"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 92: വരി 92:
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു.തിരുവനന്തപുരത്തുനിന്നും വെള്ളനാട് , നെടുമങ്ങാട് റൂട്ടിലേക്കു പോകുമ്പോൾ 15 കിലോമീറ്റര് സഞ്ചരിച്ചാൽ അരുവിക്കര ജംഗ്ഷനിൽ എത്തും .അവിടെ വലതു ഭാഗത്തായി അരുവിക്കര സ്കൂൾ സ്ഥിതി ചെയ്യുന്നു  
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു.തിരുവനന്തപുരത്തുനിന്നും വെള്ളനാട് , നെടുമങ്ങാട് റൂട്ടിലേക്കു പോകുമ്പോൾ 15 കിലോമീറ്റര് സഞ്ചരിച്ചാൽ അരുവിക്കര ജംഗ്ഷനിൽ എത്തും .അവിടെ വലതു ഭാഗത്തായി അരുവിക്കര സ്കൂൾ സ്ഥിതി ചെയ്യുന്നു  


{{#multimaps: 8.570817, 77.015222|zoom=16}}
{{Slippymap|lat= 8.570817|lon= 77.015222|zoom=16|width=full|height=400|marker=yes}}

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കരമനയാറിന്റെ തീരത്തു പ്രകൃതിരമണീയമായ അരുവിക്കര എന്ന ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ നെടുമങ്ങാട് സബ്ജില്ലയിൽ വരുന്ന ഒരു വിദ്യാലയമാണ് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ .പാഠ്യരംഗത്തും , പാഠ്യേതര രംഗത്തും മികവ് പുലർത്തുന്ന ഒരു വിദ്യാലയമാണിത് .കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയവും ഹയർ സെക്കണ്ടറി തലത്തിൽ മികച്ച വിജയവും കൈവരിക്കാൻ സാധിച്ചു വരുന്നു .കലാകായിക രംഗങ്ങളിലും മികവ് പുലർത്തുന്ന ഒരു വിദ്യാലയം കൂടിയാണിത് . ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ മികച്ച പി റ്റി എ യ്ക്കുള്ള അവാർഡും തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ചു .കൂടാതെ കഴിഞ്ഞ അധ്യാപകദിനത്തിൽ ഡോക്ടർ എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച പി റ്റി എ യ്ക്കുള്ള സ്‌കൂൾ മിത്ര അവാർഡും ലഭിക്കുകയുണ്ടായി

ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര
42003_LOGO
വിലാസം
അരുവിക്കര

അരുവിക്കര പി.ഒ.
,
695564
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 1941
വിവരങ്ങൾ
ഫോൺ0472 2888233
ഇമെയിൽghssaruvikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്42003 (സമേതം)
എച്ച് എസ് എസ് കോഡ്01139
യുഡൈസ് കോഡ്32140600201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അരുവിക്കര.,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ504
പെൺകുട്ടികൾ445
ആകെ വിദ്യാർത്ഥികൾ949
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആൺകുട്ടികൾ119
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ240
അദ്ധ്യാപകർ40
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറാണി ആർ ചന്ദ്രൻ
വൈസ് പ്രിൻസിപ്പൽമോളി എൻ
പ്രധാന അദ്ധ്യാപികമോളി എൻ
പി.ടി.എ. പ്രസിഡണ്ട്സജീവ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രജിത്ര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ - ഒരു ചരിത്ര നോട്ടം

ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള വിദ്യാലയമാണ് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ.ഒരു ഓലപ്പുരയിൽ 1837 ൽ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു തുടക്കം. അരുവിക്കര ഗ്രാമത്തിന്റെ വിദ്യാലയം എന്ന മോഹം നാമ്പിട്ടു തുടങ്ങിയത് അവിടെ നിന്നും ആയിരുന്നു .ചരിത്ര വഴിയിൽ സ്‌കൂളിന് വേണ്ടി സ്ഥലം അനുവദിച്ചത് ഒരു പോറ്റി സാർ ആയിരുന്നു എന്ന് പഞ്ചായത്തിന്റെ ഏടുകളിൽ കാണുന്നു. ഇന്നത്തെ സ്‌കൂളിന്റെ പുതിയ ഓഫീസ് ബിൽഡിങ്ങിന്റെ മുൻവശം ആയിരുന്നു ആ സ്ഥലം .ഒരു അഞ്ചു സെൻറ്ൽ ആരംഭിച്ച പള്ളിക്കൂടം ഇന്ന് മൂന്നര ഏക്കറിൽ വിശാലമായി സ്ഥിതി ചെയ്യുന്നു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.

യൂ  പി വിഭാഗത്തിൽ ആകെ പതിനഞ്ചു ഡിവിഷനുകൾ ഉണ്ട്. അതിലേക്കായി നാല് പ്രൊജക്ടറുകൾ നൽകിയിട്ടുണ്ട്. യൂ പി കംപ്യൂട്ടർ ലാബിലേക്കായി പത്ത് ലാപ്‌ടോപ്പുകൾ ലഭ്യമായിട്ടുണ്ട് .ഹൈ സ്കൂളിൽ 14 ഡിവിഷനിൽ പന്ത്രണ്ട് ക്ലാസ്റൂമുകൾ ഹൈടെക് ആണ്. ഹൈ സ്കൂൾ ലാബിലേക്കായി പതിനഞ്ചു ലാപ്‌ടോപ്പുകൾ ലഭിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്‌ പി സി
  • ജെ ആർ സി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

വഴികാട്ടി

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു.തിരുവനന്തപുരത്തുനിന്നും വെള്ളനാട് , നെടുമങ്ങാട് റൂട്ടിലേക്കു പോകുമ്പോൾ 15 കിലോമീറ്റര് സഞ്ചരിച്ചാൽ അരുവിക്കര ജംഗ്ഷനിൽ എത്തും .അവിടെ വലതു ഭാഗത്തായി അരുവിക്കര സ്കൂൾ സ്ഥിതി ചെയ്യുന്നു

Map