=black><font size=3>
ശാരീരിക ശുചിത്വത്തിന്റെ  ഭാഗമായി കൈ കഴുകൽ ഒരു ശീലം  ആക്കണം എന്നുള്ള ആവശ്യകതയെ  സംബന്ധിച്ചുള്ള പ്രചരണത്തിനാണ്  വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 ലോക കൈകഴുകൽ ദിനമായി ആചരിക്കുന്നത്. എന്നാൽ കോവിഡ്  എന്ന മഹാമാരിയെ ശക്തമായി പ്രതിരോധിക്കേണ്ട ഈ സാഹചര്യത്തിൽ ഈ ദിനത്തിന്റെ പ്രാധാന്യം വളരെ കൂടുതലാണ്. ആഗോളതലത്തിൽ വ്യാപകമായി പടർന്നു പിടിച്ച കോവിഡ്  എന്ന മഹാമാരിയുടെ ഏറ്റവും വലിയ പ്രതിരോധമായി പറഞ്ഞിരിക്കുന്നത് കൈയുടെ ശുചിത്വമാണ് ഈ സന്ദേശം എത്തിക്കുന്നതിന് വേണ്ടി എം എച്ച്എസ്എസിലെ ജൂനിയർ റെഡ് ക്രോസ് സിലെ കുട്ടികൾ വിവിധയിനം പരിപാടികൾ പ്രദർശിപ്പിക്കുകയുണ്ടായി.
=== <font color=black><font size=3>'''<big>ദേശീയ മോൾ ദിനം</big>'''===
<font color=black><font size=3>
ലോകമെമ്പാടുമുള്ള രസതന്ത്ര പ്രേമികൾക്കും ശാസ്ത്രജ്ഞർക്കും, രസതന്ത്ര വിദ്യാർഥികൾക്കും ഇടയിൽ ഒക്ടോബർ 23ന് രാവിലെ ആറ് രണ്ടിനും വൈകിട്ട് ആറ് രണ്ടിനുമിടയിൽ ആഘോഷിക്കുന്ന ഒരു ദിനമാണ് ദേശീയ മോൾ ദിനം. ദേശീയ രസതന്ത്ര വാരത്തിന്റെ അഭിവാജ്യ ഘടകമായ മോൾ ദിനത്തിന്റെ പ്രാധാന്യം രസതന്ത്ര ലോകത്ത് മാത്രം ഒതുക്കി നിർത്താതെ എല്ലാവരിലും അതിന്റെ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എം എച്ച്എസ്എസിലെ കുട്ടികൾ  വീഡിയോകളും പോസ്റ്റുകളും മറ്റു വിവിധ പരിപാടികളും പ്രദർശിപ്പിക്കുകയുണ്ടായി.
=== <font color=black><font size=3>'''<big>അന്താരാഷ്ട്ര ഇന്റർനെറ്റ്  ദിനം </big>'''===
<font color=black><font size=3>
കോവിഡ് മഹാമാരി കൊണ്ടുണ്ടായ മാറ്റങ്ങളിൽ സ്തംഭിച്ചുപോയ പല മേഖലകളുടെയും രക്ഷകനായി മാറിയത് ഇന്റർനെറ്റ് ആയിരുന്നു, പ്രധാനമായി വിദ്യാഭ്യാസരംഗത്തെ ആയിരുന്നു. അതിനാൽ തന്നെ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് എം എച്ച്എസ്എസിലെ കുട്ടികൾ വിവിധ കലാപരിപാടികൾ വിർച്ച്വൽ ആയി ഒക്ടോബർ29 ന് അവതരിപ്പിക്കുകയുണ്ടായി.
=== <font color=black><font size=3>'''<big>കേരളപ്പിറവി  </big>'''===
<font color=black><font size=3>
ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത് വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നം ആയും, രാജ്യത്തെ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം ആയും, ആരോഗ്യമേഖലയിൽ ലോകം ആദരിക്കുകയും ചെയ്തു എന്നൊക്കെയുമുള്ള അനേകം സവിശേഷതകളാൽ തലയെടുപ്പോടെ നിൽക്കുന്ന കേരളത്തിന്റെ അറുപത്തിയൊന്നാം പിറന്നാൾ നാം ഈ നവംബർ ഒന്നിന് ആഘോഷിക്കുകയുണ്ടായി. കേരളത്തിൽ മാത്രമല്ല, മലയാളികൾ ഉള്ള എല്ലാ സ്ഥലങ്ങളിലും ഇന്ന് കേരളപ്പിറവി ആഘോഷിക്കാറുണ്ട്. ഗൃഹാതുരത്വമുണർത്തുന്ന നാട്ടിൻപുറ ഓർമ്മകളിലേക്ക് ഓരോ പ്രവാസിയെയും ചെന്നെത്തിക്കുന്ന ഈ ദിനം സവിശേഷത ഏറിയ താണ്. പരശുരാമൻ ഗോകർണ്ണത്തു നിന്ന് കടലിലേക്ക് മഴുവെറിഞ്ഞ് രൂപീകൃതമായി എന്ന പൗരാണിക ഐതിഹ്യമുള്ള നമ്മുടെ കേരളത്തിന്റെ പിറന്നാൾ പരമ്പരാഗത ആഘോഷങ്ങളും വസ്ത്രവിധാനങ്ങളും എല്ലാം പുനഃസൃഷ്ടിച്ചു കൊണ്ട് എ എം എച്ച്എസ്എസിലെ വിദ്യാർത്ഥികൾ വിർച്ച്വൽ ആയി പല പരിപാടികളും പ്രദർശിപ്പിക്കുകയുണ്ടായി.
=== <font color=black><font size=3>'''<big>ലോക പ്രമേഹ ദിനം  </big>'''===
<font color=black><font size=3>
ഫ്രെഡറിക് ബാന്റിംഗ്, ചാർല്സ് ബെസ്റ്റ് എന്നിവരാണ് 1922-ൽ പ്രമേഹരോഗ ചികിത്സയ്ക്കുള്ള ഇൻസുലിൻ കണ്ടുപിടിയ്ക്കുവാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമായ നവംബർ 14 ലോകമെമ്പാടും പ്രമേഹദിനമായി 1991 മുതൽ ആചരിക്കുന്നു.ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു .അർബുദത്തെ പോലെ ഗൗരവസ്വഭാവമുള്ള ഒരു രോഗമായാണ് ആഗോളതലത്തിൽ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി, കേരളത്തിൽ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി പ്രമേഹത്തെ പരമാവധി ഒഴിവാക്കാം. അതുപോലെ ഈ മഹാമാരിയെ ചികിത്സിച്ചു നിയന്ത്രണവിധേയമാക്കുന്നതിലും നമ്മൾ ദയനീയമായിപരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രമേഹ ചികിത്സയുടെ വിജയം നിർണയിക്കുന്ന മൂന്ന് പ്രധാന അളവുകോലുകൾ രക്തത്തിലെ പഞ്ചസാര, രക്തസമ്മർദം, രക്തത്തിലെ കൊഴുപ്പ് എന്നിവയാണ്. കേരളത്തിൽ ചികിത്സ ലഭിച്ചു കൊണ്ടിരിക്കുന്ന 76 ശതമാനം രോഗികളിലും ഇവ മൂന്നും നിയന്ത്രണവിധേയമല്ല എന്നാണ് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.
ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് എം എച്ച്എസ്എസിലെ കുട്ടികൾ വിവിധ കലാപരിപാടികൾ വിർച്ച്വൽ ആയി അവതരിപ്പിക്കുകയുണ്ടായി.
=== <font color=black><font size=3>'''<big> ശിശുദിനാഘോഷം </big>'''===
<font color=black><font size=3>
ഇടയാറന്മുള എ. എം. എം. ഹയർസെക്കൻഡറി സ്കൂളിലെ ശിശുദിനാഘോഷം നവംബർ 14ാം തീയതി കുട്ടികൾ  ഗൂഗിൾ മീറ്റിൽ  ആഘോഷിച്ചു.സ്കൂൾ മാനേജർ റവ:എ.ബി. ടി.മാമൻ അച്ഛൻസന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട അന്നമ്മ നൈനാൻ ടീച്ചർആശംസകൾ നൽകി.  സ്വാഗതം ആശംസിച്ചത് കൃപ മറിയം മത്തായി ആയിരുന്നു.  ആദിയ അനീഷ് കൃതജ്ഞത അറിയിച്ചു. കുട്ടികളുടെ ചാച്ചാ നെഹ്റു ആയുഷ് എസ് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.ഭാരതാംബ ,ഗാന്ധിജി ,അംബേദ്ക്കർ , രാജാറാം മോഹൻ റോയ് , ക്യാപ്‌റ്റൻ ലക്ഷ്മി സെഗാൾ , റാണി ലക്ഷ്മിഭായ്, ഇന്ദിരാഗാന്ധി , അക്കാമ്മ ചെറിയാൻ , സരോജിനി നായിഡു , ഭഗത് സിംഗ്, ഉണ്ണിയാർച്ച.  തുടങ്ങിയ നേതാക്കളുടെ വേഷങ്ങൾ അണിഞ്ഞുള്ള കുട്ടികളുടെ അവതരണം ഉണ്ടായിരുന്നു.എല്ലാ കുട്ടികൾക്കും അത് പ്രയോജനപ്രദമായിരുന്നു.ശിശുദിനത്തോടെ അനുബന്ധിച്ചു കുട്ടികൾ ക്വിസ്സ് ഡിജിറ്റൽ മാഗസിൻ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ തയ്യാറാക്കി.
{| class="wikitable"
!ക്രമ നമ്പർ!!പേര്
|-
|1||'''[[:പ്രമാണം: 37001 ഡിജിറ്റൽ മാഗസിൻ ശിശുദിനം .pdf| ഡിജിറ്റൽ മാഗസിൻ]] '''
|}
== <font color=black><font size=5>'''<big> ദിനാഘോഷങ്ങൾ 2021-22</big>'''==
== <font color=black><font size=5>'''<big> ദിനാഘോഷങ്ങൾ 2021-22</big>'''==
<font color=black><font size=3>
<font color=black><font size=3>

