ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിന്റെ തെക്കേ മുനമ്പിലുള്ള ഒരു മലയോര പ്രദേശമാണ് അരുവിക്കര എന്ന എന്റെ ഗ്രാമം . തിരുവനന്തപുരം നഗരത്തിനു കുടിവെള്ളം ലഭ്യമാക്കുന്ന അരുവിക്കര ഡാം ഈ നാടിന്റെ തിലകക്കുറി ആണ് . നെൽവയൽ ഉൾപ്പെടെയുള്ള കാർഷിക മേഖല ഇന്നും ഈ നാട്ടിൽ നിലനിൽക്കുന്നു . തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം ഇരുപത് കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . കലാകായിക മേഖലയിലും , സാംസ്കാരിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധിപേർ ഈ നാടിന്റെ നന്മയായി നിലകൊള്ളുന്നു . അരുവിക്കര ജംഗ്‌ഷനോട് ചേർന്ന് അരുവിക്കര ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്‌കൂൾ സ്ഥിതി ചെയുന്നു .അരുവിക്കരയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ ഈ സ്‌കൂൾ അതിന്റെ പരമാവധിയിൽ നിറവേറ്റിക്കൊണ്ടിരിക്കുന്നു . കേരളത്തിൽ വിനോദസഞ്ചാര പ്രാധാന്യമുള്ള അനേകം ഇടങ്ങളിൽ ഒന്നാണ് അരുവിക്കര എന്ന ഈ കൊച്ചു ഗ്രാമം .

School Office