എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ദിനാഘോഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ദിനാഘോഷങ്ങൾ 2018-19

പ്രവേശനോത്സവം 2018 ജൂൺ 1 വെള്ളി

പ്രവേശനോത്സവം
പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം പൊതുസമ്മേളനത്തോടെ ആരംഭിച്ചു. റെവ. ജോൺസൻ വറുഗീസ് ഉദ്‌ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ രാജ് കുമാർ ആശംസ അർപ്പിക്കുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ ചടങ്ങിന് മാറ്റുകൂട്ടി. പ്രവേശന ഗാനം ആലപിച്ചു. പങ്കെടുത്ത എല്ലാവർക്കും മധുരം വിതരണം ചെയ്തു.

ഗാന്ധിജയന്തിവാരാഘോഷം

ഗാന്ധിജയന്തിവാരഘോഷം
ഗാന്ധിജയന്തിവാരഘോഷം
ഗാന്ധിജയന്തിവാരഘോഷം
ഗാന്ധിജയന്തിവാരഘോഷം
ഗാന്ധിജയന്തിവാരഘോഷം
ഗാന്ധിജയന്തിവാരഘോഷം
ഗാന്ധിജയന്തിവാരഘോഷം
ഗാന്ധിജയന്തിവാരഘോഷം

കേരളപിറവി ദിനം

കേരളപിറവി ദിനത്തോടെ അനുബന്ധിച്ചു നടന്ന അദ്ധ്യാപക പ്രതിജ്ഞ
കേരളപിറവി ദിനത്തോടെ അനുബന്ധിച്ചു നടന്ന അദ്ധ്യാപക പ്രതിജ്ഞ
കേരളപിറവി ദിനത്തോടെ അനുബന്ധിച്ചു നടന്ന അദ്ധ്യാപക പ്രതിജ്ഞ
കേരളപിറവി ദിനാഘോഷം അദ്യക്ഷ പ്രസംഗം ഹെഡ്മിസ്ട്രസ്
കേരളപിറവി ദിനാഘോഷം പ്രസംഗം ഹയർ സെക്കൻഡറി സീനിയർ അദ്ധ്യാപിക
കേരളപിറവി ദിനാഘോഷം ആമുഖ പ്രസംഗം സ്കൂൾ ചെയർമാൻ മാസ്റ്റർ. വിഥുൽ വാസുദേവൻ
കേരളപിറവി ദിനാഘോഷം പ്രസംഗം മാസ്റ്റർ . ജോയൽ ജോസഫ്
കേരളപിറവി ദിനാഘോഷം പ്രതിജ്ഞ
കേരളപിറവി ദിനാഘോഷം പ്രതിജ്ഞ
കേരളപിറവി ദിനാഘോഷം ഗാനാലാപനം
കേരളപിറവി ദിനാഘോഷം ഗാനാലാപനം
കേരളപിറവി ദിനാഘോഷം പ്രസംഗം








കേരളം പിറവി ദിനത്തോടെ അനുബന്ധിച്ചു നടന്ന വാട്ടർ കളർ മത്സരത്തിൽ (നവകേരള സൃഷ്ടി)അക്ഷയ എം നായർ 9 എ ഒന്നാം സ്ഥാനം നേടി.



നവകേരള സൃഷ്ടി












ലോക എയിഡ്സ് ദിനം

ലോക എയിഡ്സ് ദിനം
ലോക എയിഡ്സ് ദിനം


ലോകമെമ്പാടും എല്ലാ വർഷവുംഎച്ഐവീ/എയിഡ്സ് (HIV /AIDS) മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബർ ഒന്ന്. ഇത് ലോക എയിഡ്സ് ദിനമായി അറിയപ്പെടുന്നു.

ലക്ഷ്യങ്ങൾ

എയിഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയിഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ. എയിഡ്സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബൺ അണിയുന്നത്.


ചരിത്രം

ലോകാരോഗ്യ സംഘടനയിലെ ജെയിംസ്‌ ഡബ്ലിയു.ബന്നും, തോമസ്‌ നെട്ടരും ചേർന്ന് 1987 ലാണ് ഈ ആശയം മുന്നോട്ടു വച്ചത്. ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് വിഭാഗം (ഇപ്പോഴത്തെ) മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയും, 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനമാവുകയും ചെയ്തു. 1996ൽ ആരംഭിച്ച യുഎൻ എയിഡ്സ് ആണ് ലോക എയിഡ്സ് ദിന പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എയിഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ഒരു ദിവസത്തെ പ്രചാരണത്തിൽ ഒതുക്കാതെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന എയിഡ്സ്-വിരുദ്ധ-പ്രതിരോധ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആണ് യുഎൻ എയിഡ്സ് 1997 മുതൽ നടപ്പാക്കുന്നത്.



ഭിന്നശേഷി വാരാചരണം

30/11/2018 ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി 10 എ കുട്ടികൾ ജീവുന്റെയും ജിസ്സിന്റെയും ജന്മദിനം ആഘോഷിക്കുന്നു
30/11/2018 ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി 10 എ കുട്ടികൾ ജീവുന്റെയും ജിസ്സിന്റെയും ജന്മദിനം ആഘോഷിക്കുന്നു
30/11/2018 ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി 10 എ കുട്ടികൾ ജീവുന്റെയും ജിസ്സിന്റെയും ജന്മദിനം ആഘോഷിക്കുന്നു
30/11/2018 ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി 10 എ കുട്ടികൾ ജീവുന്റെയും ജിസ്സിന്റെയും ജന്മദിനം ആഘോഷിക്കുന്നു
30/11/2018 ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി 10 എ കുട്ടികൾ ജീവുന്റെയും ജിസ്സിന്റെയും ജന്മദിനം ആഘോഷിക്കുന്നു
30/11/2018 ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി 10 എ കുട്ടികൾ ക്ലാസ് ടീച്ചറിന്റെ സാന്നിദ്ധ്യത്തിൽ ജീവുന്റെയും ജിസ്സിന്റെയും ജന്മദിനം ആഘോഷിക്കുന്നു
30/11/2018 ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി 10 എ കുട്ടികളുടെ ജന്മദിനസമ്മാനം


റിപ്പബ്ലിക് ദിനം

ബഹുമാനപെട്ട പ്രിൻസിപ്പൽ കരുണ സരസ് തോമസ് പതാക ഉയർത്തുന്നു
റിപ്പബ്ലിക് ദിന പരേഡ്

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം'എന്നറിയപ്പെടുന്നത്. അതായത് ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26.

1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാ‍ജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു.

സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.ഡൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.എല്ലാ സ്കൂളുകളിലും ഈ ദിവസം പതാക ഉയർത്തലും പരേഡും നടത്തുന്നു











ദിനാഘോഷങ്ങൾ 2019-2020

പ്രവേശനോത്സവം 2019

പ്രവേശനോത്സവം ബാനർ 2019
പ്രവേശനോത്സവം ബാനർ 2019
പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം




ലോക രക്തദാന ദിനം(14/06/2019)

രക്തദാനം
രക്തദാനം

ഒരാൾ സ്വന്തം സമ്മതത്തോടെ മറ്റൊരാൾക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം. പരിണാമശ്രേണിയിൽ ഉയർന്ന തലത്തിലുള്ള ജീവികളിലാണ് രക്തം കാണപ്പെടുക. ശരീരത്തിൽ ആഹാരം, വായു എന്നിവ എത്തിക്കുക, മാലിന്യങ്ങൾ പുറത്തുകളയുക തുടങ്ങി പല പ്രവർത്തനങ്ങളും രക്തമാണ് നടത്തുന്നത്. ഒരു തവണ 450 മില്ലി ലിറ്റർ രക്തം വരെ ദാനം ചെയ്യാം. ജൂൺ പതിനാലാന്നു ലോക രക്തദാതാക്കളുടെ ദിനം. അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും ഭാഗമായി മനുഷ്യശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിന് പകരം, നഷ്ടമായതിന് തുല്യ അളവിലും ചേർച്ചയിലുമുള്ള മനുഷ്യരക്തം നൽകിയാൽ മാത്രമേ ശാരീരികപ്രവർത്തനങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാകുകയുള്ളൂ. ഞങ്ങളുടെ സ്കൂളിൽ ഇതിനോട് അനുബന്ധിച്ചു നടന്ന കുട്ടികളുടെ സൃഷ്ഠികൾ ,ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവ ചുവടെ കാണാവുന്നതാണ് .

