എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മാലേത്ത് സരളാദേവി

Schoolwiki സംരംഭത്തിൽ നിന്ന്

മാലേത് സരളാദേവി

പത്തനംതിട്ട ജില്ലയിൽ ആറൻമുള പഞ്ചായത്തിൽ ഇടയാറന്മുള മാലേത്ത് വീട്ടിൽ ശ്രീമാൻ കൊച്ചു കേശവപിള്ളയുടെ യും പാർവതി പിള്ളയുടെയും ആറാമത്തെ പുത്രിയായി 1943 ഒക്ടോബർ മാസം രണ്ടാം തീയതി ജനിച്ചു. നാലാംക്ലാസ് വരെ ഇടശ്ശേരിമല പ്രൈമറി സ്കൂളിലും അഞ്ചു മുതൽ പത്തു വരെ ഇടയാറന്മുള എം എച്ച് എസ് എസ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പന്തളം എൻഎസ്എസ് കോളേജിൽ പ്രീ യൂണിവേഴ്സിറ്റിയും ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളേജിൽ ഡിഗ്രി വിദ്യാഭ്യാസവും പൂർത്തിയാക്കി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നും എംഎയും പന്തളം എൻഎസ്എസ് ട്രെയിനിങ് കോളേജിൽനിന്ന് ബിഎഡ് പാസ്സായി. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സ്ക്രീൻപ്ലേ റൈറ്റിംഗ് ഒരു വർഷം പൂർത്തിയാക്കി. തുടർന്ന് പ്രൂഫ്‌ റിഡേഴ്‌സ് ട്രെയിനിങ് എന്നിവ പൂർത്തിയാക്കി രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു ഇപ്പോൾ എ ഐ സിസി മെമ്പറായി പ്രവർത്തിച്ചുവരുന്നു.

1988 മുതൽ 1993 വരെ ആറന്മുള ഗ്രാമപഞ്ചായത്ത് മെമ്പർ 1991 മുതൽ 1993 വരെ പത്തനംതിട്ട ജില്ലാ കൗൺസിൽ മെമ്പർ 2001 മുതൽ 2005 വരെ കേരള നിയമസഭയിൽ ആറന്മുള മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎ എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ നിർവഹിച്ചു. സാമൂഹ്യരംഗത്ത് കേരള അസോസിയേഷൻ ഫോർ നോൺ ഫോർമൽ എഡ്യൂക്കേഷൻ ജനറൽസെക്രട്ടറി ആറന്മുള സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പമ്പ് പരിരക്ഷണ സമിതി വൈസ് പ്രസിഡന്റ് ദർപ്പണം കലാസാഹിത്യ സാംസ്കാരിക സമിതി വൈസ് പ്രസിഡന്റ് സംസ്ഥാന സാമൂഹ്യക്ഷേമ ഉപദേശക ബോർഡ് അംഗം ദൂരദർശൻ അഡ്വൈസറി ബോർഡ് അംഗം ചൈൽഡ് വെൽഫെയർ കമ്മിറ്റി വൈസ് ചെയർമാൻ ബ്ലോക്ക് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് മഹാദേവി മൂലൂർ സ്മാരക കമ്മിറ്റി പ്രസിഡന്റ് സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു സഹോദരൻ ഗോപിനാഥൻനായർ ആറന്മുളയുടെ മുൻ എംഎൽഎ ആയിരുന്നു.