09:10, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള
വിലാസം
ഇടയാറൻമുള

689532
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04682319276
ഇമെയിൽammhssedl@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ലാലി ജോൺ
പ്രധാന അദ്ധ്യാപകൻശ്രീമതി.അന്നമ്മ നൈനാൻ എം
അവസാനം തിരുത്തിയത്
30-12-2021Asha Aranmula
ക്ലബ്ബുകൾ
പ്രോജക്ടുകൾ




മധ്യതിരുവിതാംകൂറിൽ ഏറ്റവും അവസാനം രൂപംകൊണ്ട ജില്ലയാണ് പത്തനംതിട്ട. കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ താലൂക്കുകൾ കൂട്ടിച്ചേർത്ത് 1982 നവംബർ 1ന് പത്തനംതിട്ട ജില്ല രൂപീകരിച്ചു. മലനാട്, ഇടനാട് പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഈ ജില്ലയുടെ വലിയൊരുഭാഗം നിബിഡവന പ്രദേശങ്ങളാണ്. ശുദ്ധവായുവിന്റെ ആസ്ഥാനം എന്ന് വിളിക്കപ്പെടുന്ന പത്തനംതിട്ട ജില്ലയിൽ സമാധാന പ്രിയരും സഹവർത്തിത്വത്തോടെ കഴിയുന്നവരുമാണ് ഉള്ളത്. പമ്പ, മണിമല, അച്ചൻകോവിൽ നദികളും മറ്റു നിരവധി ചെറു നദികളും സമ്പന്നമാക്കിയ കാർഷിക സംസ്കൃതി ആണ് ഇവിടെ ഉള്ളത്. ഇവിടെ രൂപപ്പെട്ട ആചാരാനുഷ്ഠാനങ്ങൾ മിക്കതും കാർഷിക പശ്ചാത്തലത്തിൽ നിന്നുമുള്ളതാണ്. പാടവും കൃഷിയും ആരാധനാലയങ്ങളും ഒക്കെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ഈ ദേശത്തെ, വിദ്യാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ആധുനികതയിലേക്ക് കൈപിടിച്ചു നടത്തി. അതുകൊണ്ടുതന്നെ വികസന സൂചികകളിൽ മുൻനിരയിൽ നിൽക്കാൻ പത്തനംതിട്ടയ്ക്ക് കഴിയുന്നു.

സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ മുന്നിട്ടുനിൽക്കുന്ന കോഴഞ്ചേരി താലൂക്കിലെ സാംസ്കാരിക, പൈതൃക ഗ്രാമമായ ആറന്മുളയുടെ ഭാഗമായ ഇടയാറന്മുളയിൽ 1919ൽ തുടക്കമിട്ടതാണ് എ എം എം ഹയർ സെക്കൻഡറി സ്കൂൾ.പൈതൃകഗ്രാമം എന്ന യു.എൻ അംഗീകാര നിറവിൽ നിൽക്കുന്ന വിശാലമായ ആറന്മുളയുടെ സാംസ്കാരിക സവിശേഷതകൾ ഏറെയാണ്. വെള്ളവും വള്ളവും വള്ളപ്പാട്ടുകളും സദ്യപ്പാട്ടുകളും കൊയ്ത്തുപാട്ടുകളും മുഴങ്ങുന്ന ആറന്മുളയുടെ സ്വന്തം ആറന്മുളക്കണ്ണാടിയും ആറന്മുള അടയ്ക്കയും എല്ലാം പ്രശസ്തമാണ്. സാംസ്കാരിക, സാഹിത്യ മേഖലകളിൽ സംഭാവനകൾ നൽകിയ ആറന്മുളക്കാർ അനവധിയാണ്.കൂടുതൽ പഠനങ്ങൾ നടക്കേണ്ടതായ പമ്പാനദീതട സംസ്കാരം നിലനിന്നതായ ഈ ഭൂമിക സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ അതികായരുടെ പിള്ളത്തൊട്ടിൽ ആയിരുന്നു. സഹ്യപർവ്വതത്തിന്റെ ഉൾവനങ്ങളിൽ നിന്നും പിറവിയെടുത്ത്‌ മലനാടും ഇടനാടും കടന്നു വേമ്പനാട്ടുകായലിൽ ചേരുന്ന പമ്പാനദി ഈ നാടിനെ ജീവസ്സുറ്റതാക്കുകയും കാർഷിക, സാംസ്കാരിക, ആത്മീയ മണ്ഡലങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം തുടങ്ങി നിരവധി ചെറു ക്ഷേത്രങ്ങളും ദേവാലയങ്ങളും മാരാമൺ, ചെറുകോൽപ്പുഴ തുടങ്ങിയ ആത്മീയ സമ്മേളനങ്ങളും കഥകളിഗ്രാമം പോലെയുള്ള സാംസ്കാരിക കൂട്ടായ്മകളും ആറന്മുള വള്ളംകളി പോലെ നിരവധി വള്ളംകളികളും പമ്പാ നദിയുമായി ബന്ധപ്പെട്ട് നിൽക്കുന്നു.പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും മധ്യതിരുവിതാംകൂറിൽ നിരവധി സാമൂഹിക സാംസ്കാരിക ആത്മീയ പരിഷ്കർത്താക്കൾ ഉയർന്നുവന്നു. ഇവരുടെ പ്രവർത്തന ഫലമായി സാമൂഹിക ആത്മീയ മേഖലകളിൽ നവീകരണം രൂപപ്പെട്ടു. പമ്പാനദി തീരത്തെ മാരാമൺ കേന്ദ്രീകരിച്ച് മലങ്കരസഭയിൽ രൂപപ്പെട്ട നവീകരണം പ്രത്യേകം പ്രസ്താവ്യമത്രെ. പാലക്കുന്നത്ത് എബ്രഹാം മല്പാൻ നേതൃത്വം കൊടുത്ത ക്രൈസ്തവ സഭാ നവീകരണം മദ്ധ്യതിരുവിതാംകൂറിൽ അലയൊലികൾ സൃഷ്ടിച്ചു. തൽഫലമായി ഇടയാറന്മുളയിലും ആധുനിക വിദ്യാഭ്യാസത്തിനായി ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. നാടിന്റെ ബഹുവിധമായ മുന്നേറ്റങ്ങൾക്ക് കാരണമായ പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂൾ ഇന്ന് ശതാബ്ദി നിറവിലാണ്.

