എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യ പ്രവർത്തനങ്ങൾ
ശിശുസൗഹൃദ അന്തരീക്ഷത്തിലുള്ള പഠന പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. കുട്ടിസ്വയം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പഠനത്തിൽ ഏർപ്പെടുന്ന പഠന രീതിയാണ് അധ്യാപകർ ക്ലാസ്മുറികളിൽ നൽകുന്നത്. അതുകൊണ്ട് തന്നെ പഠിതാവിന്റെ സർഗ്ഗാത്മക കഴിവുകൾ വികസിക്കുകയും പഠനം ആസ്വാദ്യകരമാവുകയും ചെയ്യുന്നു.
കുഞ്ഞിനു വേണ്ടി (നിരന്തര വിലയിരുത്തലും പിന്തുണയും)
ഉയരങ്ങൾ കീഴടക്കാം (മത്സര പരീക്ഷ പോഷണ പരിപാടി )
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികൾ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിലൂടെ അവരിലെ പഠന വിരസതകുറക്കാനും അതോടൊപ്പം ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളികളാവാനും അതിലൂടെ പ്രതിബദ്ധതകളെ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കാനും സഹായകരമാവുന്നു. കൂടാതെ കളിക്കുന്നതിനും പഠിക്കുന്നതിനും ഇടയിൽ മികച്ച സന്തുലനം നിലനിർത്താനും വ്യക്തിത്വവികസനത്തിനും ചുമതലകൾ ആസൂത്രണം ചെയ്ത് നിർവഹിക്കുന്നതിനും ഇത്തരം പാഠ്യേതര പ്രവർത്തനങ്ങൾ കുട്ടികളെ പ്രാപ്തരാക്കുന്നു.
പാഠം ഒന്ന് പാടത്തേക്ക്
രംഗം (പ്രതിഭാ പോഷണ പരിപാടി)
ദിനാചരണ പ്രവർത്തനങ്ങൾ
അധ്യായന വർഷാരംഭം മുതൽ പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും വിവിധതരം പ്രവർത്തനങ്ങളിലൂടെവിദ്യാലയത്തിൽ ആചരിച്ച് വരുന്നുണ്ട്. വിദ്യാലയത്തിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പ്രത്യേകഅസംബ്ലികൾ, റാലികൾ, പോസ്റ്റർ നിർമ്മാണം, കയ്യെഴുത്ത് പ്രതി നിർമ്മാണം, ചുമർ പത്രിക നിർമ്മാണം , ക്വിസ്മത്സരങ്ങൾ , നാടകാവതരണം, ബോധവൽക്കരണ ക്ലാസുകൾ, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾകുട്ടികളുടെയും രക്ഷിതാക്കളുടെയും മികച്ച പങ്കാളിത്തത്തോടെ തന്നെ നടത്തി വരുന്നു.
പ്രധാനപ്പെട്ട ദിനങ്ങൾ
ആഗസ്റ്റ് 9- ക്വിറ്റ് ഇന്ത്യ ദിനം
നാഗസാക്കി ദിനം
ആഗസ്റ്റ് 29 - ദേശീയ കായിക ദിനം
സെപ്തംബർ 5- ദേശീയ അധ്യാപക ദിനം
ഒക്ടോബർ 9- ലോക തപാൽ ദിനം
ഒക്ടോബർ 16- ലോക ഭക്ഷ ദിനം
നവംബർ 1- കേരള പിറവി ദിനം
നവംബർ 10- അന്താരാഷ്ട ശാസ്ത്ര ദിനം
നവംബർ 12- ദേശീയ പക്ഷിനിരീക്ഷണ ദിനം
നവംബർ 14- ശിശു ദിനം
ഡിസംബർ 1-ലോക എയ്ഡ്സ് ദിനം
ഡിസംബർ 5- അന്താരാഷ്ട മണ്ണ് ദിനം
ഡിസംബർ 18- അറബി ഭാഷാ ദിനം
ഡിസംബർ 22- ദേശീയ ഗണിത ദിനം
ജനുവരി 26- റിപ്പബ്ലിക് ദിനം
ജനുവരി 30- രക്തസാക്ഷി ദിനം
ഫെബ്രുവരി 2- ലോക തണ്ണീർത്തട ദിനം
മാർച്ച് 21- ലോക വന ദിനം
മാർച്ച് 22- ലോക ജലദിനം
മാർച്ച് 23- ലോക കാലാവസ്ഥ ദിനം
ദുരിതാശ്വാസ പ്രവർത്തനങ്ങൾ
കുട്ടികളുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനം
പ്രളയം ബാധിച്ച് പലരും ജീവിതത്തിൽ വളരെയധികം വിഷമാവസ്ഥ നേരിടുന്ന അവസ്ഥയിൽ നമ്മുടെ ഈകൊച്ചു വിദ്യാലയത്തിലെ കൂട്ടുകാർ അവരെ കൊണ്ട് ആവുന്ന ഒരു തുക ബാധിതപ്പെട്ട ആളുകളിലേക്ക്എത്തിക്കുവാൻ ശ്രമിച്ചു എന്നത് വളരെ അഭിമാനത്തോടെ പറയേണ്ട ഒന്നാണ്.
2019 ഓഗസ്റ്റ് 30 ന് പ്രളയ ദുരിതാശ്വാസ സഹായം മലപ്പുറം ജില്ലാ കലക്ടർക്ക് കൈമാറി.
അധ്യാപകരുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനം
കേരള സർക്കാരിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നമ്മുടെ വിദ്യാലയത്തിലെ മുഴുവൻഅധ്യാപകരും അവരുടെ ഒരു മാസത്തെ ശമ്പളം നൽകി.
പഠനോപകര വിതരണം 2021
കോവിഡ് കാലത്തെ അടച്ചുപൂട്ടലിനെ തുടർന്ന് വളരെയധികം സാമ്പത്തിക വിഷമതകൾ നേരിടുന്നരക്ഷിതാക്കൾ നമ്മുടെ വിദ്യാലയത്തിലുണ്ട്. അതുകൊണ്ട് തന്നെ സമൂഹത്തിനും വിദ്യാർത്ഥികൾക്കും ഒരുതാങ്ങാവുന്നതിനായി ഈ വിദ്യാലയത്തിലെ എല്ലാ അധ്യാപകരുടെയും നേതൃത്വത്തിൽ അധ്യാപകർ തന്നെവിദ്യാലയത്തിലെ പ്രീ പ്രൈമറി മുതലുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഈ അക്കാദമിക വർഷത്തിനാവശ്യമുള്ളപഠനോപകരണങ്ങൾ വാങ്ങി നൽകുകയുണ്ടായി. 'കൂടെ' എന്ന പേരിലായിരുന്നു ആ പ്രവർത്തനം നടത്തിയത്. വിദ്യാലയ പരിസരങ്ങളെ ഓരോ മേഖലയായി തിരിച്ച് കൊണ്ട് മുൻകൂട്ടി നിശ്ചയിച്ച സമയത്ത് അവിടെ എത്തിചേർന്ന എല്ലാ വിദ്യാർത്ഥികൾക്ക്യം പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർമാരാണ്ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്.
മറ്റു പ്രവർത്തനങ്ങൾ
മികവുത്സവം
അംഗനവാടി ഫെസ്റ്റ്
വിദ്യാലയം പ്രതിഭകളോടൊപ്പം