അഞ്ചു മുതൽ പത്ത് വരെയുള്ള ഇടയാറന്മുള എം എച്ച്എസ്എസിലെ വിദ്യാഭ്യാസകാലഘട്ടം എന്റെ ജീവിതത്തിലെ സുവർണ്ണ കാലഘട്ടമാണ്. ഈ സ്കൂളിലെ വിദ്യാഭ്യാസം എന്റെ ജീവിത വീക്ഷണങ്ങളെ സ്വാധീനിക്കുകയും എന്നെ ഒരു നല്ല സാമൂഹ്യ സാംസ്കാരിക പ്രവർത്തകയായി മാറ്റുകയും ചെയ്തു. ഇത്തരുണത്തിൽ അഞ്ചാം ക്ലാസിൽ എന്റെ ക്ലാസ് ടീച്ചറായിരുന്ന വെമ്മേലിൽ മേരി മാത്യു ടീച്ചറിനെ ഞാൻ പ്രത്യേകം സ്മരിക്കുന്നു. ഈശ്വരഭക്തി എന്ന വിഷയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടി തുടർന്ന് അന്ന് സമ്മാനമായി മാനേജർ അച്ഛൻ നൽകിയത് ഒരു ബൈബിളാണ്. തുടർന്നുള്ള വിദ്യാഭ്യാസ കാലഘട്ടത്തിൽ പ്രസംഗ മത്സരത്തിന് നിരവധി പുരസ്കാരങ്ങൾ നേടാൻ കഴിഞ്ഞിട്ടുള്ളത് നന്ദിയോടെ സ്മരിക്കുന്നു. സ്വഭാവത്തെ രൂപപ്പെടുത്തുന്നത്, സ്കൂളിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങളും, ജാതിമത ചിന്തകൾക്കതീതമായി പ്രവർത്തനങ്ങളും വലിയ പങ്കാണ് വഹിച്ചത്. എന്റെ മൂത്ത സഹോദരി പ്രഫസർ ലീലാദേവിയും ഈ സ്കൂളിലെ പൂർവ വിദ്യാർഥിനിയാണ് . തുടർന്നും ഈ നാട്ടിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ഉയർച്ചയ്ക്കായി പ്രവർത്തിക്കുവാൻ എ എം എച്ച്എസ്എസിനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഇപ്പോൾ വഹിക്കുന്ന സ്ഥാനങ്ങൾ

  • എ ഐ സി സി മെമ്പർ
  • എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ
  • വേൾഡ് പാർലമെന്റ് ഓഫ് റിലീജിയൻസ് കന്യാകുമാരി
  • വൈസ് പ്രസിഡന്റ് ഹിന്ദുമത മഹാമണ്ഡലം അയിരൂർ-ചെറുകോൽപ്പുഴ
  • സെൻട്രൽ വർക്കിംഗ് കമ്മിറ്റി മെമ്പർ
  • അഖിലഭാരത അയ്യപ്പസേവാസംഘം പ്രസിഡന്റ്
  • കുളനട ബ്ലോക്ക് വനിതാ സഹകരണ സംഘം നമ്പർ പി റ്റി 18
  • സംസ്ഥാന പ്രസിഡണ്ട് അഖില കേരള പൗർണമി സംഘം
  • തിരുവാഭരണ പാത സംരക്ഷണ സമിതി രക്ഷാധികാരി