ചരിത്രം

കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന്റെ വളർച്ചയിൽ പ്രധാനം അത്രേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആയി മധ്യതിരുവിതാംകൂറിൽ രൂപപ്പെട്ട സാമൂഹ്യ, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ നവോത്ഥാനത്തിന്റെ അനുരണനങ്ങൾ ഇടയാറന്മുള യിലും അലയടിച്ചു. ജാതി മത സാമ്പത്തിക വേർതിരിവുകളില്ലാത്ത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി ഉണ്ടാകൂ എന്നു മനസ്സിലാക്കിയ നവോത്ഥാന നായകരത്രേ ഈ വിദ്യാലയത്തിന്റെ ശിൽപികൾ.വിദ്യാഭ്യാസത്തിൽ പോലും സവർണ്ണ അവർണ്ണ വേർതിരിവുകൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിന്റെ പ്രാരംഭ ദശയിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത് ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

മലങ്കര സഭയിൽ നവീകരണ കാഹളം മുഴക്കിയ സാമൂഹികപരിഷ്കർത്താവും മികച്ച വിദ്യാഭ്യാസ ചിന്തകനും ആയിരുന്ന ഡോ.എബ്രഹാം മാർത്തോമാ മെത്രാപ്പോലീത്തയുടെ പ്രവാചക തുല്യമായ ദീർഘവീക്ഷണവും, ക്രാന്തദർശിയായ ളാക ഇടയാറന്മുള ഇടവക വികാരി ദിവ്യ ശ്രീ എ. ജി. തോമസ് കശ്ശിശായുടെ മികവറ്റ നേതൃത്വവും, ആത്മീയ ഉണർവ് പ്രസ്ഥാനത്തിന്റെ കെടാവിളക്കായ സാധുകൊച്ചുകുഞ്ഞുപദേശിയുടെപ്രാർത്ഥനയും ഇടവക ജനങ്ങളുടെ ത്യാഗപൂർണമായ പരിശ്രമവുമാണ് ഈ സരസ്വതി ക്ഷേത്രത്തിന് അടിസ്ഥാനമിട്ടത്. മധ്യതിരുവിതാംകൂറിന് ഓജസ്സും തേജസ്സും പകരുന്ന പുണ്യനദിയായ പമ്പയുടെ തീരത്തുള്ള ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക പുരോഗതിക്ക് തിരിതെളിക്കാൻ ഈ വിദ്യാലയത്തിന്റെ സ്ഥാപനം കാരണമായിത്തീർന്നു.

1919 ജൂൺ മാസത്തിൽഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയത്തിന് ശ്രീ.ജോസഫ് കുര്യൻ, ശ്രീ.കെ സി വർഗീസ് എന്നിവർ സാരഥികൾ ആയിരുന്നു. 1948-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം കാലാകാലങ്ങളിൽ വിവിധ മേഖലകളിൽ പ്രഗത്ഭരായ അനേകായിരങ്ങളെ സംഭാവന ചെയ്തു. മികച്ച പഠനനിലവാരത്തോടൊപ്പം ഭൗതിക സാഹചര്യങ്ങളിലെ പുരോഗതിയും കാലാനുസൃതമായി നേടിയെടുക്കാൻ ഈ ഈ വിദ്യാലയത്തിന് കഴിഞ്ഞു.1991-ൽ ഈ വിദ്യാലയം മധ്യതിരുവിതാംകൂറിലെ എയ്ഡഡ് മേഖലയിലെ പ്രഥമ ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നൂറുശതമാനം വിജയം ആണ്. ഇന്ന് സംസ്ഥാനത്തെ തന്നെ മികച്ച സ്കൂളുകളിലൊന്നായി ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു. വിദ്യാലയ ചരിത്രം കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

നവതി

2008 ഡിസംബർ 12ന് സ്കൂളിന്റെ നവതി ആഘോഷങ്ങൾ അഭിവന്ദ്യ ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സ്കൂൾ എൻ.സി.സി യുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ മാത്യു തോമസ് നിർവഹിച്ചു. നവതി പ്രോജക്ടുകളുടെ ഭാഗമായി, വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ളസംഭരണി നിർമ്മിച്ചത് സ്കൂൾ മാനേജർ റവ. എബി കെ ജോഷ്വാ ഉദ്ഘാടനം ചെയ്തു.

ശതാബ്ദി

ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2019 ജനുവരി 14ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥിയും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ്. പി. ഡി. രാജൻ, വീണ ജോർജ് എംഎൽഎ എന്നിവർ സമ്മേളനത്തിൽ സംബന്ധിച്ചു. ശതാബ്ദി ആഘോഷങ്ങൾ അറിയാൻ ക്ലിക്ക് ചെയ്യുക

വസ്തു സമ്പാദനം

സ്കൂളിന്റെ ഭാവി വികസനങ്ങളെ മുന്നിൽകണ്ടുകൊണ്ട് സ്കൂളിനോട് ചേർന്നുള്ള 15 ആർ വസ്തു വാങ്ങിച്ച് സ്കൂൾ കോമ്പൗണ്ടിനോട് ചേർത്തിട്ടുണ്ട്.

പ്രഥമ ശബരീഷ് സ്മാരക സ്കൂൾവിക്കി മത്സരത്തിൽ എ.എം.എം ഹയർ സെക്കന്ററി സ്കൂൾ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്കൂൾവിക്കി പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച സ്കൂളുകൾക്കുള്ള പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം 2018 ഒക്ടോബർ നാലിന് മലപ്പുറം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് നിന്നും ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് വേണ്ടി സ്കൂൾ കോഡിനേറ്റർ ശ്രീമതി ആശ പി മാത്യുവീന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. വിവരണം കാണുക. കൈറ്റിന്റെ നേതൃത്വത്തിൽ ആണ് മത്സരങ്ങൾ നടന്നത് .

സംസ്ഥാനത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ് ഇടയാറന്മുള എം ഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചു 2019 ജൂലൈ അഞ്ചിന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച മഹാ സമ്മേളനത്തിൽ വച്ച് ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് നിന്നും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവാർഡ് സ്വീകരിച്ചു.

2018ൽ ഹൈടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു. 2020 ഒക്ടോബർ 12ന് ഗവൺമെൻറ് നടത്തിയ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനത്തോട് കൂടി ഈ സ്കൂൾ പൂർണ്ണമായും ഒരു ഹൈടെക് വിദ്യാലയം ആയി മാറി.

ഭൗതികസൗകര്യങ്ങൾ

എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള

ഇടയാറന്മുള ഭഗവതിക്ഷേത്രം, മാലക്കര ചെറുപുഴക്കാട്ട് ദേവി ക്ഷേത്രം, കോട്ടയ്ക്കകം ഗുരുമന്ദിരം ഇവയുടെ മധ്യത്തിലായി ളാഹ സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള മനോഹരമായ ളാഹ കന്നിന്റെ മുകളിലുളള ആറ് ഏക്കർ ഭൂമിയിൽ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു.

പശ്ചിമ ദിക്കിൽ നിന്നും സ്വച്ഛന്തം വീശുന്ന കാറ്റിനാൽ അനുഗ്രഹീതമായ ഇവിടം ഒരു വിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യം അത്രേ. ദേശത്തിനു വിളക്കായി കുന്നിൻ നെറുകയിൽ സരസ്വതീക്ഷേത്രം പരിലസിക്കുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു. കാണാൻ ക്ലിക്ക് ചെയ്യുക

എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം

ദിനാഘോഷങ്ങൾ

ദിനാഘോഷങ്ങൾ 2021-22

ലോക ഹെപ്പറ്റൈറ്റിസ് ദിനം(28.7.2021)

പത്തനംതിട്ടജില്ലയിലെ ഇടയാറന്മുള എ.എം.എംഹയർസെക്കൻഡറി സ്കൂളിൽ ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് വിവിധ ബോധവൽക്കരണ പരിപാടികൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ ദിവസങ്ങളിൽ വെർച്വൽ ആയി ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി.മീറ്റിംഗ് ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു.

കോവിഡ് മഹാമാരി കാലത്ത് വിദ്യാലയങ്ങളിൽ സാധാരണനിലയിൽ പഠനം നടത്താൻ കഴിയാത്ത ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് രോഗം പകരുന്നത് തടയുക, ആരോഗ്യം കാത്തു സൂക്ഷിക്കുക, ആരോഗ്യ ശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം നടത്തിയത്.ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർ അന്ന ജെയിംസ്, ഡോക്ടർ ജിഷ്ണു പ്രഭാകർ, ശ്രീമതി ഡെയ്നി തോമസ് AIMS ന്യൂഡൽഹി തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഹെപ്പറ്റൈറ്റിസ് ഉണ്ടാകുന്നതെങ്ങനെന്നും, അതിന്റെ കാരണങ്ങൾ, ഹെപ്പറ്റൈറ്റീസ് ബാധിക്കുന്ന അവയവം ആയ കരളിനെ കുറിച്ചും കരൾ പുറപ്പെടുവിക്കുന്ന ഹോർമോണായ ബയിലിനെ കുറിച്ചും ഡോക്ടർ അന്ന ജെയിംസ് 7A,B,C,6A,B,Cയിലെ കൊച്ചുകുട്ടികൾക്ക് ക്ലാസുകൾ(9.7.2021) നടത്തി.കരളിന്റെ സ്ഥാനം, ഘടന, പ്രവർത്തനം, കരളിന്റെ സവിശേഷതകൾ, ധർമ്മം, ഹെപ്പറ്റൈറ്റിസ് അഥവാ കരൾവീക്കം അതിന്റെ ലക്ഷണങ്ങൾ, പകരുന്ന രീതികൾ 2021ലെ ഹെപ്പറ്റൈറ്റിസിന്റെ തീമിനെ പറ്റിയും വിശദമായി ഡോക്ടർ ജിഷ്ണു പ്രഭാകർ Std9A,B,Cകുട്ടികൾക്ക് ക്ലാസ്സുകൾ (10.7.2021)നടത്തി.

ലോകാരോഗ്യസംഘടന ഓരോ രോഗങ്ങളെക്കുറിച്ചും ജനങ്ങളിൽ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ നടത്തുന്നു എന്നും അതിനോടനുബന്ധിച്ച് ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം ആയി ആചരിക്കുന്നു എന്നും, ഹെപ്പറ്റെറ്റീസ് ബി എന്ന വൈറസും അതിനെതിരായി വാക്സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞന് പറ്റിയും,കരളിന്റെ ധർമ്മം, വൈറസ് കൊണ്ട് ഉണ്ടാകുന്ന കരൾവീക്കം അഥവാ വൈറൽ ഹെപ്പറ്റൈറ്റിസ് എന്താണെന്നും രണ്ടായിരത്തിമുപ്പത്തിനകം ഹെപ്പറ്റൈറ്റിസ് എന്ന രോഗത്തെ തുടച്ചു മാറ്റണം എന്ന ലക്ഷ്യത്തോടെ നാം മുന്നേറണമെന്നും വിവിധ തരത്തിലുള്ള ഹെപ്പറ്റൈറ്റിസ് അവ പകരുന്ന രീതികൾ, ലക്ഷണങ്ങൾ, തടയാനുള്ള മാർഗങ്ങൾ തുടങ്ങിയവയെപ്പറ്റി വിശദമായി ശ്രീമതി ഡെയ്ന്നി തോമസ് 8A,B,C,D കുട്ടികൾക്ക് ക്ലാസുകൾ(25.7.2021)നടത്തി.ഹെപ്പറ്റൈറ്റിസ് അഥവാ കരൾ വീക്കത്തെ കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾ ഈ വിദഗ്ധരുടെ സംഘം നിവാരണം ചെയ്തു.

