Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ചന്ദ്രനിലേക്ക് ഒരു യാത്ര

 

2025 ജൂലൈ 21 തിങ്കളാഴ്ച, ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി എ.എം.എം. ഹയർസെക്കൻഡറി സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ പ്രസന്റേഷൻ അവതരിപ്പിച്ചു. സയൻസ് അധ്യാപിക സീന ജോയ് പരിപാടിക്ക് നേതൃത്വം നൽകി.

പത്താം ക്ലാസിലെ വിദ്യാർത്ഥികളായ അലീഷാ സുനിൽ, കീർത്തിക എസ്, ദുർഗാ, ദ്വീപക് എന്നിവർ ചന്ദ്രനുമായി ബന്ധപ്പെട്ട് തങ്ങൾ തയ്യാറാക്കിയ ഇന്ഫർമേറ്റീവ് പ്രസന്റേഷൻ  അവതരിപ്പിച്ചു. പ്രസന്റേഷനിലൂടെ ചന്ദ്രന്റെ ഘട്ടങ്ങൾ, ഗവേഷണങ്ങൾ, ചന്ദ്രയാൻ മിഷനുകൾ എന്നിവയെ കുറിച്ചുള്ള അറിവുകൾ പങ്കുവെച്ചത് കുട്ടികളിൽ കൗതുകവും വിജ്ഞാനവും വർദ്ധിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ ഈ പരിപാടിയുടെ രേഖാചിത്രങ്ങളും ഡോക്യുമെന്റേഷനും നിർവഹിച്ചു.

ഓസോൺ ദിനാഘോഷം

 

എ.എം.എം .ഹയർ സെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 16-ന് ഓസോൺ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഓസോൺ പാളിയുടെ പ്രാധാന്യം, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ നടത്തിയത്.

വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന, ബോധവൽക്കരണ ക്ലാസ്സുകൾ, വൃക്ഷത്തൈ നടീൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.

ഈ പരിപാടികളിലൂടെ, പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, വനവൽക്കരണത്തിന്റെ പ്രാധാന്യം, ഓസോൺ പാളിയുടെ സംരക്ഷണം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ നൽകി. സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഈ പരിപാടികൾക്ക് രൂപം നൽകിയത്. വിദ്യാർത്ഥികളുടെ പങ്കാളിത്തവും പരിപാടികളുടെ വിജയവും ഓസോൺ ദിനത്തിന്റെ പ്രാധാന്യം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചു.