എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2018-19അദ്ധ്യയന വർഷം മുതൽ സയൻസ് ക്ലബ്ബിന്റെ ചുമതല ശ്രീമതി ഷീന മാത്യു നിർവഹിക്കുന്നു.സയൻസ് ക്ലബ്ബിന്റ ഉദ്ഘാടനം 11/07/2018 കെമിസ്ട്രി ലാബിൽ ജയചന്ദ്രൻ സർ നടത്തി.ശാസ്ത്രത്തെ പറ്റി കൂടുതൽ അറിയുന്നതിനും ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ശാസ്ത്രജ്ഞന്മാരെ പറ്റി കൂടുതൽ അറിയുന്നതിനും ഈ മീറ്റിംഗിലൂടെ സാധിച്ചു.ഫിസിക്സ്, കെമിസ്ട്രിയുമായി ബന്ധിപ്പിച്ചു നിരവധി പരീക്ഷണങ്ങൾ സർ കുട്ടികളെ പരിചയപ്പെടുത്തി .





സയൻസ് ക്ലബ് പരീക്ഷണങ്ങൾ

നിസാരമായ ഒരു കൂഴൽ വീർപ്പിച്ചു ഭാരം ഉയർത്താൻ കഴിയുമെന്നു കുട്ടികളെ കാണിച്ചു. നാം നിസാരമായി തള്ളിക്കളയുന്ന പഴ്വസ്തുക്കൾ ഉപയോഗിച്ച് നിരവധി പരീക്ഷണ വസ്തുക്കൾ നിമ്മിക്കാം എന്നും അതിലൂടെ ശാസ്ത്രതത്ത്വങ്ങൾ മനസിലാക്കാം എന്നും കുട്ടികളെ മനസിലാക്കി .മാർദ്ദവുമായി ബന്ധപ്പെടുത്തി നിരവധി പരീക്ഷണങ്ങൾ ഈ അവസരതിൽ ചെയ്‌തു. വായു നീക്കിയ ഒരു ഗ്ലാസ്സിനെ ബലം ഒന്നും കൂടാതെ കൈയിൽ താങ്ങി നിർത്തുന്നത് മൊക്കെ കാണിച്ചു.ഓഗസ്റ്റ് മാസത്തിൽ സ്റ്റീഫൻ ഹാക്കിങ്സിനെ പറ്റി ക്വിസ് കോംപറ്റീഷൻ നടത്താൻ തീരുമാനിച്ചു .ജൂലൈ 27നെ സുനുടീച്ചറന്റെയും ഷീന ടീച്ചറിന്റെയും നേത്യതത്തിൽ ശാസ്ത്ര സാങ്കേതികവിദ്യ യുടെ സഹായതോടെ 8B കുട്ടികൾക്ക് വി‍‍ഞാനപ്രദമായ ഒരു ക്ലാസ് എടുത്തു . അതിനുശേക്ഷം കേരളശാസ്ത്ര പരിഷത് യുറീക്ക ശാസ്ത്ര കേരളം വിജ്ഞാന ഉത്സവം ഓഗസ്റ്റ് 1 നു നടത്തുകയുണ്ടായി .യു പിയിലെയും എച്ച്.എസിലെയും എല്ലാ കുട്ടികൾക്കും ഈ മത്സരം നടത്തി .