ഹെൽത്ത് ക്ലബ് കൺവീനർ ശ്രീമതി മേരി സാമൂവേൽ ടീച്ചർ, ജീവശാസ്ത്ര അദ്ധ്യാപിക ആശ.പി.മാത്യു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സിലെ വിവിധ കുട്ടികളുടെ സഹായത്താൽ പ്രവർത്തനങ്ങൾ ഡോക്യുമെന്ററി ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്
  • സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
  • വിദ്യാരംഗം
  • കരിയർ ഗൈഡൻസ്
  • ഗണിത ലാബ്
  • ക്ലാസ് മാഗസിൻ.
  • കൈയ്യെഴുത്ത് മാസിക
  • ഡിജിറ്റൽ മാഗസിൻ നിർമ്മാണം
  • ചിത്രരചനകൾ
  • ഷോർട് ഫിലിം നിർമ്മാണം
  • വായനാക്കുട്ടം
  • വായന മൂല
  • അസാപ്പ്
  • ടാലന്റ് ലാബ്
  • കാർഷീക പ്രവർത്തനങ്ങൾ
  • പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
  • ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
  • അമ്മ മനസ്സ്
  • പ്രവൃത്തിപരിചയമേള
  • സ്കൂൾ പാർലമെന്റ്
  • സ്കൂൾ സുരക്ഷാ ക്ലബ്
  • മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ
  • പഠനോത്സവം
  • സ്ക്കൂൾ ബ്ളോഗ്
ലിറ്റിൽകൈറ്റ്സ് പഠന യാത്ര ശാസ്ത്രമേള ഓണം ആഘോഷം കൗൺസിലിങ് ക്ലാസുകൾ ദിനാഘോഷങ്ങൾ നേർക്കാഴ്ച

കോവിഡ് കാലത്തെ അദ്ധ്യയനം

കേരളത്തിലെ വിദ്യാഭ്യാസ മേഖല നാളിതുവരെ നേരിട്ടിട്ടില്ലാത്ത ഒരു പ്രതിസന്ധി ഘട്ടം ആണ് 2020 മാർച്ച് മുതൽ നേരിട്ടുകൊണ്ടിരിക്കുന്നത്. കോവിഡ് 19 വൈറസ് രോഗബാധ തടയുന്നതിനായി സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസമേഖലയും നിശ്ചലമായി. എന്നാൽ ആധുനിക സാങ്കേതികവിദ്യകളെ കൂട്ടുപിടിച്ചുകൊണ്ട് വിദ്യാർത്ഥികളിലേക്ക് എത്തിച്ചേരാൻ അദ്ധ്യാപകർ പരിശ്രമിച്ചു. ഔദ്യോഗിക നിർദ്ദേശങ്ങൾ വരുന്നതിനു മുമ്പ് തന്നെ സമൂഹ്യ മാധ്യമങ്ങളെ ഉപയോഗിച്ച് വിദ്യാർത്ഥികളിലേക്കും അവരുടെ കുടുംബങ്ങളിലേക്കും സ്കൂൾ എത്തിച്ചേർന്നു. വിവിധങ്ങളായ കലാപ്രവർത്തനങ്ങളും, കരകൗശല ഉത്പന്നങ്ങളുടെ നിർമാണവും, പരിശീലനവും, കൃഷി പാഠങ്ങളും,അക്ഷരവൃക്ഷം പദ്ധതിയിലേക്ക് കഥ, കവിത, ലേഖനം തയ്യാറാക്കൽ തുടങ്ങിയവ ഏപ്രിൽ, മെയ് മാസങ്ങളിൽ അരങ്ങേറി.

ജൂൺ മാസത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ വിക്ടേഴ്സ് ചാനലിലൂടെ ഉള്ള ക്ലാസുകൾക്കൊപ്പം വാട്സാപ്പ് ഗ്രൂപ്പുകൾ, ഫോൺ തുടങ്ങിയ മാധ്യമങ്ങളിലൂടെ കുട്ടികൾക്ക് വേണ്ട പിന്തുണ നൽകി. സ്മാർട്ട്ഫോൺ, ടാബ്ലെറ്റ് എന്നിവ അർഹരായവരിലേക്ക് എത്തിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോടൊപ്പം അദ്ധ്യാപകർ പഠനപിന്തുണയും ഉറപ്പാക്കി. കൃത്യമായ ഇടവേളകളിൽ വെർച്വൽ അദ്ധ്യാപക രക്ഷകർതൃ സംഗമങ്ങൾ നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് പരീക്ഷകൾ നടത്തുന്നു. വിവിധ മേഖലകളിലെ വിദഗ്ധരെ ഉപയോഗിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തി. വെർച്വൽ മീറ്റിംഗ് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് അദ്ധ്യാപകർ ക്ലാസുകൾഎടുക്കുന്നു.എൻസിസി,എസ്.പി.സി, ലിറ്റിൽകൈറ്റ്സ്,എൻഎസ്എസ്,സ്കൗട്ട്, ഗൈഡ്സ്,ജെ.ആർ.സി തുടങ്ങിയ ക്ലബ്ബുകൾ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. വിഷയാടിസ്ഥാനത്തിലുള്ള മറ്റ് ക്ലബ്ബുകളും തങ്ങളുടെ മേഖലകളിൽ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കി. പൊതു പരീക്ഷകൾക്കായി കുട്ടികളെ ഒരുക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിരിക്കുന്നു.

