എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജുനിയർ റെഡ് ക്രോസ്

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്

ചരിത്രം

പത്തൊൻപതാം നൂറ്റാമണ്ടിന്റെ മധ്യകാലം വരെ യുദ്ധഭൂമിയിൽ നിന്ന് പരുക്കേൽക്കുന്ന സൈനികരെ ശുശ്രൂഷിക്കാൻ ആർമി നഴ്സിങ് സംവിധാനങ്ങളോ ചികിത്സിക്കാനായി കെട്ടിടങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ഫ്രാൻസിന്റെയും ഇറ്റലിയുടെയും സംഖ്യസേനയും ഓസ്ട്രിയൻ സൈന്യവും തമ്മിൽ യുദ്ധം നടക്കുന്ന കാലം, ഫ്രഞ്ച് സേനയെ നയിച്ചിരുന്ന നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയെ വ്യാപാര സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി കാണാനെത്തിയതായിരുന്നു ഹെൻറി ഡ്യൂനന്റ്, എന്നാൽ യുദ്ധഭൂമിയിൽ കഷ്ടപ്പെടുന്നവരെ കണ്ടപ്പോൾ അദ്ദേഹം അവരെ സഹായിക്കാൻ ഇറങ്ങി തിരിച്ചു. വളരെ ദയനീയമായിരുന്നു യുദ്ധത്തിൽ പരിക്കേറ്റവരുടെ സ്ഥിതി. ആവശ്യത്തിന് ഭക്ഷണമില്ല. കുടിവെള്ളം ചോര കലർന്ന് മലിനമാക്കപ്പെട്ടിരുന്നു. ഈ ചുറ്റുപാടിൽ രോഗങ്ങൾ വളരെ വേഗം പടർന്ന് പിടിച്ചു. പട്ടാളക്കാരിൽ നിന്ന് സോൾ ഫെറിനോ ജില്ലയിലെ ജനങ്ങളിലേക്കും പകർച്ചവ്യാധികൾ വ്യാപിച്ചു. അവിടുത്തെ ദേവാലയങ്ങൾ താൽക്കാലികാശുപത്രികളാക്കി മാറ്റി. പരുക്കേറ്റവരെ മിലാനിലെയും മറ്റ് നഗരങ്ങളിലേയും ആശുപത്രികളിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ഹെൻറി ഡ്യുനൻറിന്റെ ജീവിതത്തിൽ വഴിത്തിരിവായിരുന്നു ഈ സംഭവം. ഡ്യൂനന്റ് സ്വിറ്റ്സർലണ്ടിലേക്ക് മടങ്ങി. വ്യാപാരം മെച്ചപ്പെടുത്തുന്നതിന് സഹായമന്വോഷിച്ച് അദ്ദേഹം പാരീസിലേക്ക് തിരിച്ചു. 2008-09 അദ്ധ്യയന വർഷം മുതൽ ജുനിയർ റെഡ് ക്രോസിന്റെ ചുമതല ശ്രീമതി അഞ്ജലി ദേവി എസ് നിർവഹിക്കുന്നു. 30 കുട്ടികൾ യൂണിറ്റിൽ അംഗങ്ങളായിടിട്ടുണ്ട്. സമത്വം, സഹോദര്യം , സമഭാവന എന്നിങ്ങനെയുള്ള മാനവിക മുല്യങ്ങൾക്ക് പ്രാധാന്യം നൽകി വിദ്യാർത്ഥികളെ സജ്ജമാക്കാനുള്ള ഒരു ലോക സംഘടനയാണ് ജുനിയർ റെഡ് ക്രോസ്. ഈ സ്ക്കൂളിലും 2008 മുതൽ ജുനിയർ റെഡ് ക്രോസ് യുണിറ്റ് പ്രവർത്തിക്കുന്നു .കൗൺസിലർ അഞ്ജലി ദേവി എസ്. 2019-20 മുതൽ സന്ധ്യ ജി നായർ നേതൃത്വം വഹിക്കുന്നു.ബി,സി,ലെവൽ ആയി 16 കേഡറ്റ്സുകൾ ഉണ്ട് സ്കൂളിൽ. മൊത്തത്തിൽ നല്ല രീയിലുള്ള പ്രവർത്തനം ആണ് കാഴ്ചവയ്ക്കുന്നത്.

പ്രവർത്തനങ്ങൾ2019-20

ശിശുദിനാഘോഷം

ശിശുദിന റാലി നടത്തി.

പോസ്റ്റർ നിർമ്മാണം

ആഗോള കൈകഴുകൽ ദിനം (15/10/.2019)

ആഗോള കൈകഴുകൽ ദിനം (15/10/.2019)

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ ജെ ആർ സി യുടെ ആഭിമുഖ്യത്തിൽ ആഗോള കൈകഴുകൽ ദിനമായ ഒക്ടോബർ 15 കൈകഴുകലിന്റെ പ്രാധാന്യം സംബന്ധിച്ച അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിന്റെ ചിത്രരചന മൽസരം സംഘടിപ്പിച്ചു.കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് ഡെമോൺസേട്രഷൻ ക്ലാസ് നടത്തി.




