എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ഹയർസെക്കന്ററി വിഭാഗം
കേരളത്തിൽ യു.ജി.സി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത് 1990 ഫെബ്രുവരി മാസത്തിലായിരുന്നു. അതേതുടർന്ന് കോളേജുകളിൽ നിന്നും ഘട്ടംഘട്ടമായി പ്രീഡിഗ്രി വേർപെടുത്തി കുറേ സ്കൂളുകളിൽ 11, 12 ക്ലാസുകൾ തുടങ്ങുവാനും തീരുമാനമായി. ആ വർഷം തന്നെ 31 വിദ്യാഭ്യാസ ജില്ലകളിൽ ഓരോ സർക്കാർ സ്കൂൾ മാത്രം തിരഞ്ഞെടുത്ത കേരളത്തിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് ഹരിശ്രീ കുറിച്ചു. 1991 ചില സ്വകാര്യ സ്കൂളുകൾ കൂടി ഹയർസെക്കൻഡറി ആയി ഉയർത്താൻ തീരുമാനിച്ചു. 19.5.1990 ലെ സ്കൂൾ ബോർഡ് തീരുമാനപ്രകാരം ഹയർസെക്കൻഡറി ക്ലാസ്സുകൾ തുടങ്ങുന്നതിന് വേണ്ടി ഉള്ള അപേക്ഷ നാം ഗവണ്മെന്റിലേക്കു അയച്ചിരുന്നു. ബന്ധപ്പെട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെ സ്ഥലസൗകര്യങ്ങൾ പരിശോധിച്ച് അനുകൂലമായ റിപ്പോർട്ട് നൽകി.
1991-92 ൽ ഹ്യൂമാനിറ്റീസ് കോഴ്സ് അനുവദിച്ചു കിട്ടി. ഈ നേട്ടത്തിന്റെ പിന്നിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ ചന്ദ്രശേഖരനെയും പത്തനംതിട്ട ജില്ലാ കൗൺസിൽ പ്രസിഡന്റ് ആയിരുന്ന ശ്രീ ഉമ്മൻ തലവടിയുമാണ്. ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ട മധ്യതിരുവിതാംകൂറിലെ പ്രഥമ സ്കൂളാണ് ഇത്. കോഴ്സിന്റെ ഉദ്ഘാടനം 1991 സെപ്റ്റംബർ രണ്ടാം തീയതി പത്തനംതിട്ട ജില്ലാ കൗൺസിൽ പ്രസിഡന്റ് ശ്രീ ഉമ്മൻ തലവടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. ആർ രാമചന്ദ്രൻ നായർ നിർവഹിക്കുകയുണ്ടായി.അങ്ങനെ ഏബ്രഹാം മാർത്തോമ്മ മെമ്മാറിയൽ ഹൈസ്കൂൾ, ഏബ്രഹാം മർത്തോമ്മ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളായി വളർന്നു.
10 ക്ലാസ്സ് മുറികളും,5 ലാബാറട്ടറികളും, ഒരു കമ്പ്യൂട്ടർ ലാബും, 20 അദ്ധ്യാപകരും 2 ലാബ് അസ്സിസ്റ്റന്റുകളും ഉള്ള 4 നിരകളായിട്ടുള്ള ഹയർസെക്കൻഡറി വിഭാഗം ആണ് സ്കൂളിൽ ഉള്ളത്.സയൻസിന് രണ്ട് ബാച്ച് വീതവും,കോമേഴ്‌സ് ,ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങൾക്ക് ഓരോ ബാച്ച് വീതവും ഉണ്ട് .വിദ്യാർത്ഥികളുടെ സേവനസന്നദ്ധത വളർത്തുന്ന യൂണിറ്റുകളായ എൻ.സി സി,എസ് പി സി, സ്കൗട്ട് &ഗൈഡ്സ് ,എൻ എസ് എസ് തുടങ്ങിയവ സ്കൂളിൽ നിലവിൽ ഉണ്ട്.