കുട്ടികളുടെ വ്യത്യസ്‌ത കഴിവുകളെ പരിഗണിച്ചാണ് സംസ്ഥാന തലംവരെ ഈ വിജ്ഞാനോത്സവം നടത്തുന്നത്. അതിന്റെ ഭാഗമായി 4 കുട്ടികളെ സബ് ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു . 2019 ശാസ്ത്രചരിത്രത്തിലെ ചില ആധിപ്രധാന സംഭവങ്ങളുടെ ഓർമ്മ പുതുക്കുന്ന വർഷമാണ്.മനുഷ്യൻ ചന്ദ്രനിൽ കാൽകുുത്തിയതിന്റ 50ാം വർഷം ,ഐൻസ്റ്റീന്റെ ആപേക്ഷിത സിദ്ധാന്തത്തെ സാധുകരിച്ച എഡിങ്ടന്റെ സൂര്യ ഗ്രഹണ നിരീക്ഷണത്തിന്റെ നൂറാം വർഷം , ഐ എ ഉ നിലവിൽ വന്നതിന്റെ നൂറാം വർഷം എന്നിവയാണ് ഇതിൽ പ്രധാനം .കുട്ടികളുടെ ശാസ്ത്രഅഭിരുചി വളർത്താൻ ശാസ്ത്രകേരളം ,യുറീക്ക മുതലായ മാഗസിനുകൾ കുട്ടികൾ വാങ്ങിക്കുകയും വായിക്കുകയും ക്വിസ്കോമ്പറ്റീഷ്യൻ , എസ്സെറൈറ്റിങ്, പെയിന്റിംഗ് മുതലായ മത്സരങ്ങൾ നത്തുകയും ചെയ്തു വരുന്നു.

ശാസ്ത്രജാലകം ഓൺലൈൻ പരീക്ഷ

വിദ്യാർഥികളുടെ മനസിലും ചിന്തയിലും ശാസ്ത്ര അഭിരുചി വളർത്താൻ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയുടെ നേത്യത്വത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് സംസ്ഥാനതലത്തിൽ ടാലന്റ് ഹണ്ട് ശാസ്ത്രജാല പദ്ധതിക്ക് തുടക്കം കുറിച്ചു. കേരളത്തിലെ 14 `ജില്ലകളിൽ നിന്നും തിര‍‍‍‍‍‍‍ഞ്ഞെടുക്കപെട്ട 1200 വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഓരോ ജില്ലയിൽനിന്നും 150 കുട്ടികൾക്ക് ത്രിദിന ശില്പശാല സംഘടിപ്പിക്കുന്നു .2018 ഒക്ടോബർ 24 ന് ശാസ്ത്ര അഭിരുചി പരീക്ഷ 40 കുട്ടികൾക്ക് നടത്തിയിരുന്നു.

ചന്ദ്രയ്യാൻ ക്വിസ്

ചന്ദ്രയ്യാൻ ക്വിസ്
ചന്ദ്രയ്യാൻ ക്വിസ്

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാനുമായി ബന്ധപെടുത്തി ക്വിസ് മത്സരം 22/07/2019 ന് നടത്തുകയുണ്ടായി,എച്ച് .എസ്, യു. പി വിഭാഗത്തിനാണ് ക്വിസ് മത്സരം നടത്തിയത്.




പ്രവർത്തനങ്ങൾ2020-21

സയൻസ് ക്ലബ്ബിന്റെ മീറ്റിംഗ് സെപ്റ്റംബർ പത്താം തീയതി വിർച്ച്വൽ ആയി നടത്തുകയുണ്ടായി. ഈ മീറ്റിംഗിൽ 2020 -21 വർഷത്തിൽ സയൻസ് ക്ലബ് വിദ്യാർത്ഥികൾ ആഘോഷിക്കേണ്ട ദിനങ്ങളെ പറ്റി ചർച്ച ചെയ്യുകയുണ്ടായി,. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികൾ എല്ലാം വീട്ടിൽ തന്നെ ആയിരിക്കേ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി എങ്ങനെ നടത്താം എന്ന് ചർച്ച ചെയ്യുകയുണ്ടായി. അതിന്റെ ഭാഗമായി സെപ്റ്റംബർ 16ന് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനം എങ്ങനെ ആചരിക്കണം എന്ന് ചർച്ച ചെയ്യുകയുണ്ടായി. കുട്ടികളെല്ലാം വീട്ടിലിരുന്നുതന്നെ പല പ്രവർത്തനങ്ങൾ ചെയ്യുവാനുള്ള തീരുമാനമുണ്ടായി.