പ്രവർത്തനങ്ങൾ2020-21

ഈ അദ്ധ്യയനവർഷം കോവിഡ് 19 മഹാമാരി ലോകം മുഴുവൻ പടരാൻ തുടങ്ങി.ബ്രേക്ക് ദി ചെയിൻ ക്യാമ്പന്റെ ഭാഗമായി മാർച്ച് മാസത്തിൽ എസ്.എസ്.എൽ.സി പരീക്ഷകൾക്ക് വന്ന കുട്ടികളെ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകിപ്പിച്ച ശേഷം ആണ് ജെ ആർ സി കേഡറ്റുകൾ സ്കൂളിലേക്ക് പ്രവേശിപ്പിച്ചത്.ഈ വർഷത്തെ എല്ലാ പ്രവർത്തനവും ഓൺലൈൻ ആയിട്ടാണ് നടന്നത്. തുടർന്ന് ജെആർസി ഉന്നത തലത്തിലെ നിർദ്ദേശപ്രകാരം മാസ്ക് ചലഞ്ചിലും സ്കൂളിലെ ജെ ആർ സി വിദ്യാർത്ഥികൾ ഭാഗവാക്കായി.

മാസ്ക് വിതരണം

ഓരോ കേഡറ്റ്സും അവരവരെ കൊണ്ട് കഴിയുന്നത്രയും മാസ്ക് നിർമ്മിച്ച് , സ്കൂളിന്റെ ചുറ്റുപാടും പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ആശാവർക്കേഴ്സിനും കൈമാറി.

ഫസ്റ്റ് എയ്ഡ് കിറ്റ് കൈമാറൽ

ഉന്നത ഘടകത്തിൽ നിന്നും ലഭിച്ച ഫസ്റ്റ് എയ്ഡ് കിറ്റ് കേഡറ്റ്സുകൾ ഹെഡ്മിസ്ട്രെസ്സിന് ഏൽപ്പിച്ചു. വരും വർഷങ്ങളിൽ സ്കൂളിലെ കുട്ടികൾക്കും അദ്ധ്യാപർക്കും ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക്‌ ഉപയോഗിക്കാം എന്ന് കരുതുന്നു.

പരിസ്ഥിതി ദിനം

എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷത്തൈകൾ നടുകയും, വനം വകുപ്പിൽ നിന്ന് ലഭിക്കുന്ന വൃക്ഷത്തൈകൾ വീടുകളിൽ കൊണ്ടുപോയി നടുകയും ചെയ്യുന്ന ഒരു ശീലമായിരുന്നല്ലോ നമുക്ക് ഉണ്ടായിരുന്നത്. എന്നാൽ എല്ലാ ദിനാചരണങ്ങൾക്കും മേലെ ഒരു തിരിശ്ശീല എന്ന പോലെ കോവിഡ് മഹാമാരി എത്തുന്നു.ഈ അവസരത്തിൽ എന്തു ചെയ്യും എന്ന ചിന്തയാണ് കുട്ടികൾ വീട്ടിൽ തന്നെ ഇരുന്ന് വൃക്ഷത്തൈകൾ നടുന്നതിന്റെ ചിത്രം വാട്ട്സാപ്പിൽ ഇടുക എന്ന ഒരാശയം ഉദിച്ചത്. ഈ വിവരം കുട്ടികളോടും രക്ഷകർത്താക്കളോടും പങ്കുവച്ചപ്പേൾ അവരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. lock down സമയം കൂടി ആയതിനാൽ എല്ലാവരും വീടുകളിൽ വൃക്ഷ തൈകളും പച്ചക്കറികളും ചെടികളും നട്ടു പരിസ്ഥിതി ദിനം ആലോഷിച്ചു.തുടർന്ന് വൃക്ഷങ്ങൾ നടുന്ന ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ ഇടുകയും ചെയ്തു. അവസരത്തിനനുസരിച്ച് എങ്ങനെ കാര്യങ്ങൾ തീരുമാനിക്കണം എന്നൊരു പാഠവും ഉൾക്കൊള്ളാൻ ഇതിൽ നിന്നും അവർക്ക് സാധിച്ചു.