അവാർഡുകൾ

  • ശാരദ കൃഷ്ണയ്യർ സ്റ്റേറ്റ് അവാർഡ് 1989 സ്പോൺസേർഡ് ബൈ കാൺഫെഡ് ഫോർ ബെസ്റ്റ് സോഷ്യൽ വർക്കർ
  • ഭാഷാ അധ്യാപക അവാർഡ് ഫോർ ദി ബെസ്റ്റ് ടീച്ചർ 1989
  • ശ്രീമതി കല്യാണിക്കുട്ടിയമ്മ സ്റ്റേറ്റ് അവാർഡ് 1994 സ്പോൺസേർഡ് ബൈ കാൺഫെഡ് ഫോർ ബെസ്റ്റ് സോഷ്യൽ വർക്കർ
  • ബെസ്റ്റ് ജീവകാരുണ്യ സ്റ്റേറ്റ് അവാർഡ്(ഗുരുകൃപ അവാർഡ് )2003 സ്പോൺസേർഡ് ബൈ ശ്രീനാരായണ വിദ്യാ ചൈതന്യ ട്രസ്റ്റ് ഓച്ചിറ
  • അതുല്യ വുമൺ അച്ചീവർ അവാർഡ് 2011 ഫോർ ഹ്യുമാനിറ്റേറിയൻ സർവീസ് സ്പോൺസേ ർഡ് ബൈ കാതോലിക്കേറ്റ് സെന്റർ ഫോർ വുമൺസ് സ്റ്റഡീസ്
  • പരിസ്ഥിതി സൗഹൃദ സ്റ്റേറ്റ് അവാർഡ് 2012, 2013 സ്പോൺസേർഡ് ബൈ വിവേകാനന്ദ വിശ്വദർശന കേന്ദ്രം സ്റ്റേറ്റ് കൗൺസിൽ
  • ബെസ്റ്റ് സിറ്റിസൺ ഓഫ് ഇന്ത്യ അവാർഡ് 2014 സ്പോൺസേർഡ് ബൈ ദി ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ് ന്യൂഡൽഹി
  • മാനവ സംസ്കൃതി അവാർഡ് 2016 സ്പോൺസേർഡ് ബൈ സംസ്കൃതി
  • ഭാരത് ജ്യോതി അവാർഡ് സ്പോൺസേർഡ് -2018 ബൈ ദി ബെസ്റ്റ് സിറ്റിസൺ പബ്ലിഷിംഗ് ഹൗസ് ന്യൂഡൽഹി
  • പ്രൈഡ് ഓഫ് ഇന്ത്യ അവാർഡ് 2018 സ്പോൺസേർഡ് ബൈ ദി എഡിറ്റോറിയൽ ബോർഡ് ഓഫ് ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ് ന്യൂഡൽഹി
  • പത്തനാപുരം ഗാന്ധിഭവന്റെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ്

മുഖ്യ സ്ഥാനങ്ങൾ (രാഷ്ട്രീയ തലം)

1963

എൻറോൾഡ് ആസ് എ മെമ്പർ ഓഫ് സ്റ്റുഡൻസ് കോൺഗ്രസ് കമ്മിറ്റി എൻഎസ്എസ് കോളേജ് പന്തളം

1965- 68

ഇലക്റ്റഡ് ആസ് സ്റ്റുഡൻസ് റെപ്രെസെന്ററ്റീവ് ടു എൻഎസ്എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി

1976

പ്രസിഡന്റ് ഡിസ്ട്രിക് മഹിളാ കോൺഗ്രസ് ഐ കമ്മിറ്റി ആലപ്പുഴ

1977- 81

മെമ്പർ എക്സിക്യൂട്ടീവ് കമ്മിറ്റി, ഓൾ ഇന്ത്യ മഹിളാ കോൺഗ്രസ് കമ്മിറ്റി

1978,-80

പ്രസിഡന്റ് ആറന്മുള മണ്ഡലം കോൺഗ്രസ് കമ്മിറ്റി

1981- 2001

ജനറൽസെക്രട്ടറി കേരള പ്രദേശ് മഹിളാ കോൺഗ്രസ് ഐ കമ്മിറ്റി

1983

എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ഡിസ്ട്രിക് കോൺഗ്രസ് കമ്മിറ്റി പത്തനംതിട്ട

2000- 2019

എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി

2018- 2019

എ.ഐ.സി.സി മെമ്പർ

സ്ഥാനങ്ങൾ (സാമൂഹികം)

1982 -2001

പ്രസിഡണ്ട് ഡിസ്റ്റിക് മഹിളാസമാജം യൂണിയൻ പത്തനംതിട്ട

1984

മെമ്പർ ഇന്ത്യൻ അസോസിയേഷൻ ഫോർ വിമൻസ് സ്റ്റഡീസ് ന്യൂഡൽഹി

1985

മെമ്പർ ഫ്രണ്ട്സ് ഓഫ് ദ സൊസൈറ്റി യൂണിയൻ

1986- 1988

ഇലക്ടെഡ് വൈസ് പ്രസിഡന്റ് വുമെൻസ് കൗൺസിൽ പത്തനംതിട്ട

1986

ഡിസ്റ്റിക് ഡെവലപ്മെന്റ് കമ്മിറ്റി മെമ്പേഴ്സ് പത്തനംതിട്ട

1986 -91

മെമ്പർ സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ അഡ്വൈസറി ബോർഡ്

1988

ഇലക്ടെഡ് ആസ് മെമ്പർ ഓഫ് ആറന്മുള പഞ്ചായത്ത്

1988

ഇലക്ടെഡ് ആസ് ഡയറക്ടർ ബോർഡ് മെമ്പർ ആറന്മുള സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് രജിസ്റ്റർ നമ്പർ :703