ഓസോൺ ദിനം

സെപ്റ്റംബർ പതിനാറാം തീയതി കുട്ടികൾ പോസ്റ്റർ., പ്രസംഗം, ചിത്രരചന മുതലായവ വിർച്ച്വൽ ആയി പ്രദർശിപ്പിക്കുകയുണ്ടായി. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്ക്കണമെന്ന സന്ദേശം ഈ വെർച്ച്വൽ ഓസോൺദിന ആഘോഷത്തോടെ സാധ്യമായി.

ദേശീയ മോൾ ദിനം

ഒക്ടോബർ 23ന് രസതന്ത്ര പ്രേമികളുടെ ഇടയിൽ രാവിലെ 6.02 നും വൈകിട്ട് 6.02നും ഇടയിൽ ആഘോഷിച്ചു വരുന്നതാണ് ദേശീയ മോൾ ദിനം. ഇത് അവഗാഡ്രോ നമ്പർ നെ സൂചിപ്പിക്കുന്നു. രസതന്ത്രം എന്ന വിഷയത്തിൽ താല്പര്യം ഉണ്ടാക്കാൻ വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്. ഇതിനോടനുബന്ധിച്ച് കുട്ടികൾ വിവിധ ഇനം പോസ്റ്റുകൾ വീഡിയോകൾ ലഘു പ്രസംഗങ്ങൾ എന്നിവ തയ്യാറാക്കി വിർച്ച്വൽ ആയി പ്രദർശിപ്പിക്കുകയുണ്ടായി.

ശാസ്ത്ര പഠനക്ലാസ്സ്

സയൻസ് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് വീട്ടിലിരുന്ന് ലഘുപരീക്ഷണങ്ങൾ ചെയ്യാനും കുട്ടികളിൽ ശാസ്ത്ര അവബോധം ഉളവാക്കാനുമായി ഒരു ശാസ്ത്ര പഠന ക്ലാസ്സ് ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി. ഈ ക്ലാസ്സ് ഞങ്ങളുടെ സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി അന്നമ്മ ടീച്ചർ അധ്യക്ഷതയിൽ ആണ് നടത്തിയത്. ഈ ക്ലാസിനു നേതൃത്വം കൊടുത്തത് ശാസ്ത്ര പരിഷത്ത് പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ ശ്രീ ജയചന്ദ്രൻ സാറാണ്. ഈ ക്ലാസ്സിൽ സാർ കുട്ടികൾക്ക് ശാസ്ത്രത്തെ അടുത്തറിയാൻ ചില പരീക്ഷണങ്ങൾ കാണിക്കുകയുണ്ടായി. നാം നിസാരമായി തള്ളിക്കളയുന്ന പല പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിരവധി പരീക്ഷണങ്ങൾ ചെയ്യുന്നതിന് സാധിക്കും എന്ന് സാർ ക്ലാസ്സിൽ ചർച്ച ചെയ്യുകയുണ്ടായി. നാം നിസാരമായി തള്ളിക്കളയുന്ന ബലൂൺ, കുപ്പി, ഗ്ലാസ്, ഇവയൊക്കെ ഉപയോഗിച്ച് നിരവധി പരീക്ഷണങ്ങൾ ചെയ്യാമെന്ന് സാർ പ്രതിപാദിക്കുക യുണ്ടായി. കുട്ടികൾ ചില പാഴ് വസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ തന്നെ ഒരു പരീക്ഷണശാല നിർമ്മിക്കണമെന്ന് സാർ ക്ലാസിൽ പറയുകയുണ്ടായി. അതായത് കുറെ ബലൂണുകൾ, ഹാൻഡ് ലെൻസുകൾ, മിററുകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ കുട്ടികൾ ലഘുപരീക്ഷണങ്ങൾ ചെയ്യണമെന്നും അതിലൂടെ ശാസ്ത്രത്തെ കൂടുതൽ അടുത്തറിയാൻ സാധിക്കുമെന്നും സർ പറയുകയുണ്ടായി. ഈ മീറ്റിങ്ങിൽ വച്ച് സാർ 3 പരീക്ഷണങ്ങൾ ചെയ്യുകയുണ്ടായി.