മാനേജ്മെന്റ്

ഇടയാറൻമുള മാർത്തോമ്മ ചർച്ചിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ മാനേജറായി ഇടവക വികാരി റവ.എബി ടി മാമ്മൻ പ്രവർത്തിക്കുന്നു .22 അംഗങ്ങളുള്ള ബോർഡ് സ്കൂളിന്റെ നടത്തിപ്പിനായിട്ട് സഹായിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് അന്നമ്മ നൈനാൻ എംഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ലാലി ജോൺ ആണ് .

സ്കൂളിന്റെ മുൻ മാനേജർമാർ

1919-1948 ദിവ്യശ്രീ എ.ജി തോമസ് കശ്ശീശ്ശാ
1948 - 52 റവ: ടി.കെ ചാക്കോ
1952 - 56 റവ: പി എ ജേക്കബ്
1956-61 റവ: കെ.ഐ. തോമസ്
1961 - 63 റവ: സി.ചാക്കോ
'1963-64 റവ: എം.കെ തോമസ്
1964-69 റവ: കെ.എസ് വർഗ്ഗീസ്
1969-70 റവ: എൻ.വി കോരുള
1970-75 റവ: കെ എൻ ജോർജ്ജ്
1975-76 റവ: വി.എ.ജോർജ്ജ്
1976-78 റവ: എ.സി. മാത്യു
1978-19 റവ:പി.എം ജോർക്ക്
1979-84 റവ: ടി.എ. ശാമുവേൽ
1984-87 റവ:എൻ എം. ചെറിയാൻ
1988-90 റവ: എം.എം തോമസ്
1990-91 റവ: പി.വി തോമസ്
1991-96 റവ: പി.വി.ജോർജ്ജ്
1996-98 റവ: എം.സി ജോൺ
1998-2003 റവ: വർഗ്ഗീസ് തോമസ്
2003 - 2004 റവ:ഡോ പി.ജെ ഫിലിപ്പ്
2004-2007 റവ: കെ.കെ തോമസ്
2007-2010 റവ: എബി .കെ .ജോഷ്വ
2010-13 റവ: ജോർജ്ജ് മാത്യു കരിക്കം
2013-16 റവ: ജോൺ മാത്യു
2016-20 റവ: ജോൺസൺ വർഗ്ഗീസ്
2020 - റവ: എബി ടി മാമ്മൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
മുൻ പ്രധാനാദ്ധ്യാപകർ എന്ന് മുതൽ എന്നുവരെ
ശ്രീ.ജോസഫ് കുര്യൻ 1919 1922
ശ്രീ.പി.വി സൈമൺ 1922 1926
ശ്രീ.കെ എൻ ജോൺ 1926 1946
ശ്രീ.എൻ ബി ഏബ്രഹാം 1946 1947
ശ്രീ.സി വി വർഗീസ് 1947 1949
ശ്രീ.കെ സി വർഗീസ് 1949 1959
ശ്രീ.എം.റ്റി മത്തായി 1959 1966
ശ്രീ.വി സി ചാക്കോ 1966 1983
ശ്രീമതി.മേരി കെ ‍കുര്യൻ 1983 1986
ശ്രീ.തോമസ് പി തോമസ് 1986 1988
ശ്രീ.വർഗീസ് തോമസ് 1988 1992
ശ്രീ.സി പി ഉമ്മൻ 1992 1993
ശ്രീമതി.കെ കെ സുമതി പിള്ള 1993 1996
ശ്രീ.ജോർജ് പി തോമസ് 1996 1998
ശ്രീ.ജേക്കബ് വർഗീസ് 01-04-1998 31-05-98
ശ്രീമതി.സാറാമ്മ ജോസഫ് 1998 2001
ശ്രീമതി.റ്റി എസ് അന്നമ്മ 2001 2008
ശ്രീമതി.വിൻസി തോമസ് 2008 2011
ശ്രീ.മാമ്മൻ മാത്യു 2011 2015
ശ്രീമതി.കരുണ സരസ് തോമസ്(പ്രിൻസിപ്പൽ) 2006 2020

അദ്ധ്യാപകർ

എ. എം .എം. ഹയർസെക്കണ്ടറി സ്കൂളിൽ പ്രധാന അദ്ധ്യാപകർ ഉൾപ്പെടെ 45 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഉണ്ട്.

പ്രധാന അദ്ധ്യാപകർ ഹയർ സെക്കൻററിവിഭാഗം എച്ച്.എസ്സ് വിഭാഗം യു.പി വിഭാഗം അകാലത്തിൽ കൊഴിഞ്ഞുപോയവർ മറ്റു സ്റ്റാഫ്

വിരമിച്ച അദ്ധ്യാപകർ

ഹയർ സെക്കൻഡറി എച്ച്.എസ്സ് യു.പി അനദ്ധ്യാപകർ സെൻറ് ഓഫ് ചടങ്ങുകൾ

മഹദ് വ്യക്തികൾ

ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട് നിരവധി മഹദ് വ്യക്തികൾ ഉണ്ട്.സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടി സ്കൂൾ സ്ഥാപിച്ച വരും സ്കൂളിൽ പഠിച്ചവരും ആയ നിരവധി പ്രഗത്ഭർ ഉണ്ട്.

സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും, യൂ.എസ്.എസ്, എൻ.എം.എം.എസ്, ഇൻസ്പെയർ അവാർഡ് തുടങ്ങിയ സ്കോളർഷിപ്പുകളിലും, കലാകായിക പ്രവർത്തിമേളയിലും സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും, ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റും നിലവിലുണ്ട്.

