സഹായം Reading Problems? Click here


വിദ്യാരംഗം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്.വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്.

Vidhya.jpg

  467 അംഗങ്ങൾ ഉൾപ്പെടുന്ന വിദ്യാരംഗം ക്ലബ്ബ്‌ ഏറെ ക്രിയാത്മകമായി പ്രവർത്തിക്കുന്നു. കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിൽ ഏറെ പ്രാധാന്യം വഹിക്കുന്ന ക്ലബ്ബാണിത്. സ്കൂൾ തലത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ചവരുടെ സൃഷ്ടികൾ സബ്ജില്ല തലത്തിൽ എത്തിച്ചിട്ടുണ്ട്. സാഹിത്യകാരൻമാരുമായി ബന്ധപ്പെട്ട ദിനങ്ങളെല്ലാം പ്രസ്തുത ക്ലബ്ബിന്റെ നേതൃത്വത്തിൽ സജീവമായി നടത്തുന്നുണ്ട്.സമ്മാനങ്ങളും വിതരണം ചെയ്യുന്നു. കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ ക്ലാസ്സ്‌ ടീച്ചേർസ് പ്രത്യേകം ശ്രദ്‌ധിക്കുന്നു

"https://schoolwiki.in/index.php?title=വിദ്യാരംഗം&oldid=1594586" എന്ന താളിൽനിന്ന് ശേഖരിച്ചത്