എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ 2021 -22

പരിസ്‌ഥിതി ക്ലബ്ബിന്റെ ചുമതല ശ്രീ.അജിത് എബ്രഹാം പി നിർവഹിക്കുന്നു.ക്ലബ്ബിൽ 50 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.

ലോക്ക് ഡോൺ കാലത്തെ കാർഷിക പ്രവർത്തനങ്ങൾ

കോവിഡ് 19 മൂലമുള്ള ലോക്ക് ഡൗൺ കാലം ഇടയാറന്മുള എഎംഎം ഹയർസെക്കൻഡറി സ്കൂൾ കുട്ടികളെ സംബന്ധിച്ച് കാർഷിക മേഖലയിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് കാലമായിരുന്നു. വീടിന് പുറത്ത് എങ്ങും പോകാനാകാതെ ഇരുന്ന സമയം സ്ക്രീനുകൾക്ക് മുന്നിൽ തളച്ചിടാതെ അദ്ധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് ശ്രദ്ധതിരിച്ചു. പുരയിടത്തിലും മുറ്റത്തും ടെറസിലും മതിൽ അരികിലും എല്ലാം വിവിധ കാർഷിക വിളകൾ നാമ്പെടുക്കാൻ തുടങ്ങി. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ലഭിച്ച നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ വിവിധ കൃഷികൾ ആരംഭിച്ചു. പ്രാദേശികമായി ലഭിച്ച വിത്തുകളും തൈകളും അവർ ഉപയോഗിച്ചു. പിന്നീട് കൃഷിഭവനിൽ നിന്നും ലഭിച്ച പച്ചക്കറി വിത്തുകളും കൃഷിക്ക് സഹായകരമായി. കുറച്ച് ഏറെപ്പേർ അലങ്കാര ചെടികളിലും ശ്രദ്ധകേന്ദ്രീകരിച്ചു. ആട് കോഴി തുടങ്ങിയ വളർത്താൻ തുടങ്ങിയവരുമുണ്ട്. റിംഗ് ടാങ്കുകളിലും സിൽപോളിൻ ഷീറ്റ് ടാങ്കുകളിലും മത്സ്യകൃഷി ആരംഭിച്ചവരും ഉണ്ടെന്നത് അഭിമാനകരമാണ്. ഓഗസ്റ്റ് മാസത്തിൽ ഉണ്ടായ വെള്ളപ്പൊക്കം പലരുടെയും കൃഷി നശിക്കുന്നതിന് കാരണം ആയെങ്കിലും കൃഷിയെ ഉപേക്ഷിക്കാൻ അവർ തയ്യാറല്ല എന്നത് സന്തോഷകരം അത്രേ.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.

പ്രവർത്തനങ്ങൾ 2022 -23

പ്രവർത്തന ഉദ്ഘാടനം

ഇടയാറൻമുള എ. എം എം സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ 2022 -23 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജൂൺ ആറാം തീയതി (06-06-2022) തിങ്കളാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടത്തപ്പെട്ടു. സ്കൂൾ ഗായകസംഘത്തിന്റെ പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. പരിസ്ഥിതി ക്ലബ് സെക്രട്ടറി ശ്രീമതി ലീമ മത്തായി സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരി യോഗത്തിന് അധ്യക്ഷത വഹിച്ചു. റവ.റെജി ഡാൻ കെ ഫിലിപ്പോസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. നമ്മുടെ പരിസ്ഥിതിയെ നാം തന്നെ സംരക്ഷിക്കണം എന്ന് കുഞ്ഞുങ്ങളെ അദ്ദേഹം മനസ്സിലാക്കി. കുമാരി നിവേദിത ഹരികുമാർ പരിസ്ഥിതി ഗാനം ആലപിച്ചു. കുമാരി റബേക്ക മറിയം കുര്യൻ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി കൊടുത്തു വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. സീനിയർ അധ്യാപികമാരായ  ലജി വർഗ്ഗീസ്, സന്ധ്യാ ജി നാ യർ എന്നിവർ ആശംസകൾ അറിയിച്ചു. കൃപ മറിയം  മത്തായി കൃതജ്ഞത രേഖപ്പെടുത്തി. യു. പി എച്ച് എസ് വിഭാഗത്തിൽനിന്ന് ഏകദേശം 40 കുട്ടികൾ ഈ മീറ്റിങ്ങിൽ പങ്കെടുത്തു.