കൂടുതൽ അറിയാൻ

ഭിന്നശേഷിക്കാർക്കുള്ള പിന്തുണ

2020-21 അക്കാദമിക് വർഷത്തിൽ കോവിഡ് 19 എന്ന മഹാമാരിയുടെ സമൂഹ വ്യാപനതാൽ നമ്മുടെ വിദ്യാലയങ്ങൾ എല്ലാംതന്നെ അടഞ്ഞുകിടക്കുകയാണല്ലോ.നമ്മുടെ വിവിധ ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ അടച്ചു പൂട്ടിയിരിക്കുന്നു. ഗവൺമെൻറ് പ്രത്യേകിച്ചും സമഗ്ര ശിക്ഷ കേരള, അവർക്ക് വേണ്ടി ഒരുപാട് നൂതന പ്രവർത്തനങ്ങൾ നടത്തി വരുന്നു. നമ്മുടെ സാധാരണ കുട്ടികൾക്ക് ജൂൺ ആദ്യവാരം മുതൽ വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ തന്നെ ഈ കുട്ടികൾക്ക് വേണ്ടിയും സമഗ്ര ശിക്ഷക് കേരള (എസ്.എസ്.കെ) യുടെ നേതൃത്വത്തിൽ വൈറ്റ് ബോർഡ് എന്ന പേരിൽ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി അവരുടെ ഡിസബിലിറ്റി കാറ്റഗറി ക്ലാസ് വിഷയം എന്നിവ അനുസരിച്ച് ക്ലാസുകൾ നൽകി വരുന്നു.

ഈ ക്ലാസുകൾ അവരുടെ മാതാപിതാക്കളുടെ വാട്സപ്പിൽ അയച്ചു കൊടുക്കുകയും അവർ കാണുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഓരോ ക്ലാസിനുശേഷവും അവർക്കായി പ്രത്യേകം വർക്ക് ഷീറ്റുകളും നൽകിവരുന്നു. യൂട്യൂബിൽ എല്ലാ വൈറ്റ് ബോർഡ് ക്ലാസുകളും ഇന്ന് ലഭ്യമാണ്. ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ ഇടക്കിടക്ക് സന്ദർശനം നടത്താറുണ്ട് ഫോണിലൂടെ അവരുടെ മാതാപിതാക്കളെ ബന്ധപ്പെടുന്നു. തെറാപ്പികൾ അത്യാവശ്യമായ കുട്ടികൾക്ക് ബി.ആർ.സിയുടെ തെറാപ്പി സെന്ററുമായി ബന്ധപ്പെട്ടു തെറാപ്പികൾ നൽകിവരുന്നു.ശിശുദിനത്തോടനുബന്ധിച്ച് കോഴിക്കോട് മേലടി ബി.ആർ.സി യും ആറന്മുള ബി.ആർ.സിയും ഒരുമിച്ചു ട്വിനിംഗ് പ്രോഗ്രാം ആരംഭിച്ചു. ഗൂഗിൾ മീറ്റിലൂടെ ഇരു ബി.ആർ.സികളിലെയും കുട്ടികളുടെ കലാപരിപാടികൾ നടത്തപ്പെട്ടു. എല്ലാ ബുധനാഴ്ചകളിലും ടിന്നിങ് പ്രോഗ്രാം തുടർന്നുവരുന്നു

ഉപതാളുകൾ

വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ| ആർട്ട് ഗാലറി| അദ്ധ്യാപക സൃഷ്ഠികൾ കവിതകൾ| കഥകൾ| ഉപന്യാസം| പി.ടി.എ| ഉച്ചഭക്ഷണ പദ്ധതി | മലയാള തിളക്കം| ശ്രദ്ധ| അക്ഷരമുറ്റം ക്വിസ്| ഐ.ടി പരീക്ഷ | നവ കേരള മിഷൻ | വാക്‌സിനേഷൻ| പഠനോത്സവം| സുരീലി | യു പി ഐ .ടി ലാബ് ഉദ്ഘാടനം| ചിത്രശാല | പ്രതിഭകൾക്ക് പ്രണാമം |പൂർവ അദ്ധ്യാപക സംഗമം |പൂർവ വിദ്യാർത്ഥി സംഗമം | സ്കൂൾ പാർലമെന്റ് ഇലക്ഷൻ ചിത്രശാല | സന്ദർശക ദിനസരി | സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി|

പുറത്തേക്കുള്ള കണ്ണികൾ

ലിങ്കുകൾ https://dcpathanamthitta.wordpress.com/ https://kite.kerala.gov.in/ https://www.spark.gov.in/webspark/ http://www.education.kerala.gov.in/ http://schoolsasthrolsavam.in/ https://sametham.kite.kerala.gov.in/37001/ https://sampoorna.kite.kerala.gov.in/ https://ammhssedayaranmula.blogspot.com http://lsgkerala.in/aranmulapanchayat/ https://samanwaya.kite.kerala.gov.in

അവലംബം

[1] [2]

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ചെങ്ങന്നൂരിൽനിന്നും മാവേലിക്കര -കോഴഞ്ചേരി റു,ട്ടിൽ 7കി.മി. കിഴക്കോട്ട് യാത്ര ചെയ്ത് മാലക്കര ആൽത്തറ പടിക്കൽ എത്തി അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് അര കിലോ മീറ്റർ അകലത്തായി ‍ സ്കൂള് സ്ഥിതിചെയ്യുന്നു.
  • ആറൻമുള ‍‍‍‍ക്ഷേത്രത്തിൽ‍ നിന്ന് 3 കി.മി. അകലം
ലിറ്റിൽ കൈറ്റ്സ് അവാർഡ്
ലിറ്റിൽ കൈറ്റ്സ് അവാർഡ്

{{#multimaps:9.326635, 76.666091 | zoom=18}}