കാർട്ടൂൺ രചന (യു .പി തലം)
കാർട്ടൂൺ രചന (യു .പി തലം)
കാർട്ടൂൺ രചന (യു .പി തലം)
ബോധവത്കരണ പ്രവർത്തനങ്ങൾ
ബോധവത്കരണ പ്രവർത്തനങ്ങൾ
ബോധവത്കരണ പ്രവർത്തനങ്ങൾ
ബോധവത്കരണ പ്രവർത്തനങ്ങൾ
ബോധവത്കരണ പ്രവർത്തനങ്ങൾ
ബോധവത്കരണ പ്രവർത്തനങ്ങൾ



















അന്താരാഷ്ട്ര യോഗ ദിനം (21.06.2019)

ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു[1]. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു.ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു."ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു."ഇതിന്റെ ഭാഗമായി വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ യോഗാ ദിനാചരണങ്ങൾ നടന്നു. ഞങ്ങളുടെ ഹയർ സെക്കൻഡറി അധ്യാപകൻ തരകൻ സർ കുട്ടികൾക്ക് സന്ദേശം നൽകി.

യോഗാദിനാചരങ്ങൾ
യോഗാദിനാചരങ്ങൾ
യോഗാദിനാചരങ്ങൾ
യോഗാദിനാചരങ്ങൾ
യോഗാദിനാചരങ്ങൾ
യോഗാദിനാചരങ്ങൾ
യോഗാദിനാചരങ്ങൾ
യോഗാദിനാചരങ്ങൾ
യോഗാദിനാചരങ്ങൾ
യോഗാദിനാചരങ്ങൾ



അന്താരാഷ്ട്ര സംഗീത ദിനം (21.06.2019)

1976-ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ഈ ദിനത്തിൽ എവിടെയും ആർക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയൽ കോയന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്കു ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പാക്കി. ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി നിർദ്ദേശിച്ചത്. 1982ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്.ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതിയിൽ സംഗീതദിനം ആഘോഷിക്കുന്നു.ഞങ്ങളുടെ സംഗീത അധ്യാപകൻ അജിത് കുമാർ സർ കുട്ടികൾക്ക് സന്ദേശം നൽകി


ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)

ഇടയാറന്മുള: എ‍ .എം .എം .എച്ച് .എസ്..എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ , ഇതിനെ പറ്റി ബോധവത്കരണം നൽക്കുന്ന പ്രസന്റേഷൻ തയ്യാറാക്കി മറ്റു കുട്ടികളെ കാണിക്കുകയും ,സ്കൂൾ അസ്സെംബ്ലിയിൽ 10 സി യിലെ സ്നേഹ എസ് സന്ദേശം അവതരിപ്പിക്കുകയും ചെയ്‌തു.വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ ദിനാഘോഷങ്ങൾ നടന്നു.

ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ(ലിറ്റിൽകൈറ്റ്സ്)
ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ(ലിറ്റിൽകൈറ്റ്സ് )
ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)എസ്. പി .സി. പ്രവർത്തനം.. .
എൻ സി സി ..ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)




ലോക ജനസംഖ്യാദിനം(11/07/2019)

ലോക ജനസംഖ്യാദിനത്തോടെ അനുബന്ധിച്ചു ഞങ്ങളുടെ സ്കൂളിൽ നടന്ന ക്വിസ് കോമ്പറ്റീഷൻ (സോഷ്യൽ സയൻസ് ക്ലബ്)

ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.

ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.



സ്വതന്ത്ര ദിനാഘോഷങ്ങൾ(15/08/2019)

സ്വതന്ത്ര ദിനാഘോഷങ്ങൾ

ഇന്ത്യൻ സ്വാതന്ത്ര്യത്തിന് 72 വയസ്. രാജ്യം ഇന്ന് എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു....സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിൽ ഇന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്....സ്കൂൾ മാനേജർ റവ. ജോൺസൺ വറുഗീസ് പതാക ഉയർത്തി. എസ്. പി .സി ,എൻ .സി. സി കുട്ടികളുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ നടന്നു, ബഹുമാനപെട്ട പ്രിൻസിപ്പൽ കരുണ സരസ് തോമസ് ,ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ തുടങ്ങിയവർ സന്നിഹതരായിരുന്നു.






ശിശുദിനാഘോഷങ്ങൾ(14/11/2019)

ശിശുദിനാഘോഷങ്ങൾ

പത്തനംതിട്ട ജില്ലയിലെ എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനാഘോക്ഷവും റാലിയും നവംമ്പർ 14ാം തീയതി നടത്തപെട്ടു.റാലി ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ ഫ്ലാഗ് ഓഫ് ചെയ്തതു. കുട്ടികളുടെ ചചാച്ചി റാലിക്കു നേതൃത്വം നൽകി. കുട്ടികൾ ഗാന്ധിജി, ഇന്ദിരാഗാന്ധി, അംബേക്കർ, സുബാഷ് ചന്ദ്രബോസ്, ജാൻസി റാണി, ഭാരതാംബ , കസ്തുർഭ ഗാന്ധി തുടങ്ങിയ നേതാക്കളുടെ വേക്ഷം അണിഞ്ഞു ,റാലിക്കു കൊഴുപ്പേകി.സ്കൂളിലെ കുട്ടികളുടെ നാസിക് ബോൾ പ്രകടനവും ഉണ്ടായിരുന്നു. കുട്ടികളുടെ ക്വിസ് മത്സരവും നടത്തി.


ദിനാഘോഷങ്ങൾ 2020-21

ലോക പരിസ്ഥിതിദിനം

2021 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഇടയാറന്മുള എ എം എം ഹയർ സെക്കന്ററി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. കോവിഡ് 19 പ്രതിസന്ധി മൂലം നേരിട്ട് സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചത്.

കുട്ടികൾ നടത്തിയ പരിസ്ഥിതി പ്രഭാഷണങ്ങളും കവിത ആലാപനവും ശ്രദ്ധേയമായിരുന്നു. പമ്പാ നദീതട അതോറിറ്റി വിദഗ്ധനും സി എസ് ഐ സഭയുടെ പരിസ്ഥിതി വിഭാഗം ഡയറക്ടറും മാവേലിക്കര ബിഷപ്പ് മൂർ കോളേജ് മുൻ പ്രിൻസിപ്പാളുമായ ഡോക്ടർ മാത്യു കോശി പുന്നയ്ക്കാട് കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി ക്ലബ് അംഗങ്ങളായ ഹന്നാ മറിയം മത്തായി, ആദിയ അനീഷ് എന്നിവർ, ഇഞ്ചി വിളകളുടെ സംരക്ഷണത്തിനായുള്ള  ജിഞ്ചർ പാർക്കിന്റെ  സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപകനുമായ ഡോക്ടർ വി പി തോമസുമായി അഭിമുഖം നടത്തി. കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതിദിന സന്ദേശം പ്രതിഫലിപ്പിക്കുന്ന വീഡിയോകൾ മനോഹരമായിരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തകനായ അനന്ദു കൃഷ്ണൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിസ്ഥിതി ദിന പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കോഓർഡിനേറ്റർ ജെബി തോമസ് നേതൃത്വം വഹിച്ചു.