പ്രിൻസിപ്പൽ
ശ്രീമതി.ലാലി ജോൺ 2020മുതൽ സേവനം അനുഷ്ഠിക്കുന്നു
കുട്ടികളുടെ എണ്ണം
ക്ലാസ്സ് | വിഭാഗം | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ |
---|---|---|---|---|
XI | സയൻസ് | 38 | 50 | 88 |
XI | കോമേഴ്‌സ് | 30 | 8 | 38 |
XI | ഹ്യൂമാനിറ്റീസ് | 18 | 9 | 27 |
XII | സയൻസ് | 41 | 51 | 92 |
XII | കോമേഴ്‌സ് | 23 | 12 | 35 |
XII | ഹ്യൂമാനിറ്റീസ് | 23 | 6 | 31 |
ആകെ വിദ്യാർത്ഥികൾ | 173 | 136 | 309 |
അദ്ധ്യാപകർ
വിരമിച്ച അദ്ധ്യാപകർ
ക്രമ നമ്പർ | പേര് |
---|---|
1 | സി ചന്ദ്രശേഖരൻ |
2 | ഫാദർ ജോൺ വർഗീസ് |
3 | ജോസ് കെ മറ്റം |
4 | ആനി തോമസ് |
5 | സൂസൻ വർഗീസ് |
6 | ഡോ.ഗായത്രിദേവി കെ ആർ |
7 | ജയകുമാർ ആർ |
8 | കരുണ സരസ് തോമസ് |
ലാബ് അസിസ്റ്റന്റ്
ക്രമ നമ്പർ | പേര് | ചിത്രം |
---|---|---|
1 | റോബിൻ തോമസ് കോശി | |
2 | എൽസം സി. മാത്യു |
അകാലത്തിൽ കൊഴിഞ്ഞുപോയവർ
ക്രമ നമ്പർ | പേര് | ചിത്രം |
---|---|---|
1 | ആർ ജയകുമാർ |
പ്രവർത്തനങ്ങൾ
കരിയർ ഗൈഡൻസ് ക്ലാസ്
എ എം എം ഹയർസെക്കൻഡറി സ്കൂളിലെ വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി തലത്തിൽ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കരിയർ ഗൈഡൻസ് നടത്തിവരുന്നു.
അസാപ്പ്
ഹയർസെക്കൻഡറി അണ്ടർ ഗ്രാജ്വേറ്റ് വിദ്യാർഥികൾക്ക് അഭിരുചി പരിശീലനം ലഭ്യമാക്കുന്നതിന് ഹയർ ആൻഡ് ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് 2012ൽ ആരംഭിച്ച ഗവൺമെന്റ് ഓഫ് കേരള സംരംഭമാണ് അസാപ്പ്. പ്രാക്ടിക്കൽ ട്രെയിനിങ് നൽകുന്നതുവഴി യുവതലമുറയ്ക്ക് അഭിരുചി പരിശീലനം നൽകുന്നതും, എംപ്ലോയബിലിറ്റി സ്കിൽസ് വികസിപ്പിക്കുവാൻ സഹായിക്കുക എന്നതുമാണ് അസാപ്പിന്റെ ലക്ഷ്യം. എ.എം.എം ഹയർസെക്കണ്ടറിസ്കൂളിൽ ഫസ്റ്റ് ബാച്ച് തുടങ്ങുന്നത് 2015 ആണ്. മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് നിരന്തരമായ അപ്ഗ്രേഡേഷൻ വിദ്യാഭ്യാസ കരിക്കുലത്തിൽ പ്രാവർത്തികമാക്കുന്നു എങ്കിലും വിദ്യാർഥികൾക്ക് അഭിരുചി പരിശീലനം നൽകുന്നതിന് ഉതകുന്ന പദ്ധതികൾ ഇന്ന് വിരളമാണ്.
എൻ.സി.സി പ്രവർത്തനങ്ങൾ
ലോകം മുഴുവനും പ്രതിസന്ധിയുടെ കാലഘട്ടമാണിത്. കോവിഡ് എന്ന രോഗത്തിന് മുന്നിൽ മനുഷ്യൻ നിസ്സഹായനായി നിൽക്കുന്ന കാലഘട്ടമാണ്. ഈ കാലഘട്ടത്തിലേക്ക് പ്രതീക്ഷയുടെ ചെറു തിരി നാളമായ പ്രവർത്തനങ്ങളാണ് എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ എൻ .സി സി യൂണിറ്റ് കാഴ്ചവെക്കുന്നത്. ഈ യൂണിറ്റിലെ പ്രവർത്തനം തികച്ചും സാമൂഹികവും മാനുഷിക പരമായ പ്രവർത്തന രീതിയാണ്. ഇക്കാലത്ത് ബുദ്ധിമുട്ടുന്ന മനുഷ്യരെ മാത്രമല്ല മറ്റ് സകല സസ്യ ജീവജാലങ്ങളെയും സംരക്ഷിക്കുവാനും അതിനെ പരിപാലിക്കുവാനും ഇവ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഈ കോവിഡ് കാലത്ത് വളരെ അധികം ബുദ്ധിമുട്ടുകൾ തരണം ചെയ്ത് എൻസിസി കുട്ടികളും അവരോട് ചുമതലപ്പെട്ട അധ്യാപകരും നിരവധി പ്രവർത്തനങ്ങൾ കാഴ്ച വച്ചിരിക്കുന്നു.
