എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഡോ. കെ എം ജോർജ്

Schoolwiki സംരംഭത്തിൽ നിന്ന്

പത്മവിഭൂഷൺ ഡോക്ടർ കെ എം ജോർജ്ജ്

ഡോ. കെ. എം ജോർജ്ജ്

ഒരു പ്രശസ്ത മലയാള സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസവിചക്ഷണനുമാണ്‌ കരിമ്പുമണ്ണിൽ മത്തായി ജോർജ്ജ് എന്ന ഡോ. കെ. എം ജോർജ്ജ് .(1914 ഏപ്രിൽ 20 - 2002 നവംബർ 19). മലയാളത്തിലും ഇംഗ്ലീഷിലുമായി നാല്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവായ ഇദ്ദേഹത്തിന്‌ പത്മശ്രീയും(1988) പത്മഭൂഷണും(2001) അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

1914 ഏപ്രിൽ 20-ന് പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുളയിൽ ജനിച്ചു. ആലുവ, എറണാകുളം എന്നിവിടങ്ങളിലെ പഠനശേഷം മദ്രാസ് സർവ്വകലാശാലയിൽ നിന്ന് എം.എ, പി.എച്ച്.ഡി ബിരുദങ്ങളും കേരള സർവ്വകലാശാലയിൽ നിന്ന് ഡി.ലിറ്റ് ബിരുദവും നേടി. 1940 മുതൽ 1955 വരെയുള്ള കാലഘട്ടത്തിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ മലയാളം അധ്യാപകനായും വകുപ്പദ്ധ്യക്ഷനായും പ്രവർത്തിച്ചു. തുടർന്ന് കേന്ദ്ര സാഹിത്യ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി, റീജണൽ സെക്രട്ടറി (1955-69), സർവ്വവിജ്ഞാനകോശം ചീഫ് എഡിറ്റർ (1969-1975) ചിക്കാഗോ സർവ്വകലാശാലയിലെ വിസിറ്റിംഗ് പ്രഫസർ (1964), കാലിഫോർണിയാ സർവ്വകലാശാലയിലെ മലയാളം ലാംഗ്വേജ് ടീച്ചിംഗ് കോഴ്സിന്റെ കോ-ഓർഡിനേറ്റർ (1965) എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 2002 നവംബർ 19-ന് 88-ആം വയസ്സിൽ അന്തരിച്ചു.

പ്രധാന കൃതികൾ

  • വേദപുസ്തക മാഹാത്മ്യം
  • സാധു കൊച്ചു കുഞ്ഞ്
  • ഏകാംഗ മണ്ഡലം
  • ഭാരതത്തിലെ ഭാഷകൾ
  • ഭാരതീയ സാഹിത്യ ചരിത്രം
  • വളരുന്ന കൈരളി
  • ജീവചരിത്രസാഹിത്യം
  • സോവിയറ്റ് നാട്ടിൽ വീണ്ടും
  • മുന്തിരിച്ചാർ, സംസ്കാര സരണി
  • കവികൾ നിരൂപണരംഗത്ത്
  • ഭാരതീയ സാഹിത്യ സമീക്ഷ

പുരസ്കാരങ്ങൾ

  • പത്മശ്രീ(1988)
  • പത്മഭൂഷൺ(2001)
  • എഴുത്തച്ഛൻ പുരസ്കാരം(1996)
  • സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് (1987)
  • ഭാരതീയ സാഹിത്യപരിഷത്ത് പുരസ്കാരം
  • വള്ളത്തോൾ പുരസ്കാരം‌ - 1998