യോഗാ ദിനം

"യോഗയിലൂടെ ശരീരമെന്നും യോഗ്യം ആയിരിക്കണം "എന്ന ആശയം മുൻനിർത്തി ജൂൺ 21 ലോക യോഗാ ദിനത്തോടനുബന്ധിച്ച് യോഗയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി എൻ സി സി കുട്ടികൾ ഒരു വീഡിയോ സമൂഹത്തിൽ എത്തിച്ചു.

സ്വാതന്ത്ര്യദിനം

നമ്മുടെ പൂർവികർ നമുക്കായി വാങ്ങി തന്ന സ്വാതന്ത്ര്യം ഈ കോവിഡ് കാലത്തും വിസ്മരിക്കാതെ എൻ സി സി കുട്ടികളുടെ ആഭിമുഖ്യത്തിൽ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ആഗസ്റ്റ് പതിനഞ്ചാം തിയതി 74 സ്വാതന്ത്ര്യദിനം ആഘോഷിച്ചു തുടർന്ന് വീർ ജവാൻ സ്മാരകം സന്ദർശിക്കുകയും പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു ഈ പ്രവർത്തനം കുട്ടികളുടെ രാജ്യസ്നേഹവും ഒരു ഇന്ത്യൻ പൗരൻ ആയതിന്റെ അഭിമാനത്തെയും ഉയർത്തിക്കാട്ടുന്നു.

ഹിന്ദി ദിവസ്

ഇംഗ്ലീഷ് സ്പാനിഷ് മന്ദാര എന്നീ ഭാഷകൾക്ക് ശേഷം ലോകത്തിൽ ഏറ്റവും അധികം സംസാരിക്കുന്ന ഭാഷകളിൽ ഒന്നായ, ദേവനാഗരി ലിപിയിൽ എഴുതപ്പെട്ട, ഇൻഡോ ആര്യൻ ഭാഷയായ ഹിന്ദി ആണ് ഇന്ത്യയുടെ രാഷ്ട്രഭാഷ എന്നത് നമുക്ക് അറിയാവുന്ന വസ്തുതയാണ്. ഇത്രയേറെ സവിശേഷതകളുള്ള ഹിന്ദി ഭാഷയുടെ പ്രാധാന്യവും, ഇന്ത്യൻ ജനത അവരുടെ പൊതു വേരുകളും ഐക്യത്തെയും കുറിച്ചുള്ള ദേശസ്നേഹ പരമായ ഓർമ്മപ്പെടുത്തലിനും വേണ്ടി സെപ്റ്റംബർ 14 രാജ്യമെമ്പാടും നാം ഹിന്ദി ദിവസ് ആഘോഷിക്കുന്നു. ഈ ഈ ദൗത്യങ്ങൾക്ക് പങ്കാളികളായി കൊണ്ട് എം എച്ച്എസ്എസിലെ കുട്ടികൾ ഭാഷാപരമായി വിവിധയിനം പരിപാടികൾ വിർച്ച്വൽ ആയി പ്രദർശിപ്പിക്കുകയുണ്ടായി. കുട്ടികൾ തങ്ങളുടേതായ രീതിയിൽ ഹിന്ദി ഭാഷയുടെ പ്രാധാന്യം ഉയർത്തിക്കൊണ്ടു തന്നെ പരിപാടികൾ മനോഹരമായി അവതരിപ്പിക്കുകയുണ്ടായി.

അദ്ധ്യാപകദിനം

അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയ ഗുരുക്കന്മാർക്ക് ആയി ഒരു ദിനം. അറിവിന്റെ പാതയിൽ വെളിച്ചമായി നടന്ന എല്ലാ അധ്യാപകരും ഈ ദിനത്തിൽ നമുക്ക് ഓർക്കാം. അതിന്റെ ഭാഗമായി എ എം എച്ച്എസ്എസിലെ വിദ്യാർഥികൾ വെർച്വൽ ആയി അദ്ധ്യാപകദിനം സെപ്റ്റംബർ അഞ്ചിന് ആഘോഷിക്കുകയുണ്ടായി. പോസ്റ്റുകൾ ആയും വീഡിയോ ക്ലിപ്പുകൾ ആയും പാട്ടുകൾ പാടിയും പ്രസംഗത്തിലൂടെയും അവരുടെ അധ്യാപകരെ അവർ ആ ദിവസത്തിൽ സ്മരിക്കുകയും അദ്ധ്യാപക ദിന സന്ദേശം നൽകുകയും ചെയ്തു.

ഓസോൺ ദിനം

സെപ്റ്റംബർ 16 നാണ് ലോക ഓസോൺ ദിനം ആഘോഷിക്കുന്നത് ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നമ്മുടെ ഭൂമിയെ പൊതിഞ്ഞു് സംരക്ഷിക്കുന്ന വാതക കുടയാണ് ഓസോൺപാളി. ഈ ഓസോൺ പാളിയെ ദുർബലമാക്കുന്ന വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുന്നത് തടയുകയും ഓസോൺപാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിനു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് എം എച്ച്എസ്എസിലെ സയൻസ് ക്ലബ് വിദ്യാർത്ഥികൾ വെർച്ച്വൽ ആയി ഓസോൺ ദിനം ആഘോഷിച്ചത്.

അൽഷിമേഴ്സ് ദിനം

സെപ്റ്റംബർ 21 അൽഷിമേഴ്സ് ദിനം ആണ് ഓർമ്മ പറ്റിയ വരും വാർന്നൊഴുകി തീരുന്ന വരുമായ മനുഷ്യർക്ക് വേണ്ടിയുള്ള ഒരു ദിനം. ലോകമെമ്പാടുമുള്ള അൽഷിമേഴ്സ് രോഗത്തിന് എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സെപ്റ്റംബർ 21ന് ലോക അൽഷിമേഴ്സ് ദിനംആഘോഷിക്കുന്നത്. അതിന് ഒരു കൈത്താങ്ങായി എം എച്ച്എസ്എസിലെ കുട്ടികൾ വെർച്ച്വൽ ആയി അതിനെ പിന്തുണച്ചു.

ലോകഹൃദയദിനം

സുസ്ഥിരമായ ഹൃദയ പരിപാലനത്തിലൂടെ ആരോഗ്യപരമായ പരിസ്ഥിതി രൂപീകരിക്കാം എന്ന സന്ദേശത്തോടെ കൂടിയാണ് ഇത്തവണത്തെ ഹൃദയദിനം സെപ്റ്റംബർ 29ന് നാം ആഘോഷിച്ചത്. ഒരു നിമിഷം 70 മുതൽ 82 തവണ സ്പന്ദിച്ചു കൊണ്ട് 5 ലിറ്റർ രക്തം വരെ ശരീരത്തിലെ ഓരോ ഭാഗത്തും ലഭ്യമാക്കി കൊണ്ടും ജീവജാലങ്ങളുടെ എല്ലാം ജീവൻ നില നിർത്തുവാൻ അനുനിമിഷം ശ്രമിക്കുന്ന ഹൃദയത്തിന്റെ പ്രാധാന്യം വളരെയേറെയാണ്. ആ ഹൃദയത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തിക്കൊണ്ട് വേൾഡ് ഹാർട്ട് ഫെഡറേഷനും, യുനെസ്കോയും, ലോകാരോഗ്യസംഘടനയും സംയുക്തമായി എല്ലാവർഷവും സെപ്റ്റംബർ അവസാനത്തെ ആഴ്ച ലോകഹൃദയദിനം ആഘോഷിക്കുന്നു. അതിനാൽ തന്നെ ഹൃദയത്തിന്റെ നിലയ്ക്കാത്ത സേവനം എടുത്തു കാണിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്. ഈ ആശയം ഉൾക്കൊണ്ട് ഈ വർഷം എ എം എച്ച്എസ്എസിലെ വിദ്യാർഥികൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവരുടേതായ രീതിയിൽ ആയി പല പരിപാടികൾ പ്രദർശിപ്പിക്കുകയുണ്ടായി.