ലോക കൈ കഴുകൽ ദിനാചരണം ഓൺലൈനിൽ

ലോക കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് കേഡറ്റ്സുകളും മറ്റ് വിദ്യാർത്ഥികളും കൂടി ചേർന്ന് അവരവരുടെ ഭവനങ്ങളിൽ ഇരുന്നു തന്നെ ദിനാഘോഷത്തിന്റെ ഭാഗമായി ഡെമോൺസ്ട്രേഷൻ ക്ലാസ്സുകളും, ചിത്രങ്ങളും മറ്റും വരച്ച് കൗൺസിലറെ ഏൽപ്പിക്കുകയും, ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിന്റെ പേരിലുള്ള യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

പ്രവർത്തനങ്ങൾ2021-22

അന്താരാഷ്ട്ര യോഗദിനം

ജൂൺ 21 അന്താരാഷ്ട്ര യോഗദിനം ആയി ആണ് ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. യോഗ ശാരീരികവും മാനസികവും ആയ തലങ്ങളെ സ്പർശിച്ച് ശരീരത്തിൻ്റെയും മനസ്സിൻ്റെയും മാറ്റം ലക്ഷ്യമിടുന്നു.

ജെ ആർ സി കേരള ഘടക    യോഗാ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച യോഗാവാരമായി ആചരിച്ചു. ഇടയാറൻമുള എ എം എം ഹയർ സെക്കണ്ടറി സ്കൂളിലെ ജെ ആർ സി യുടെ ആഭിമുഖ്യത്തിൽ നടന്ന ഈ ദിനാചരണം  കൗൺസിലർ ആയ ശ്രീമതി. സന്ധ്യ ജി നായർ ആണ് നേതൃത്വം വഹിച്ചത്.  യൂ ട്യൂബ് ലൈവ് ആയിട്ടാണ് പ്രൊഗ്രാം നടത്തിയത്. കോവിഡ് സാഹചര്യത്തിൽ  ഇത് കുട്ടികൾക്ക് നല്ലൊരു അനുഭവം ആയിരുന്നു. ബ്രീതിങ് വ്യായാമ മുറകൾ ഈ ദിനാചരണത്തിൻ്റെ എടുത്തു പറയത്തക്ക പ്രവർത്തനങ്ങളാണ്. യോഗ വാരാചരണത്തിലൂടെ കുട്ടികൾക്ക്  ലഭിച്ച വിജ്ഞാനം  വളരെ പ്രയോജനപ്രദം ആയിരുന്നു.

ലൈവ് പ്രോഗ്രാം

ഈ പകർച്ചവ്യാധി കാലത്ത്  വീട്ടിൽ ഒതുങ്ങി ഇരിക്കുന്ന കുട്ടികളുടെ അവസ്ഥ നമുക്ക് അറിയാമല്ലോ. പലവിധ മാനസിക പ്രശ്നങ്ങൾ മുതിർന്നവർക്കെന്ന പോലെ കുട്ടികൾക്കും ഉണ്ടാകും. ഇതിന് ഒരു ചെറിയ പരിഹാരം എന്ന നിലയിൽ ജെ ആർ സി കേരള ഘടകം ഒരു ലൈവ് പ്രോഗ്രാം സംഘടിപ്പിച്ചു. രണ്ട് സെഷനായി ആണ് ഈ പ്രോഗ്രാം നടത്തിയത്.

എല്ലാ ജെ ആർ സി കേഡറ്റ്സും ഈ ലൈവ് പ്രൊഗ്രാമിൽ  പങ്കെടുത്തു. ലൈഫ് ലസൺസ് എന്ന പേരിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ കുട്ടികളോട് സംവദിച്ചത് ശ്രീമതി. നിത എസ് ഐയർ ആണ്. ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് നല്ലൊരു മാനസിക പിൻതുണ ആണ് ലഭിച്ചത്. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ ഈ പ്രൊഗ്രാം പ്രയോജനപ്പെട്ടു.

സൈബർ സുരക്ഷാസെമിനാർ

ഇടയാറന്മുള എം എം ഹയർസെക്കൻഡറി സ്കൂളിൽ 28/ 2 /2022 തിങ്കളാഴ്ച സൈബർ സുരക്ഷ എന്ന വിഷയത്തിൽ സെമിനാർ നടത്തി. അധ്യാപകരായ  ജെബി തോമസ്  അനീഷ് ബെഞ്ചമിൻ എന്നിവർ സ്വാഗതവും അധ്യക്ഷ പ്രസംഗവും നിർവഹിച്ചു. ജെ ആർ സി കുട്ടികൾക്ക് വേണ്ടി സൈബർ സുരക്ഷ എന്ന വിഷയത്തിൽ ക്ലാസ് നൽകിയത് കേരള പോലീസ് സൈബർഡോം കമാൻഡറായ ശ്രീ ജിൻസ് ടി തോമസ് ആണ്. സൈബർ ലോകത്തിലെ ചതിക്കുഴികളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ ഒരു പരിധി വരെ ഈ ക്ലാസ്സുകൾക്ക് സാധിച്ചു.  ജിൻസ് ടി തോമസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ആണ്. സെമിനാറിന് കൃതജ്ഞത അർപ്പിച്ചത് കൺവീനർ ആയ  സന്ധ്യ ജി നായർ ടീച്ചറാണ്.

ചിത്രങ്ങൾ