Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


2023-24 പ്രവർത്തനങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം

ഇടയാറൻമുള എ.എം.എം എച്ച്എസ്എസ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിത്തുകൾ, വൃക്ഷത്തൈകൾ എന്നിവ സ്കൂളിൽ വിതരണം ചെയ്തു. പഠനത്തോടൊപ്പം കൃഷിയും എന്ന പദ്ധതിക്ക് ആരംഭം കുറിച്ചു.  പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് ഇസ്രായേലിലെ കൃഷി പരിശീലനത്തിന് പോയ കർഷകൻ ശ്രീ. ഉത്തമൻ വിദ്യാർത്ഥികൾക്ക് നവീന കൃഷിപാഠങ്ങൾ പരിചയപ്പെടുത്തി.

ജൂലൈ 28 ലോക പരിസ്ഥിതി ദിനം

ജൂലൈ 28 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിൽ വച്ച് ഉപന്യാസം മത്സരം നടത്തപ്പെട്ടു. 'പരിസ്ഥിതി സംരക്ഷണം കുട്ടികളിലൂടെ' എന്നതായിരുന്നു വിഷയം യു.പി, എച്ച്.എസ് ക്ലാസുകളിൽ നിന്ന് 22 കുട്ടികൾ പങ്കെടുത്തു.

എച്ച് എസ് വിഭാഗം (ഇംഗ്ലീഷ്)
ക്രമ നമ്പർ പേര് സ്ഥാനം ക്ലാസ്സ് &ഡിവിഷൻ
1 കീർത്തിക ഒന്നാം സ്ഥാനം 8 B
യു.പി വിഭാഗം
1 സിറിൽ സാജു ജോൺ ഒന്നാം സ്ഥാനം 7B
മലയാളം
1 ശിവൻ പി എച്ച് ഒന്നാം സ്ഥാനം 10 A
2 ഹന്ന ആൻ തോമസ് രണ്ടാം സ്ഥാനം 9 A
യു.പി വിഭാഗം (മലയാളം0
1 ഗൗരി കൃഷ്ണ ഒന്നാം സ്ഥാനം 7A
2 ദേവിക സന്തോഷ് രണ്ടാം സ്ഥാനം 6A

കുട്ടിക്കർഷകനെ തിരഞ്ഞെടുക്കുന്ന മത്സരം

കുട്ടികളിൽ കൃഷി ചെയ്യുന്നതിന്റെ താല്പര്യം വർദ്ധിപ്പിക്കുന്നതിന് ഭാഗമായി പരിസ്ഥിതി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ കുട്ടി കർഷകനെ തിരഞ്ഞെടുക്കുന്നു. വീടുകളിൽ കൃഷി ചെയ്യുന്നവരും മാതാപിതാക്കളെ കൃഷിയിൽ സഹായിക്കുന്നവരുമായ കുട്ടികൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. പഞ്ചായത്തിന്റെയും കൃഷി ഓഫീസിന്റെയും നേതൃത്വത്തിലാണ് കുട്ടി കർഷകനെ തിരഞ്ഞെടുക്കുന്നത്. സ്കൂളിൽനിന്ന് ഏകദേശം എട്ടു കുട്ടികളോളം ഈ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

കുട്ടികർഷകരെ ആദരിക്കൽ

ചിങ്ങം 1 കർഷകദിനത്തോടനുബന്ധിച്ചു പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ "കുട്ടികർഷകരെ" ആദരിക്കുന്നു.