ആദ്യത്തെ പരീക്ഷണം മർദ്ദവു മായി ബന്ധപ്പെടുത്തിയ പരീക്ഷണമായിരുന്നു. ഒരു കുപ്പിയുടെ അടപ്പ് തുറന്നതിനു ശേഷം ആ ഭാഗത്ത് ഒരു ബലൂൺ കുപ്പിയുടെ ഉൾ ഭാഗത്തിലേക്ക് വരുന്ന രീതിയിൽ വയ്ക്കണം. ഈ ബലൂൺ വീർക്കുന്ന രീതിയിൽ വേണം ഫിറ്റ് ചെയ്യുക. അതിനുശേഷം കുപ്പിയുടെ അടിഭാഗത്ത് ഒരു ഈർക്കിൽ കൊണ്ട് ദ്വാരം ഇടുക. അതിനു ശേഷം ആ ദ്വാരത്തിലൂടെ ശ്വാസം നമ്മുടെ ഉള്ളിലേക്ക് വലിക്കുക. അപ്പോൾ ബലൂൺ കുപ്പിയുടെ ഉള്ളിലിരുന്ന് തന്നെ വീർക്കുന്നത് കാണാം. കുപ്പിയുടെ ദ്വാരത്തിലൂടെ വായു മുഴുവൻ പുറത്തു പോകുന്നു. അന്തരീക്ഷമർദ്ദം ആണ് ഈ ബലൂണിനെ വീർപ്പിക്കുന്നത്‌. കുപ്പിയിലെ വായു മുഴുവൻ ഇല്ലാത്തതു കൊണ്ടാണ് അത് വീർത്തു തന്നെ ഇരിക്കുന്നത്. രണ്ടാമത്തെ പരീക്ഷണം അഭികേന്ദ്രബലം ആയി ബന്ധപ്പെടുത്തിയ ആയിരുന്നു. ഒരു ബലൂൺ എടുത്ത് അതിൽ ഒരു നാണയം ഇട്ട് ചുറ്റി ക്കുന്നു. ഈ നാണയം മറിയാതെ യാണ് ഈ ബലൂൺ അച്ചടിക്കുന്നത്. പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്മേൽ അതിന്റെ പരിക്രമണം തുടർന്നു കൊണ്ടിരിക്കാൻ വേണ്ടി പരിക്രമണപാതയിൽ കേന്ദ്രത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ബലമാണ് അഭികേന്ദ്രബലം. ഈ അഭികേന്ദ്രബലം കാരണമാണ് ഒരു നാണയം ബലൂണിൽ ഇട്ട് കറക്കുമ്പോൾ ആ നാണയം മറിഞ്ഞു പോകാതിരിക്കുന്നത്. മൂന്നാമതായി കാൽസ്യം കാർബണിനെ രാസപ്രവർത്തനമാണ് സാർ ഈ ഗൂഗിൾമീറ്റി ലൂടെ സയൻസ് ക്ലബ് വിദ്യാർഥികൾക്ക് കാണിച്ചുകൊടുത്തത്. കാൽസ്യം കാർബൈഡ് അല്പം എടുത്ത് വെള്ളത്തിൽ ഇട്ടാൽ അത് അസറ്റിലിൻ വാതകം ഉണ്ടാക്കുന്നു. അതോടൊപ്പം കാൽസ്യം ഹൈഡ്രോക്സൈഡ് ഉണ്ടാകുന്നു. ഈ അസറ്റിലിൻ വാതക ത്തിലേക്ക് അല്പം തീ കാണിച്ചാൽ ഇത് സ്ഫോടക ശബ്ദത്തോടു കൂടി കത്തും. അസറ്റിലിൻ വാതകം ഓക്സിജനുമായി പ്രവർത്തിച്ചു oxyacetylene- വാതകം ഉണ്ടാകുന്നു. അതോടൊപ്പം ധാരാളം കരിയും ഉണ്ടാകുന്നു. ഇത് അപൂർണ ജ്വലനം വഴിയാണ് ഉണ്ടാകുന്നത്.

ഇൻസ്പെയർ അവാർഡ്

2020-21 കാലയളവിൽ ഇൻസ്പെയർ അവാർഡിന് കുട്ടികളെ മുന്നോട്ടു കൊണ്ടുവരുവാനും പങ്കെടുപ്പിക്കുവാനും,വേണ്ട നിർദ്ദേശങ്ങൾ നൽകുവാനും സാധിച്ചു.2020-21 കാലയളവിൽ പാർത്ഥജിത് കെ എസ് എന്ന കുട്ടിക്ക് സ്കൂൾ തലത്തിലും പിന്നീട് ജില്ലാതലത്തിലും പങ്കെടുക്കുവാൻ സാധിച്ചു..2021-22 കാലയളവിൽ നാലു കുട്ടികളെ ഇൻസ്പെയർ അവാർഡിനു വേണ്ടി തിരഞ്ഞെടുക്കുകയും അവർക്ക് വേണ്ടുന്ന പരിശീലനങ്ങൾ നൽകുകയും അവരുടെ പുതിയ ആശയങ്ങൾ iരൂപപ്പെടുത്തി മത്സരത്തിൽ പങ്കെടുപ്പിക്കുവാനും സയൻസ് ക്ലബ്ബിന്റെ പരിശ്രമഫലമായി സാധിച്ച.ഇതുകൂടാതെ പാഠഭാഗത്തു വരുന്ന വിവിധ പരീക്ഷണങ്ങൾ ശാസ്ത്ര ലാബിൽ ചെയ്യുവാനും കുട്ടികളുടെ ശാസ്ത്രീയ ബോധം വളർത്തുവാനും ശാസ്ത്ര ക്ലബ്ബിന്റെ സഹായത്തോടെ സാധിക്കുന്നുണ്ട്.

പ്രവർത്തനങ്ങൾ2021-22

വിദ്യാർഥികളുടെ  ശാസ്ത്രീയ താല്പര്യം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ശാസ്ത്രീയ കഴിവുകൾ തിരിച്ചറിയുന്നതിനും ശാസ്ത്ര പ്രവർത്തനങ്ങൾ ചെയ്യുവാനുള്ള അവരുടെ ആഗ്രഹം നിറവേറ്റുന്നതിനുള്ള വേദിയാണ് ശാസ്ത്രക്ലബ്ബ്. കുട്ടികളെ ചിന്തിക്കാനും നിരീക്ഷിക്കാനും  പരീക്ഷണങ്ങൾ ചെയ്യാനും പ്രബോധിപ്പിക്കുകയും, അതിൽ നിന്ന് പുതിയ ആശയത്തിലേക്ക് എത്തി ചേരുവാനും അതുവഴി കുട്ടി ശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കുക എന്നതാണ് ശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യം

 ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം ശാസ്ത്രരംഗത്തോടൊപ്പം നടത്തുകയുണ്ടായി. പ്രൊഫസർ ഇല്യാസ് പെരിമ്പലം സാറാണ് ഉദ്ഘാടനം ചെയ്തത്. നിരവധി  പരീക്ഷണങ്ങൾ അവതരിപ്പിച്ച സാർ കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തി. സയൻസ് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

  • ഉപന്യാസരചന
  • ശാസ്ത്രഗ്രന്ഥ ആസ്വാദനം
  • ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പ്
  • പ്രോജക്ട് അവതരണം
  • വീട്ടിൽനിന്ന് ഒരു പരീക്ഷണം

എന്നിങ്ങനെ നിരവധി മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും അവിടെ മികവ്  തെളിയിച്ച കുട്ടികൾക്ക്  പരിശീലനം നൽകി  അടുത്ത തലങ്ങളിലേക്ക് പങ്കെടുപ്പിക്കുകയും ചെയ്തു.