1989- 1992

സ്റ്റേറ്റ് ജനറൽ സെക്രട്ടറി കേരള അസോസിയേഷൻ ഫോർ നോൺ ഫോർമൽ എഡ്യൂക്കേഷൻ

1991- 93

ഇലക്ടെഡ് ആസ് മെമ്പർ ഓഫ് ഡിസ്ട്രിക്ട് കൗൺസിൽ അയിരൂർ ഡിവിഷൻ പത്തനംതിട്ട

1992- 95

പ്രസിഡന്റ് ആറന്മുള സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

1994

ഇലക്ടെഡ് ആസ് വൈസ് പ്രസിഡന്റ് പമ്പ പരിരക്ഷണ സമിതി രജിസ്റ്റർ നമ്പർ. പി 35/94

1994

ട്രസ്റ്റി പുതുപ്പള്ളി യോഗാശ്രയം ട്രസ്റ്റ് മുളന്തുരുത്തി എറണാകുളം

1995 -2019

ഇലക്ടെഡ് ആസ് വൈസ് പ്രസിഡണ്ട് ഓഫ് ദർപ്പണം കലാ സാഹിത്യ സംസ്കൃത സമിതി രജിസ്റ്റർ നമ്പർ P 1/ 53/93 ആറന്മുള പി ഒ

1995 -1998

ഇലക്ടെഡ് ആസ് വൈസ് പ്രസിഡന്റ് ചൈൽഡ് വെൽഫെയർ കമ്മിറ്റി പത്തനംതിട്ട

1995- 1998

മെമ്പർ ദൂരദർശൻ അഡ്വൈസറി ബോർഡ്

1998

വൈസ് പ്രസിഡന്റ് പ്രോഗ്രസീവ് ലൈബ്രറി ഇടയാറന്മുള

1998

പ്രസിഡന്റ് മംഗലം കലാസാഹിത്യവേദി

1998 --2019

പ്രസിഡന്റ് കുളനട ബ്ലോക്ക് വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റി vരജിസ്റ്റർ നമ്പർ പി.റ്റി.18

2001- 2005

മെമ്പർ ഓഫ് കേരള ലെജിസ്ലേറ്റീവ് അസംബ്ലി

2002 -2004

പ്രസിഡന്റ് മുലൂർ സ്മാരക മാനേജിംഗ് കമ്മിറ്റി ഇലവുംതിട്ട

2013- 2016

ഡയറക്ടർ ബോർഡ് മെമ്പർ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് തിരുവനന്തപുരം

സ്ഥാനങ്ങൾ (ആത്മീയം)

1992- 2013

പ്രസിഡന്റ് ഹിന്ദുമത മഹാമണ്ഡലം വനിതാവേദി അയിരൂർ-ചെറുകോൽപ്പുഴ

1997- 1999

വൈസ് പ്രസിഡന്റ് അന്തർദേശീയ സർവമത സംസ്കൃത സമിതി

2000- 2019

എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ വേൾഡ് പാർലമെന്റ് ഓഫ് റിലീജിയസ് കന്യാകുമാരി

2002 -2019

സ്റ്റേറ്റ് പ്രസിഡന്റ് അഖില കേരള പൗർണമി സംഘം

2007- 2019

അഖിലഭാരത അയ്യപ്പസേവാസംഘം CWC മെമ്പർ ആൻഡ് പ്രസിഡന്റ് സ്റ്റേറ്റ് വനിതാ വിംഗ്

2017-2020

ഇലക്ടഡ് ആസ് വൈസ് പ്രസിഡന്റ് ഹിന്ദുമത മഹാമണ്ഡലം അയിരൂർ-ചെറുകോൽപ്പുഴ