രക്തദാന ദിനം

രക്തദാനം മഹത് കർമ്മമാണ്‌. ജീവൻ രക്ഷിക്കാൻ മനുഷ്യൻ ചെയ്യുന്ന ഏറ്റവും മഹത്തരമായ ദാനം ലോക മാനവരാശി ഈ മഹത്വംതിരിച്ചറിഞ്ഞുകൊണ്ടാണ് ഒക്ടോബർ 1 രക്തദാന ദിനം ആചരിക്കാൻ തീരുമാനിച്ചത്. രക്തം നൽകൂ, ജീവിതം പങ്കുവയ്ക്കൂ എന്നതാണ് ഇക്കുറി രക്തദാന ദിന സന്ദേശം.ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഇതിനുവേണ്ടി എം എച്ച്എസ്എസിലെ കുട്ടികൾ വിർച്ച്വൽ ആയി ലോക രക്തദാന ദിനം ആഘോഷിക്കുകയുണ്ടായി. പോസ്റ്റർ, വീഡിയോ, ഡോക്ടറോട് ഉള്ള സംവാദം ഇങ്ങനെ വിവിധയിനം പരിപാടികൾ വെർച്ച്വൽ ആയി ആഘോഷിക്കുകയുണ്ടായി.

ഗാന്ധി ജയന്തി

ഒക്ടോബർ 2 നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയുടെ ജന്മദിനം. ഇന്ത്യൻ സ്വാതന്ത്രസമര പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല മഹാത്മാ എന്ന പേരിലറിയപ്പെടുന്ന ഇദ്ദേഹം ജാതിവ്യവസ്ഥക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിൽ പങ്കുവഹിക്കുകയും ചെയ്തു. അഹിംസയിലൂന്നിയ ജീവിതം നയിക്കുക മാത്രമല്ല അതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇതിന്റെ സ്മരണാർത്ഥം എച്ച്എസ്എസിലെ കുട്ടികൾ ഗാന്ധിജയന്തി വെർച്ച്വൽ ആയി ആഘോഷിക്കുകയുണ്ടായി. പോസ്റ്റർ വീഡിയോ ചിത്രരചന പ്രസംഗം ഇങ്ങനെ വിവിധയിനം പരിപാടികൾ വെർച്വൽ ആയി പ്രദർശിപ്പിക്കുകയുണ്ടായി.

ലോക തപാൽ ദിനം

ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാൽ സംവിധാനം. ഇന്റർനെറ്റിന്റെ ഈ കാലത്തുപോലും തപാൽ വകുപ്പ് എല്ലാ രാജ്യങ്ങളിലെയും പ്രാഥമിക ആശയവിനിമയം മാർഗ്ഗമാണ്. വിവരസാങ്കേതികവിദ്യ ഇത്ര പുരോഗമിക്കാതിരുന്ന ഒരുകാലത്ത് പ്രിയപ്പെട്ടവരുടെ കത്തുകൾക്ക് വേണ്ടി നാം പോസ്റ്റുമാന്റെ വരവ് കാത്തിരിക്കുന്ന ഓർമ്മ ഓരോരുത്തർക്കും ഉണ്ടാകും. ഇന്ന് കത്തുകൾ മൊബൈൽ ഫോണുകൾക്ക് വഴിമാറിയെങ്കിലും തപാൽ കാലം ഓർമ്മകളാണ്. നിത്യജീവിതത്തിൽ തപാൽ സംവിധാനത്തിന്റെ പങ്കിനെ കുറിച്ചുള്ള അവബോധം വളർത്തുന്നതിന് വേണ്ടിയാണ് ലോകമെമ്പാടും ഒക്ടോബർ 9 ലോക തപാൽ ദിനമായി ആഘോഷിക്കുന്നത്. അതിന്റെ ഭാഗമായി എം എച്ച്എസ്എസിലെ വിദ്യാർത്ഥികൾ ലോക തപാൽ ദിനം വെർച്വൽ ആയി ആഘോഷിക്കുകയുണ്ടായി. വീഡിയോകൾ, പോസ്റ്ററുകൾ, ലഘു പ്രസംഗങ്ങൾ എന്നിവ തയ്യാറാക്കി വിർച്ച്വൽ ആയി പ്രദർശിപ്പിച്ചു.

ലോക കായിക ദിനം

കോവിഡ് രോഗത്തിന്റെ പകർച്ച അടിയന്തരമായി തടയേണ്ടത് ഇന്നത്തെ അവസ്ഥയിൽ വളരെ അനിവാര്യമാണ്. പക്ഷേ കോവിഡു മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഇന്ന് മനുഷ്യരുടെ ലോകം മൊബൈലുകളിലും ഇന്റർനെറ്റിലും ഒതുങ്ങി വീടിനുള്ളിൽ പോയിരിക്കുന്നു. ഈ സാഹചര്യത്തിൽ കായിക പ്രവർത്തനങ്ങളും ശാരീരികമായ വ്യായാമങ്ങളും വളരെ പ്രാധാന്യമർഹിക്കുന്നു. ഈ ഉദ്ദേശം നടപ്പിലാക്കുന്നതിനുവേണ്ടി എ എം എംഎച്ച് എസ്എസിലെ കുട്ടികൾ ഒക്ടോബർ 13 നു വെർച്ച്വൽ ആയി ലോക കായിക ദിനം ആഘോഷിക്കുകയുണ്ടായി. ഇതിനോടനുബന്ധിച്ച് കുട്ടികൾ വീഡിയോകൾ ആയും പോസ്റ്റുകൾ ആയും പല സന്ദേശങ്ങൾ നൽകുകയുണ്ടായി.

പ്രകൃതി ദുരന്ത നിവാരണ ദിനം

കൊറോണയുടെ പശ്ചാത്തലത്തിൽ എ എം എച്ച്എസ്എസിലെ കുട്ടികൾ വെർച്ച്വൽ ആയി ഒക്ടോബർ പതിമൂന്നാം തീയതി പ്രകൃതി ദുരന്ത നിവാരണ ദിനം ഒക്ടോബർ 13ന് ആഘോഷിക്കുകയുണ്ടായി. ദുരന്ത സാധ്യതകൾ കുറയ്ക്കാനുള്ള ആഗോള സംസ്കാരം പ്രചരിപ്പിക്കാനും ദുരന്ത സാധ്യതകളും ആരോഗ്യത്തിലെ ജീവിതത്തിലെ ഉപജീവനത്തിലെ നഷ്ടം കുറയ്ക്കാനുള്ള പുരോഗതി അംഗീകരിക്കാനുള്ള അവസരം, നിലവിലുള്ള ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നതിനും ദുരന്തസാധ്യത കുറയ്ക്കാനും ഉള്ള തന്ത്രങ്ങൾ ഉണ്ടെങ്കിൽ ദുരന്തങ്ങളെ ഒഴിവാക്കാനും തടയാനും കഴിയും എന്ന സാധ്യത എത്തിക്കുക എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഇതുമായി ബന്ധപ്പെടുത്തി കുട്ടികൾ പോസ്റ്റുകൾ വീഡിയോകൾ നിർമിക്കുകയും ചിത്രങ്ങൾ വരയ്ക്കുകയും ലഘു പ്രസംഗങ്ങൾ തയ്യാറാക്കുകയും അവർ പ്രദർശിപ്പിക്കുകയുണ്ടായി. കൂടാതെ പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾ മൊബൈൽ, റവന്യൂ, ആരോഗ്യം, ഫയർ ആൻഡ് സേഫ്റ്റി എന്നീ വകുപ്പുകൾ സ്വീകരിച്ച് പ്രവർത്തനങ്ങളെ വിർച്ച്വൽ ആയി പ്രദർശിപ്പിക്കുകയുണ്ടായി.

ലോക കൈകഴുകൽ ദിനം

ശാരീരിക ശുചിത്വത്തിന്റെ ഭാഗമായി കൈ കഴുകൽ ഒരു ശീലം ആക്കണം എന്നുള്ള ആവശ്യകതയെ സംബന്ധിച്ചുള്ള പ്രചരണത്തിനാണ് വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 ലോക കൈകഴുകൽ ദിനമായി ആചരിക്കുന്നത്. എന്നാൽ കോവിഡ് എന്ന മഹാമാരിയെ ശക്തമായി പ്രതിരോധിക്കേണ്ട ഈ സാഹചര്യത്തിൽ ഈ ദിനത്തിന്റെ പ്രാധാന്യം വളരെ കൂടുതലാണ്. ആഗോളതലത്തിൽ വ്യാപകമായി പടർന്നു പിടിച്ച കോവിഡ് എന്ന മഹാമാരിയുടെ ഏറ്റവും വലിയ പ്രതിരോധമായി പറഞ്ഞിരിക്കുന്നത് കൈയുടെ ശുചിത്വമാണ് ഈ സന്ദേശം എത്തിക്കുന്നതിന് വേണ്ടി എം എച്ച്എസ്എസിലെ ജൂനിയർ റെഡ് ക്രോസ് സിലെ കുട്ടികൾ വിവിധയിനം പരിപാടികൾ പ്രദർശിപ്പിക്കുകയുണ്ടായി.

ദേശീയ മോൾ ദിനം

ലോകമെമ്പാടുമുള്ള രസതന്ത്ര പ്രേമികൾക്കും ശാസ്ത്രജ്ഞർക്കും, രസതന്ത്ര വിദ്യാർഥികൾക്കും ഇടയിൽ ഒക്ടോബർ 23ന് രാവിലെ ആറ് രണ്ടിനും വൈകിട്ട് ആറ് രണ്ടിനുമിടയിൽ ആഘോഷിക്കുന്ന ഒരു ദിനമാണ് ദേശീയ മോൾ ദിനം. ദേശീയ രസതന്ത്ര വാരത്തിന്റെ അഭിവാജ്യ ഘടകമായ മോൾ ദിനത്തിന്റെ പ്രാധാന്യം രസതന്ത്ര ലോകത്ത് മാത്രം ഒതുക്കി നിർത്താതെ എല്ലാവരിലും അതിന്റെ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എം എച്ച്എസ്എസിലെ കുട്ടികൾ വീഡിയോകളും പോസ്റ്റുകളും മറ്റു വിവിധ പരിപാടികളും പ്രദർശിപ്പിക്കുകയുണ്ടായി.

അന്താരാഷ്ട്ര ഇന്റർനെറ്റ് ദിനം

കോവിഡ് മഹാമാരി കൊണ്ടുണ്ടായ മാറ്റങ്ങളിൽ സ്തംഭിച്ചുപോയ പല മേഖലകളുടെയും രക്ഷകനായി മാറിയത് ഇന്റർനെറ്റ് ആയിരുന്നു, പ്രധാനമായി വിദ്യാഭ്യാസരംഗത്തെ ആയിരുന്നു. അതിനാൽ തന്നെ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് എം എച്ച്എസ്എസിലെ കുട്ടികൾ വിവിധ കലാപരിപാടികൾ വിർച്ച്വൽ ആയി ഒക്ടോബർ29 ന് അവതരിപ്പിക്കുകയുണ്ടായി.

കേരളപ്പിറവി

ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത് വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നം ആയും, രാജ്യത്തെ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം ആയും, ആരോഗ്യമേഖലയിൽ ലോകം ആദരിക്കുകയും ചെയ്തു എന്നൊക്കെയുമുള്ള അനേകം സവിശേഷതകളാൽ തലയെടുപ്പോടെ നിൽക്കുന്ന കേരളത്തിന്റെ അറുപത്തിയൊന്നാം പിറന്നാൾ നാം ഈ നവംബർ ഒന്നിന് ആഘോഷിക്കുകയുണ്ടായി. കേരളത്തിൽ മാത്രമല്ല, മലയാളികൾ ഉള്ള എല്ലാ സ്ഥലങ്ങളിലും ഇന്ന് കേരളപ്പിറവി ആഘോഷിക്കാറുണ്ട്. ഗൃഹാതുരത്വമുണർത്തുന്ന നാട്ടിൻപുറ ഓർമ്മകളിലേക്ക് ഓരോ പ്രവാസിയെയും ചെന്നെത്തിക്കുന്ന ഈ ദിനം സവിശേഷത ഏറിയ താണ്. പരശുരാമൻ ഗോകർണ്ണത്തു നിന്ന് കടലിലേക്ക് മഴുവെറിഞ്ഞ് രൂപീകൃതമായി എന്ന പൗരാണിക ഐതിഹ്യമുള്ള നമ്മുടെ കേരളത്തിന്റെ പിറന്നാൾ പരമ്പരാഗത ആഘോഷങ്ങളും വസ്ത്രവിധാനങ്ങളും എല്ലാം പുനഃസൃഷ്ടിച്ചു കൊണ്ട് എ എം എച്ച്എസ്എസിലെ വിദ്യാർത്ഥികൾ വിർച്ച്വൽ ആയി പല പരിപാടികളും പ്രദർശിപ്പിക്കുകയുണ്ടായി.

ലോക പ്രമേഹ ദിനം

ഫ്രെഡറിക് ബാന്റിംഗ്, ചാർല്സ് ബെസ്റ്റ് എന്നിവരാണ് 1922-ൽ പ്രമേഹരോഗ ചികിത്സയ്ക്കുള്ള ഇൻസുലിൻ കണ്ടുപിടിയ്ക്കുവാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമായ നവംബർ 14 ലോകമെമ്പാടും പ്രമേഹദിനമായി 1991 മുതൽ ആചരിക്കുന്നു.ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു .അർബുദത്തെ പോലെ ഗൗരവസ്വഭാവമുള്ള ഒരു രോഗമായാണ് ആഗോളതലത്തിൽ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി, കേരളത്തിൽ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി പ്രമേഹത്തെ പരമാവധി ഒഴിവാക്കാം. അതുപോലെ ഈ മഹാമാരിയെ ചികിത്സിച്ചു നിയന്ത്രണവിധേയമാക്കുന്നതിലും നമ്മൾ ദയനീയമായിപരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രമേഹ ചികിത്സയുടെ വിജയം നിർണയിക്കുന്ന മൂന്ന് പ്രധാന അളവുകോലുകൾ രക്തത്തിലെ പഞ്ചസാര, രക്തസമ്മർദം, രക്തത്തിലെ കൊഴുപ്പ് എന്നിവയാണ്. കേരളത്തിൽ ചികിത്സ ലഭിച്ചു കൊണ്ടിരിക്കുന്ന 76 ശതമാനം രോഗികളിലും ഇവ മൂന്നും നിയന്ത്രണവിധേയമല്ല എന്നാണ് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് എം എച്ച്എസ്എസിലെ കുട്ടികൾ വിവിധ കലാപരിപാടികൾ വിർച്ച്വൽ ആയി അവതരിപ്പിക്കുകയുണ്ടായി.

ശിശുദിനാഘോഷം

ഇടയാറന്മുള എ. എം. എം. ഹയർസെക്കൻഡറി സ്കൂളിലെ ശിശുദിനാഘോഷം നവംബർ 14ാം തീയതി കുട്ടികൾ ഗൂഗിൾ മീറ്റിൽ ആഘോഷിച്ചു.സ്കൂൾ മാനേജർ റവ:എ.ബി. ടി.മാമൻ അച്ഛൻസന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട അന്നമ്മ നൈനാൻ ടീച്ചർആശംസകൾ നൽകി. സ്വാഗതം ആശംസിച്ചത് കൃപ മറിയം മത്തായി ആയിരുന്നു. ആദിയ അനീഷ് കൃതജ്ഞത അറിയിച്ചു. കുട്ടികളുടെ ചാച്ചാ നെഹ്റു ആയുഷ് എസ് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.ഭാരതാംബ ,ഗാന്ധിജി ,അംബേദ്ക്കർ , രാജാറാം മോഹൻ റോയ് , ക്യാപ്‌റ്റൻ ലക്ഷ്മി സെഗാൾ , റാണി ലക്ഷ്മിഭായ്, ഇന്ദിരാഗാന്ധി , അക്കാമ്മ ചെറിയാൻ , സരോജിനി നായിഡു , ഭഗത് സിംഗ്, ഉണ്ണിയാർച്ച. തുടങ്ങിയ നേതാക്കളുടെ വേഷങ്ങൾ അണിഞ്ഞുള്ള കുട്ടികളുടെ അവതരണം ഉണ്ടായിരുന്നു.എല്ലാ കുട്ടികൾക്കും അത് പ്രയോജനപ്രദമായിരുന്നു.ശിശുദിനത്തോടെ അനുബന്ധിച്ചു കുട്ടികൾ ക്വിസ്സ് ഡിജിറ്റൽ മാഗസിൻ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ തയ്യാറാക്കി.

ക്രമ നമ്പർ പേര്
1 ഡിജിറ്റൽ മാഗസിൻ

ദിനാഘോഷങ്ങൾ 2021-22

ലോക പരിസ്ഥിതിദിനം

2021 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഇടയാറന്മുള എ എം എം ഹയർ സെക്കന്ററി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. കോവിഡ് 19 പ്രതിസന്ധി മൂലം നേരിട്ട് സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചത്.

കുട്ടികൾ നടത്തിയ പരിസ്ഥിതി പ്രഭാഷണങ്ങളും കവിത ആലാപനവും ശ്രദ്ധേയമായിരുന്നു. പമ്പാ നദീതട അതോറിറ്റി വിദഗ്ധനും സി എസ് ഐ സഭയുടെ പരിസ്ഥിതി വിഭാഗം ഡയറക്ടറും മാവേലിക്കര ബിഷപ്പ് മൂർ കോളേജ് മുൻ പ്രിൻസിപ്പാളുമായ ഡോക്ടർ മാത്യു കോശി പുന്നയ്ക്കാട് കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി ക്ലബ് അംഗങ്ങളായ ഹന്നാ മറിയം മത്തായി, ആദിയ അനീഷ് എന്നിവർ, ഇഞ്ചി വിളകളുടെ സംരക്ഷണത്തിനായുള്ള  ജിഞ്ചർ പാർക്കിന്റെ  സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപകനുമായ ഡോക്ടർ വി പി തോമസുമായി അഭിമുഖം നടത്തി. കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതിദിന സന്ദേശം പ്രതിഫലിപ്പിക്കുന്ന വീഡിയോകൾ മനോഹരമായിരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തകനായ അനന്ദു കൃഷ്ണൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിസ്ഥിതി ദിന പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കോഓർഡിനേറ്റർ ജെബി തോമസ് നേതൃത്വം വഹിച്ചു.

വായനദിനം ജൂൺ 19

ഇടയാറൻമുള എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത രീതിയിൽ ഓൺലൈൻ ആയി പരിപാടികൾ സംഘടിപ്പിച്ചു. 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കട്ടികളുടെ വ്യത്യസ്ത പ്രവർത്തനങ്ങൾ കോർത്തിണക്കി വായനാദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന വീഡിയോസുകൾ ഉണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കുട്ടികളുടെ കവിത,പുസ്തകാസ്വാദന കറിപ്പുകൾ, കഥകൾ ,ലേഖനങ്ങൾ തുടങ്ങിയ ഉൾപ്പെടുത്തിയ വീഡിയോസുകളാണ് വായനാ ദിനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയത്.

പ്രകൃതി സംരക്ഷണദിനം

പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 28 ന് എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികൾ പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു. പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്ററുകളും വീഡിയോകളും തയ്യാറാക്കി. ഈ സ്കൂളിലെ അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുളള കുട്ടികൾ അവരുടെ രചനകൾ അയച്ചു തന്നു. കുട്ടികൾ പ്രകൃതിസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് കവിത, പ്രസംഗം, ഉപന്യാസം ഇവ തയ്യാറാക്കി.ഇതിലൂടെ പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ പ്രകൃതി സ്നേഹം ഉണ്ടാക്കാൻ സഹായിക്കുന്നവയാണ്. കുട്ടികളുടെ രചനകളും വീഡിയോകളും ഉൾപ്പെടുത്തി പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് തയാറാക്കിയ വീഡിയോ വിവിധ ക്ലാസ്സിലെ കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു. ഇങ്ങനെയുള്ള ദിനാഘോഷങ്ങളിലൂടെ കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തിയെടുക്കാൻ സാധിച്ചു.

മലാല ദിനം ജൂലൈ 12

ലോക പ്രശസ്തയായ സാമൂഹിക പ്രവർത്തക മലാലയുടെ ജന്മ ദിനം ഐക്യരാഷ്ട്ര സഭ മലാല ദിനമായി ആചരിക്കുകയാണ് .2013 ജൂലൈ 12ന് മലാല ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി യു.എൻ. വിളിച്ചു ചേർത്ത യുവജന സമ്മേളനത്തിൽ മലാല പ്രസംഗിച്ചിരുന്നു. ധീരതയുടെയും സമാധാനത്തിൻ്റെയും ധൈര്യത്തിൻ്റെയും പ്രതീകമാണ് മലാല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്  തടസ്സങ്ങൾ നേരിടുന്ന രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് മലാലയുടെ പിറന്നാളാഘോഷം.അഫ്ഗാൻ സ്വാത് താഴ് വരയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടെ ഭീകരരുടെ വെടിയേറ്റ മലാലയ്ക്ക് 2O14ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു.

ഇതിന്റെ ഭാഗമായി ഇടയാറന്മുള എ എം എം ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ മലാല ദിനം ആഘോഷിക്കുകയുണ്ടായി. കുട്ടികൾ പ്രസംഗം, മലാലയുടെ യു എൻ അഡ്രസ്സിംങ്ങ് സ്പീച്ച് , മലാലയുടെ വാചകങ്ങൾ വീഡിയോരൂപത്തിലും കവിതയായും പ്രദർശിപ്പിക്കുകയുണ്ടായി. അതു കൂടാതെ സ്ത്രീ ശാസ്ത്രീകരണത്തിന്റെ പ്രസക്തി ഉൾകൊണ്ട് കൊണ്ട് പാശ്ചാത്യ സംഗീതം വെർച്വൽ ആയി അവതരിപ്പിക്കുകയുണ്ടായി. മലാല യൂസഫ്സായിയെ പോലെ സ്വന്തം അനുഭവങ്ങൾ തുറന്ന് പറയുവാൻ മറ്റുള്ള പെൺകുട്ടികളെയും പ്രേരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മലാല ദിനം ആചരിച്ചത്. വിദ്യാഭ്യാസത്തിനും തുല്യതയ്ക്കും വേണ്ടി നടത്തിയ പോരാട്ടം ലോകത്തിന് മാതൃകയാക്കാനും കുട്ടികളിൽ അതിന്റെ അവബോധം ഉളവാക്കാനുമാണ് ഈ ദിനം ആചരിച്ചത്.