കാവറിയാൻ

05-06-2022 ആറന്മുള വികസന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിന പരിപാടികളിൽ ഇടയാറൻമുള എ.എം.എം എച്ച്എസ്എസിലെ പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. കിടങ്ങന്നൂർ പള്ളിമുക്കത്ത് കാവ് സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികൾ വൃക്ഷതൈകൾ നടുകയും കാവിനെ അടുത്തറിയുകയും ചെയ്തു.

2023-24 പ്രവർത്തനങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം

 ഇടയാറൻമുള എ.എം.എം എച്ച്എസ്എസ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിത്തുകൾ, വൃക്ഷത്തൈകൾ എന്നിവ സ്കൂളിൽ വിതരണം ചെയ്തു. പഠനത്തോടൊപ്പം കൃഷിയും എന്ന പദ്ധതിക്ക് ആരംഭം കുറിച്ചു.  പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് ഇസ്രായേലിലെ കൃഷി പരിശീലനത്തിന് പോയ കർഷകൻ ശ്രീ. ഉത്തമൻ വിദ്യാർത്ഥികൾക്ക് നവീന കൃഷിപാഠങ്ങൾ പരിചയപ്പെടുത്തി.

ജൂലൈ 28 ലോക പരിസ്ഥിതി ദിനം

ജൂലൈ 28 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിൽ വച്ച് ഉപന്യാസം മത്സരം നടത്തപ്പെട്ടു. 'പരിസ്ഥിതി സംരക്ഷണം കുട്ടികളിലൂടെ' എന്നതായിരുന്നു വിഷയം യു.പി, എച്ച്.എസ് ക്ലാസുകളിൽ നിന്ന് 22 കുട്ടികൾ പങ്കെടുത്തു.

എച്ച് എസ് വിഭാഗം (ഇംഗ്ലീഷ്)
ക്രമ നമ്പർ പേര് സ്ഥാനം ക്ലാസ്സ് &ഡിവിഷൻ
1 കീർത്തിക ഒന്നാം സ്ഥാനം 8 B
യു.പി വിഭാഗം
1 സിറിൽ സാജു ജോൺ ഒന്നാം സ്ഥാനം 7B
മലയാളം
1 ശിവൻ പി എച്ച് ഒന്നാം സ്ഥാനം 10 A
2 ഹന്ന ആൻ തോമസ് രണ്ടാം സ്ഥാനം 9 A
യു.പി വിഭാഗം (മലയാളം0
1 ഗൗരി കൃഷ്ണ ഒന്നാം സ്ഥാനം 7A
2 ദേവിക സന്തോഷ് രണ്ടാം സ്ഥാനം 6A

കുട്ടിക്കർഷകനെ തിരഞ്ഞെടുക്കുന്ന മത്സരം

കുട്ടികളിൽ കൃഷി ചെയ്യുന്നതിന്റെ താല്പര്യം വർദ്ധിപ്പിക്കുന്നതിന് ഭാഗമായി പരിസ്ഥിതി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ കുട്ടി കർഷകനെ തിരഞ്ഞെടുക്കുന്നു. വീടുകളിൽ കൃഷി ചെയ്യുന്നവരും മാതാപിതാക്കളെ കൃഷിയിൽ സഹായിക്കുന്നവരുമായ കുട്ടികൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. പഞ്ചായത്തിന്റെയും കൃഷി ഓഫീസിന്റെയും നേതൃത്വത്തിലാണ് കുട്ടി കർഷകനെ തിരഞ്ഞെടുക്കുന്നത്. സ്കൂളിൽനിന്ന് ഏകദേശം എട്ടു കുട്ടികളോളം ഈ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

കുട്ടികർഷകരെ ആദരിക്കൽ

ചിങ്ങം 1 കർഷകദിനത്തോടനുബന്ധിച്ചു പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ "കുട്ടികർഷകരെ" ആദരിക്കുന്നു.

പരിസ്ഥിതി ക്ലബ് ചിത്രങ്ങൾ