എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വാക്‌സിനേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു വ്യക്തിയുടെ രോഗപ്രതിരോധശക്തിവർദ്ധിപ്പിക്കുന്നതിനായി നൽകുന്ന പ്രവൃത്തിയെയാണ് വാക്‌സിനേഷൻ എന്നു പറയുന്നത്. രോഗം പകർന്നുകിട്ടുന്നതിൽ നിന്നും സംരക്ഷണം നൽകാനോ അതിന്റെ ശക്തിയുടെ അളവു കുറായ്ക്കാനോ വാക്‌സിനേഷനു കഴിയും. ഒരു സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ വാക്‌സിനേഷൻ എടുത്താൽ ആ സമൂഹത്തിനു മൊത്തമായി ഒരു പ്രതിരോധശേഷി ലഭിക്കുന്നതാണ്. വാക്‌സിനേഷന്റെ ഫലപ്രാപ്തിയെപ്പറ്റി വലിയരീതിയിൽ പഠനം നടത്തുകയും ശരിയെന്നു മനസ്സിലായതുമാണ്.

കോവിഡ് പോർട്ടൽ രജിസ്‌ട്രേഷൻ

കോവിഡ് പോർട്ടൽ രജിസ്‌ട്രേഷൻ

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ജനുവരി മൂന്നിന് പതിനഞ്ച് വയസ്സ് പൂർത്തിയായ എല്ലാ കുട്ടികളുടെയും പേരുകൾ കോവിഡ് 19 വാക്‌സിനേഷനുവേണ്ടി കോവിഡ് പോർട്ടലിൽ  രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികളും വാക്സിൻ സ്വീകരിച്ചു.




വാക്‌സിനേഷൻ കാഴ്ചകൾ