ചാന്ദ്രദിനം ജൂലൈ 21

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ  കത്തിയതിന്റെ ഓർമയ്ക്കായിട്ടാണ്  ചാന്ദ്രദിനം ആഘോഷിക്കുന്നത്. 1969 ജൂലൈ 21 ന് അപ്പോളോ 11 ബഹുരാകാശ യാത്രികരെ ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിച്ചു. അപ്പോളോ 11 ആണ് ആദ്യമായി ചന്ദ്രനിൽ മനുഷ്യനെ എത്തിച്ചത്. നീൽഅംസ്‌ട്രോങ് ചന്ദ്രനിൽ കാൽ കത്തിയപ്പോൾ പറഞ്ഞത് ഇത് മനുഷ്യന്റെ ചെറിയ ഒരു കാല് വെയ്പ് ആണ്, മനുഷ്യൻ നമ്മുടെ വലിയ ഒരു കാല് വയ്പ്പ് ആണ്. ഇതിനായി എ എം എം ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ ചാന്ദ്ര ദിനം ആഘോഷിച്ചു. ചാന്ദ്രദിനത്തെ പറ്റി കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചു. പോസ്റ്ററുകളെല്ലാം ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി. മൂൺ ഡേയെ കുറിച്ചുള്ള പ്രസംഗം 9 എ യിലെ ലിജിൻ ജോർജ് ജോൺ നടത്തി. ഇതെല്ലാം ഉൾപ്പെടുത്തി വീഡിയോ തയാറാക്കി, കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് ഈ ദിനത്തിന്റെ പ്രാധാന്യം എല്ലാ ക്ലാസ്സിലെ  കട്ടികളെയും ബോധവൽക്കരിച്ചു.

ലോക ഹെപ്പറ്റൈറ്റിസ് ദിനം(28.7.2021)

പത്തനംതിട്ടജില്ലയിലെ ഇടയാറന്മുള എ.എം.എംഹയർസെക്കൻഡറി സ്കൂളിൽ ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് വിവിധ ബോധവൽക്കരണ പരിപാടികൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ ദിവസങ്ങളിൽ വെർച്വൽ ആയി ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി.മീറ്റിംഗ് ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു.

കോവിഡ് മഹാമാരി കാലത്ത് വിദ്യാലയങ്ങളിൽ സാധാരണനിലയിൽ പഠനം നടത്താൻ കഴിയാത്ത ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് രോഗം പകരുന്നത് തടയുക, ആരോഗ്യം കാത്തു സൂക്ഷിക്കുക, ആരോഗ്യ ശീലങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം നടത്തിയത്.ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർ അന്ന ജെയിംസ്, ഡോക്ടർ ജിഷ്ണു പ്രഭാകർ, ശ്രീമതി ഡെയ്നി തോമസ് AIMS ന്യൂഡൽഹി തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഹെപ്പറ്റൈറ്റിസ് ഉണ്ടാകുന്നതെങ്ങനെന്നും, അതിന്റെ കാരണങ്ങൾ, ഹെപ്പറ്റൈറ്റീസ് ബാധിക്കുന്ന അവയവം ആയ കരളിനെ കുറിച്ചും കരൾ പുറപ്പെടുവിക്കുന്ന ഹോർമോണായ ബയിലിനെ കുറിച്ചും ഡോക്ടർ അന്ന ജെയിംസ് 7A,B,C,6A,B,Cയിലെ കൊച്ചുകുട്ടികൾക്ക് ക്ലാസുകൾ(9.7.2021) നടത്തി.കരളിന്റെ സ്ഥാനം, ഘടന, പ്രവർത്തനം, കരളിന്റെ സവിശേഷതകൾ, ധർമ്മം, ഹെപ്പറ്റൈറ്റിസ് അഥവാ കരൾവീക്കം അതിന്റെ ലക്ഷണങ്ങൾ, പകരുന്ന രീതികൾ 2021ലെ ഹെപ്പറ്റൈറ്റിസിന്റെ തീമിനെ പറ്റിയും വിശദമായി ഡോക്ടർ ജിഷ്ണു പ്രഭാകർ Std9A,B,Cകുട്ടികൾക്ക് ക്ലാസ്സുകൾ (10.7.2021)നടത്തി.

ലോകാരോഗ്യസംഘടന ഓരോ രോഗങ്ങളെക്കുറിച്ചും ജനങ്ങളിൽ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ നടത്തുന്നു എന്നും അതിനോടനുബന്ധിച്ച് ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം ആയി ആചരിക്കുന്നു എന്നും, ഹെപ്പറ്റെറ്റീസ് ബി എന്ന വൈറസും അതിനെതിരായി വാക്സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞന് പറ്റിയും,കരളിന്റെ ധർമ്മം, വൈറസ് കൊണ്ട് ഉണ്ടാകുന്ന കരൾവീക്കം അഥവാ വൈറൽ ഹെപ്പറ്റൈറ്റിസ് എന്താണെന്നും രണ്ടായിരത്തിമുപ്പത്തിനകം ഹെപ്പറ്റൈറ്റിസ് എന്ന രോഗത്തെ തുടച്ചു മാറ്റണം എന്ന ലക്ഷ്യത്തോടെ നാം മുന്നേറണമെന്നും വിവിധ തരത്തിലുള്ള ഹെപ്പറ്റൈറ്റിസ് അവ പകരുന്ന രീതികൾ, ലക്ഷണങ്ങൾ, തടയാനുള്ള മാർഗങ്ങൾ തുടങ്ങിയവയെപ്പറ്റി വിശദമായി ശ്രീമതി ഡെയ്ന്നി തോമസ് 8A,B,C,D കുട്ടികൾക്ക് ക്ലാസുകൾ(25.7.2021)നടത്തി.ഹെപ്പറ്റൈറ്റിസ് അഥവാ കരൾ വീക്കത്തെ കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾ ഈ വിദഗ്ധരുടെ സംഘം നിവാരണം ചെയ്തു.

ഹെൽത്ത് ക്ലബ് കൺവീനർ ശ്രീമതി മേരി സാമൂവേൽ ടീച്ചർ, ജീവശാസ്ത്ര അദ്ധ്യാപിക ആശ.പി.മാത്യു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സിലെ വിവിധ കുട്ടികളുടെ സഹായത്താൽ പ്രവർത്തനങ്ങൾ ഡോക്യുമെന്ററി ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

സ്വാതന്ത്ര്യ ദിന റിപ്പോർട്ട് 15.8.2021

നമ്മുടെ രാജ്യത്തിന്റെ എഴുപത്തിയഞ്ചാം അത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തപ്പെട്ടു.കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാതെ ഇരിക്കുന്ന അവസ്ഥയിൽ  വെർച്ചൽ  സെലിബ്രേഷൻ ആയി ആണ്  പ്രോഗ്രാമുകൾ നടന്നത്.യുപി സെക്കൻഡറി തലത്തിലുള്ള കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ  പോസ്റ്റർ രചനകൾ പ്രസംഗം ദേശഭക്തിഗാനം തുടങ്ങിയവ കോർത്തിണക്കിയ വീഡിയോകൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ അയച്ചുകൊടുക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥികളായ ജവാന്മാരുടെ ആശംസാ പ്രസംഗവും ഇതിലുൾപ്പെടുന്നു.എൻസിസി ജെ ആർ സി യുടെ നേതൃത്വത്തിലും വിവിധ പരിപാടികൾ സ്കൂളിൽ നടന്നു.

