എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/കവിതകൾ
പുതുമഴ
പെയ്തിട്ടും പെയ്തിട്ടും
മതിയാകാതെന്തേ
പേമാരികരിമുകിലേ നീ
നിന്നു ചെണങ്ങുന്നു
നീയെന്തേ നാട്ടിടവഴിയിൽ
നിന്നു പതുങ്ങുന്നു
നീയെന്തേ പുരയുടെ മുകളിൽ,
താളമടിക്കുന്നു
നീ പരതിത്തെങ്ങോലകളുടെ
തൊങ്ങലുലയ്ക്കുന്നു
നീയൂതിത്തളിർമാവുകളുടെ,
പീലി കൊഴിക്കുന്നു
നീയിനിയും ചെയ്യാൻനിന്നാൽ
മാരികരിമുകിലേ,
ഞാനെങ്ങാനെ പോകും,പറയൂ
പള്ളിക്കുടത്തിൽ.
നിന ഗ്രേസ് ജെയിംസ് 9 ബി
എൻ മൗന നൊമ്പരങ്ങൾ
കൊല്ലപരീക്ഷകഴിയുന്നേരം
എൻ പ്രിയ സഹോദരരോടൊപ്പം
ചുറ്റി കടങ്ങുവാൻ
ബാംഗ്ഗൂർ നഗരം തിരഞ്ഞെടുത്തു.
ആഹ്ലാദമേറിയ നിമിഷങ്ങളിലോന്ന്
കേട്ടു ഞാൻ..........
ലോകം മുഴുവൻ വിഴുങ്ങുന്ന
മഹാമാരി പൊട്ടിപുറപ്പെട്ടതായി.
കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തെക്കാളും
മനുഷ്യരെ കാലപുരിയിലേക്കയക്കുവാൻ കൊറോണ എന്ന മഹാമാരി വന്നെത്തി അങ്ങ് ചൈനയിൽ നിന്നും.
പെട്ടെന്ന് തന്നെ പടർന്നു പിടിച്ചു ദൈവത്തിൻ്റെ സ്വന്തം നാട്ടിലും.
കേൾക്കുന്നു ഞാൻ അങ്ങുന്നു ഇങ്ങുന്നും
എൻ പ്രിയ സഹോദരങ്ങളെല്ലാം
കോവിഡ് 19 അടിമപ്പെട്ടതായി.
അതിവേത്തിൽ തന്നെ ലോകമെമ്പാടും
അടുച്ചുപൂട്ടൽ പ്രഖ്യാപിച്ചു.
കൊല്ല പരീക്ഷകളും, ഉത്സവങ്ങളും ആഘോഷങ്ങളെല്ലാം തകിടം മറിഞ്ഞു
നെട്ടോട്ടം ഓടുന്ന ജനങ്ങളെല്ലാം
വീട്ടിൽ തന്നെ ഇരിപ്പായി.
കൈകോർത്ത് പിടിച്ചീടാം നമ്മുക്ക്
ഇക്കാലവും കഴിഞ്ഞുപോകും
ഓർത്തീടാം നമ്മുക്കൊന്ന്
കരുണാമയനായ ദൈവത്തെ
അറിഞ്ഞ് ജീവിച്ചീടാം നമ്മുക്കിന്ന്
ദുരിതം പേറുന്ന കൂട്ടുകാർക്കായി
ദൈവത്തോട് നമ്മുക്ക്
കൈകൾ കൂപ്പി ഒന്നായി പ്രാർത്ഥിക്കാം
അൻസില എ ഹാലിദ് ക്ലാസ്സ് 10 B