ഉള്ളടക്കത്തിലേക്ക് പോവുക

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


ശാസ്ത്രരംഗം ഉദ്ഘാടനം

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2023-2024  വർഷത്തെ ശാസ്ത്രരംഗം ഉദ്ഘാടനം 22/7/2023 വെള്ളിയാഴ്ച സ്കൂൾ ഹാളിൽ നടക്കുകയുണ്ടായി. SITC ആശ പി മാത്യുവിന്റെ സ്വാഗത പ്രസംഗത്തോട് കൂടി  ആരംഭിച്ച യോഗത്തിനു അധ്യക്ഷ സ്ഥാനം വഹിച്ചത് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്  ശ്രീമതി അനില സാമുവൽ ആണ്. ഈ യോഗത്തിന് ആശംസ പ്രസംഗം നടത്തിയത് സ്റ്റാഫ് സെക്രട്ടറി  ശ്രീമതി സുനു മേരി സാമുവൽ ആണ്.

ഈ അധ്യായന വർഷത്തെ  ശാസ്ത്രരംഗം  ഉദ്ഘാടനം നടത്തിയത് ഞാറക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിലെ ഗണിത അധ്യാപകനായി പ്രവർത്തിക്കുന്ന ശ്രീ അജിത്ത് അഞ്ചാലുംമൂട് ആണ്. യോഗത്തിന് നന്ദി  പറഞ്ഞത് സയൻസ് ക്ലബ് കൺവീനർ  ശ്രീമതി ഷീന മാത്യു ആണ്. തീപ്പെട്ടിയുടെ സഹായമില്ലാതെ  ഗ്ലിസറോളിന്റെയും, പൊട്ടാസ്യം പെർമാംഗനേറ്റിന്റെയും    സാന്നിധ്യത്തിൽ  ദീപം തെളിയിക്കൽ,  ക്യാപ്പിലറി ആക്ഷൻ കൊണ്ട്  ചിരാതു കത്തുന്ന പരീക്ഷണം, അയോഡിൻ അടങ്ങിയ ജലം  വെളുപ്പിക്കുന്ന പ്രവർത്തനം തുടങ്ങിയ പരീക്ഷണങ്ങൾ  കുട്ടികളുടെ ശ്രദ്ധ ഏറെ ആകർഷിച്ചു. ഗണിതം എളുപ്പമാക്കുന്ന  മാർഗ്ഗങ്ങളെപ്പറ്റി ചർച്ച ചെയ്തു. ഈ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഗണിതത്തോടുള്ള താൽപര്യം വളർത്തുവാൻ സഹായിച്ചു. യോഗത്തിന്  അവതരിപ്പിച്ച മാജിക് ഷോകൾ കുട്ടികളിൽ ഏറെ ഉന്മേഷമുളവാക്കി.