സംസ്ക്യത ദിനം 22.8.2021

2021_ 22 വർഷത്തെ സ്കൂൾ തല സംസ്ക്യത ദിനം ആഗസ്റ്റ് 22  ഓൺലൈനായി ആഘോഷിച്ചു. ശ്രാവണ മാസത്തിലെ പൂർണിമ നക്ഷത്രത്തിൽ ആണ് സംസ്ക്യതദിനാഘോഷം നടത്തുന്നത്. എല്ലാ വർഷവും സ്കൂളിൽ കുട്ടികളുടെ പരിപാടികളും പ്രശ്നോത്തരികളും കാസ്സ് തലത്തിൽ നടത്താറുണ്ട്. എന്നാൽ കോവിഡ് സാഹചര്യം നിലനിൽക്കെ  ഈ വർഷവും ഓൺലൈൻ ആയാണ് നടത്തിയത്. 5, 6, 7 ക്ലാസുകളിലെ സംസ്കൃതം പഠിക്കുന്ന കുട്ടികൾ എല്ലാം പരിപാടികളിൽ ഉത്സാഹത്തോടെ പങ്കെടുത്തു. റിട്ടേയഡ് സംസ്ക്യത അദ്ധ്യാപകനായ ശ്രീ.സനാതനൻ നമ്പൂതിരിയുടെ ഗദ്യപരായണം വളരെ ഹൃദ്യമായ അനുഭവം ആയിരുന്നു. കൂടാതെ 2.9. 21 ൽ ഓൺലൈനായി നടത്തിയ ആറൻമുള സബ് ജില്ല സംസ്ക്യത ദിനാഘോഷത്തിലും കുട്ടികൾ പങ്കെടുക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.ശ്രീമതി.ലീമ മത്തായിയുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടന്നത്.

വേൾഡ് സ്പേസ് വീക്ക്‌ 2021

വേൾഡ് സ്പയിസ് വീക്ക് 2021 (ഒക്ടോബർ 4-- 10 വരെ )ഭാഗമായി ഹൈസ്കൂൾ കട്ടികൾക്കായി വിക്രം സാരാഭായി സ്പയ്സ് സെൻറർ ഐ എസ് ആർ ഓ യിലെ സയന്റിസ്റ്റ് ആയ  ശ്രീമതി. സ്മിത കൃഷ്ണൻ വെബിനാർ നടത്തി. അദ്ധ്യക്ഷപദം അലങ്കരിച്ചത് എച്ച് എം. ഇൻ ചാർജ് ആയ ശ്രീമതി. അനില ശാമുവേൽ ടീച്ചർ ആണ്. വളരെ രസകരവും വിജ്ഞാനപ്രദവുമായ ക്ലാസ്സ് ആയിരുന്നു. സ്പേസ്, റോക്കറ്ററി, റോക്കറ്റ് സയൻസ്, മേജർ സ്പേസ് ലാൻഡ്മാർക്, ചന്ദ്രയാൻ 1, ചന്ദ്രയാൻ 2 റോക്കറ്റുകളുടെ ലോഞ്ചിങ് എന്നീ വിഷയങ്ങളെ പറ്റി വിശദമായ ക്ലാസ്സ് എടുത്തു. വുമെൻ ഇൻ സ്പേസ് ആണ് ഈ വർഷത്തെ തീം ആയി തെരഞ്ഞെടുത്തിരിക്കുന്നത്.

ശിശുദിനാഘോഷം

ആട്ടവും പാട്ടും ചിന്തകളുടെ നുറുങ്ങു വെട്ടവുമായി എ. എം.എം എച്ച്.എസ്.എസ് ഇടയാറന്മുള യിലും ശിശുദിനാഘോഷം. കോവിഡ്  മഹാമാരിയുടെ കാഠിന്യത്തിൽ കഴിയുന്ന കുട്ടികളിൽ അതിജീവന തന്ത്രങ്ങൾ മാറ്റുരച്ച്  പൂർവ്വാധികം കരുത്താർജിച്ചതിന്റെ  പ്രതിഫലനം ഈ പ്രോഗ്രാമിൽ  നമുക്ക് കാണാൻ സാധിക്കും.

സ്കൂൾ എച്ച് എം   ഇൻചാർജ് ശ്രീമതി അനില സാമുവേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, റബേക്ക മരിയം കുര്യന്റെ  പ്രാർത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ചു. കുട്ടികളുടെ സ്പീക്കർ കൃപ  മറിയം മത്തായി സ്വാഗതമാശംസിച്ചു. ശിശുദിന സന്ദേശം നൽകിയത് എം.ടി എൽ.പി.എസ് റിട്ട. എച്ച് എം മും ദേശീയ-സംസ്ഥാന ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ ശ്രീ കെ.വി തോമസ് ആണ്. ചാച്ചാജിയെക്കുറിച്ചുള്ള നല്ല നല്ല ഓർമകളും അദ്ദേഹത്തിന്റെ സംഭാവനകളും പങ്കുവെച്ചു.ഓരോ കുട്ടിയും അദ്ദേഹത്തെ മാതൃകയാക്കണമെന്ന് സാർ ഓർമ്മിപ്പിച്ചു.തുടർന്ന് കുട്ടികളുടെ നെഹ്റു, ഗാന്ധിജി, അംബേദ്കർ, ഇന്ദിരാഗാന്ധി, ക്യാപ്റ്റൻ ലക്ഷ്മി, ഉണ്ണിയാർച്ച, ഝാൻസിറാണി, ഭഗത് സിംഗ് എന്നിവർ വേദിയിൽ അണിനിരന്നു. ശിശുദിന പ്രതിജ്ഞ അനശ്വര കെ.എസ് ചൊല്ലിക്കൊടുത്തു. 2020 ശിശുദിനത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലാ ശിശു ദിനത്തിൽ പങ്കെടുത്ത കുട്ടികളുടെ സ്പീക്കർ കുമാരി കൃപ മറിയം മത്തായിക്ക്  സമ്മാനം നല്കി അനുമോദിച്ചു.  ശൃംഗ & പാർട്ടിയുടെ നേതൃത്വത്തിൽ നൃത്തശില്പം അരങ്ങേറി.കുമാരി നിവേദിതാ ഹരികുമാർ യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.ദേശീയ ഗാനത്തോടെ യോഗം അവസാനിപ്പിച്ചു. പ്രോഗ്രാമിന്റെ  അവതാരകയായി എത്തി യോഗത്തെ വിജയസോപാനത്തിൽ എത്തിച്ചത് ആദിയ അനീഷ് എന്ന കൊച്ചുമിടുക്കി ആണ്.

(ശിശുദിനാഘോഷം2021 വീഡിയോകാണുക)

ലോകമാതൃഭാഷാദിനം

ലോകമാതൃഭാഷാദിനം

ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന്   അദ്ധ്യാപകരും വിദ്യാർത്ഥികളും മാതൃഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഭാഷാ പ്രതിജ്ഞ ചൊല്ലി.മലയാളമാണ് എന്റെ ഭാഷ എന്റെ ഭാഷ എന്റെ വീടാണ്, എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ് എന്നെ തഴുകുന്ന കാറ്റാണ് ,എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്.എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.ഏത് നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്.എന്റെ ഭാഷ ഞാൻ തന്നെയാണ്.ഒമ്പതാം ക്ലാസിലെ വിദ്യാർഥിയായ ഗോവിന്ദരാജാണ് ഭാഷാ പ്രതിജ്ഞ ചൊല്ലിയത്.  എ എം എം ഹയർസെക്കൻഡറി സ്കൂളിലെ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി ജീവിക്കുമെന്ന് പ്രതിജ്ഞയെടുത്തു.