വീട്ടിൽ നിന്നും ഒരു പരീക്ഷണം

യുപി വിഭാഗം പേര്
1 റെബേക്ക മറിയം കുര്യൻ

പ്രോജക്ട് അവതരണം

എച്ച് എസ് വിഭാഗം പേര്
1 ഹന്നാ മറിയം മത്തായി

പ്രവൃത്തി പരിചയം

എച്ച് എസ് വിഭാഗം പേര്
1 അശ്വിൻ പീതാംബരൻ

എന്റെ ശാസ്ത്രജ്ഞൻ -ജീവചരിത്രക്കുറിപ്പ്

എച്ച് എസ് വിഭാഗം പേര്
1 കൃപ മറിയം മത്തായി

ശാസ്ത്രഗ്രന്ഥാസ്വാദനം

എച്ച് എസ് വിഭാഗം പേര്
1 അരുൺ കോശി ജോസഫ് ,

സർട്ടിഫിക്കറ്റ് വിതരണം

ശാസ്ത്രരംഗം ഉദ്ഘാടനം

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2023-2024  വർഷത്തെ ശാസ്ത്രരംഗം ഉദ്ഘാടനം 22/7/2023 വെള്ളിയാഴ്ച സ്കൂൾ ഹാളിൽ നടക്കുകയുണ്ടായി. SITC ആശ പി മാത്യുവിന്റെ സ്വാഗത പ്രസംഗത്തോട് കൂടി  ആരംഭിച്ച യോഗത്തിനു അധ്യക്ഷ സ്ഥാനം വഹിച്ചത് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്  ശ്രീമതി അനില സാമുവൽ ആണ്. ഈ യോഗത്തിന് ആശംസ പ്രസംഗം നടത്തിയത് സ്റ്റാഫ് സെക്രട്ടറി  ശ്രീമതി സുനു മേരി സാമുവൽ ആണ്.

ഈ അധ്യായന വർഷത്തെ  ശാസ്ത്രരംഗം  ഉദ്ഘാടനം നടത്തിയത് ഞാറക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിലെ ഗണിത അധ്യാപകനായി പ്രവർത്തിക്കുന്ന ശ്രീ അജിത്ത് അഞ്ചാലുംമൂട് ആണ്. യോഗത്തിന് നന്ദി  പറഞ്ഞത് സയൻസ് ക്ലബ് കൺവീനർ  ശ്രീമതി ഷീന മാത്യു ആണ്. തീപ്പെട്ടിയുടെ സഹായമില്ലാതെ  ഗ്ലിസറോളിന്റെയും, പൊട്ടാസ്യം പെർമാംഗനേറ്റിന്റെയും    സാന്നിധ്യത്തിൽ  ദീപം തെളിയിക്കൽ,  ക്യാപ്പിലറി ആക്ഷൻ കൊണ്ട്  ചിരാതു കത്തുന്ന പരീക്ഷണം, അയോഡിൻ അടങ്ങിയ ജലം  വെളുപ്പിക്കുന്ന പ്രവർത്തനം തുടങ്ങിയ പരീക്ഷണങ്ങൾ  കുട്ടികളുടെ ശ്രദ്ധ ഏറെ ആകർഷിച്ചു. ഗണിതം എളുപ്പമാക്കുന്ന  മാർഗ്ഗങ്ങളെപ്പറ്റി ചർച്ച ചെയ്തു. ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഗണിതത്തോടുള്ള താൽപര്യം വളർത്തുവാൻ സഹായിച്ചു. യോഗത്തിന്  അവതരിപ്പിച്ച മാജിക് ഷോകൾ കുട്ടികളിൽ ഏറെ ഉന്മേഷമുളവാക്കി.