ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കായിക പരമായ വളർച്ചയ്ക്ക് അനുഗുണമായ അനേകം പ്രവർത്തനങ്ങൾ സ്‌കൂളിൽ സംഘടിപ്പിച്ചു .അത്ലറ്റിക്സ് ഗെയിംസ് വിഭാഗങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നു .ജൂഡോയിൽ ലഭ്യമായ മികച്ച പരിശീലനത്തിലൂടെ ദേശീയ, സംസ്ഥാന തലങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കുന്നതിൽ കുട്ടികൾക്ക് കഴിഞ്ഞു . ബാസ്കറ്റ് ബോൾ , ഫുട് ബോൾ , ക്രിക്കറ്റ് എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു .നീന്തൽ ,യോഗ എന്നിവയും കുട്ടികളെ പരിശീലിപ്പിക്കുന്നു .

തൃശൂരിൽ നടന്ന സംസ്ഥാന ജൂഡോ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടിയ ആർ. അഷ്ടമി
തൃശൂരിൽ നടന്ന സംസ്ഥാന ജൂഡോ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടിയ ആർ. അഷ്ടമി.
തൃശൂരിൽ നടന്ന സംസ്ഥാന ജൂഡോ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടിയ ആർ. അഷ്ടമി
അരുവിക്കര സ്കൂളിൽ ജൂൺ 21 യോഗദിനം സമുചിതമായി ആചരിച്ചു. NCC കേഡറ്റുകൾക്ക് സ്കൂളിലെ സ്റ്റാഥുകൂടിയായ വീണയുടെ നേതൃത്വത്തിൽ രാവിലെ 8 മണിക്ക് യോഗക്ലാസ് നടന്നു. SPC കുട്ടികൾക്കായി അരുവിക്കര പോലീസ് സ്റ്റേഷനിലെ ASI യും SPC ചുമതലക്കാരനുമായി ശ്രീ. സുഭാഷ് ക്ലാസിന് നേതൃത്വം നൽകി.
സ്കൂളിലെ കായിക പ്രതിഭകൾക്ക് പൂർവ്വ വിദ്യാർഥിയും രാജധാനി ഫർണിച്ചർമാർട്ട് ഉടമയുമായ ശ്രീ. ഹക്കീം സംഭാവനയായി നൽകിയ റ്റീഷർട്ട് കുട്ടികൾക്ക് കൈമാറി.
തിരുവനന്തപുരം ജില്ലാ ജൂനിയർ ബോൾ ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പ്. നമ്മുടെ സ്കൂളിലെ കുട്ടികൾ ആദ്യമായാണ് ഒരു ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. തുടക്കക്കാരുടെ യാതൊരുവിധ ഭയവുമില്ലാതെ അരുവിക്കര സ്കൂളിന്റ സാനിധ്യം ഈ ടൂർണമെന്റിൽ അറിയിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.
തൃശൂർ വച്ച് നടന്ന ഖേലോ ഇന്ത്യ സൗത്ത് സോൺ വിമൺസ് ജൂഡോ ചാമ്പ്യൻഷിപ്പിൽ നമ്മുടെ സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനി അഷ്ടമി സ്വർണ്ണ മെഡൽ കരസ്ഥമാക്കി.