എസ് .പി.സി പ്രവർത്തനങ്ങൾ
പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവ ജനതയെ വളർത്തിയെടുക്കുകഎന്ന ലക്ഷ്യത്തോടെ എസ് .പി .സി പ്രവർത്തിക്കുന്നു.വ്യക്തിത്വ വികസനം,സാമൂഹിക പ്രതിബദ്ധത,നൈപുണ്യ വികസനം,നിരീക്ഷണപാടവം,സെൽഫ് മോട്ടിവേഷൻ തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികളുടെ മാനസിക ശാരീരിക വികാസം ഉറപ്പാക്കുന്നു.
എൻ.എസ്.എസ് പ്രവർത്തനങ്ങൾ
ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക,പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക,വിദ്യാർഥികളെ സമൂഹത്തോട് കടമ ഉള്ളവരാക്കിത്തീർക്കുക എന്ന ലക്ഷ്യത്തോടെ ഇടയാറന്മുള എം എം ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് പ്രവർത്തിക്കുന്നു.
സ്കൗട്ട്സ് &ഗൈഡ്സ്
കുട്ടികളിൽ ദേശസ്നേഹവും, സഹോദര സ്നേഹവും ഊട്ടി ഉറപ്പിക്കുക, ഉത്തമ പൗരത്വ പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്കൗട്ട്സ് &ഗൈഡ്സ് പ്രവർത്തിക്കുന്നു.
ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ
കോവിഡ് മഹാമാരി കാലത്ത് ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ ആരോഗ്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങളാണ് ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. കുട്ടികളുടെ ആരോഗ്യ ശുചിത്വം, വാക്സിനേഷന്റെ ആവശ്യകത ഭക്ഷണക്രമത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ തുടങ്ങിയവയെപ്പറ്റി ഡോക്ടർമാരുടെ ബോധവൽക്കരണ ക്ലാസ് നടത്തുന്നു.
വിമുക്തി ക്ലബ്
ലഹരി വിമുക്ത പ്രവർത്തനങ്ങളെ പറ്റിയുള്ള ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടുകൂടി വിമുക്തി ക്ലബ്ബ് പ്രവർത്തിക്കുന്നു. പോലീസ് ഡിപ്പാർട്ട്മെന്റ് നിന്നുള്ള ഉദ്യോഗസ്ഥരുടെ ബോധവൽക്കരണ ക്ലാസ് നടത്തുന്നു.
സൗഹൃദ ക്ലബ്ബ്
സൗഹൃദ ക്ലബ്ബിന്റെ പ്രധാനലക്ഷ്യം കൗമാരക്കാരുടെ പ്രശ്നങ്ങളും, ശാരീരികവും മാനസികവുമായ ആരോഗ്യം മുൻനിർത്തി , കൗൺസിലിങ്ങും, ഹെൽത്ത് കെയർ പ്രോഗ്രാമും ഹയർസെക്കൻഡറി തലത്തിലുള്ള കുട്ടികളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ്.
കാടും കടലും
എൻ.എസ്.എസ് സഹായവിതരണത്തിന് പത്തനംതിട്ടജില്ലയിൽ തുടക്കംകുറിച്ചു.വിദ്യാർത്ഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുക എന്ന ഉദ്ദേശത്തോടെ നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് സെല്ലിന്റെ നിർദേശപ്രകാരം, പാർശ്വവൽക്കരിക്കപ്പെടുന്ന സമൂഹത്തെ, കൈത്താങ്ങ് നൽകി സഹായിക്കുക എന്ന ലക്ഷ്യത്തോടെ കാടും കടലും എന്ന പദ്ധതിക്ക് പത്തനംതിട്ട ജില്ലയിൽ തുടക്കം കുറിച്ചു.
പത്തനംതിട്ട ജില്ലയിലെ മൂഴിയാർ - സായിപ്പിൻകുഴി ആദിവാസി ട്രൈബൽ കോളനിയിലെ കുടുംബങ്ങൾക്ക് പത്തനംതിട്ട എൻഎസ്എസ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ന് ആദ്യസഹായ വിതരണം നടത്തി.
ഇടയാറന്മുള എ.എം.എം. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സംഗീത എം ദാസ് എന്നിവരുടെ നേതൃത്വത്തിൽ സമാഹരിച്ച നിത്യോപയോഗസാധനങ്ങൾ അടങ്ങിയ സ്നേഹസമ്മാന കിറ്റുകൾ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ എൻഎസ്എസ് വോളണ്ടിയർ ലീഡറുമാരായ ജയ്സൺ, മഹി മണിക്കുട്ടൻ എന്നിവരിൽനിന്നും എൻ.എസ്.എസ്, പി.എ.സി. അംഗം അനുരാഗ്. എൻ ഏറ്റുവാങ്ങി.