സഹായം | Reading Problems? Click here |
![]() | സ്കൂൾവിക്കി തിരുത്തൽ പരിശീലനം ഇവിടെ രജിസ്റ്റർ ചെയ്യുക. മാതൃകാപേജ് കാണുക. ![]() |
ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര | |
---|---|
42003_LOGO | |
![]() | |
വിലാസം | |
അരുവിക്കര ഗവ: ഹയർ സെക്കന്ററി സ്‌കൂൾ അരുവിക്കര,അരുവിക്കര , അരുവിക്കര പി.ഒ. , 695564 | |
സ്ഥാപിതം | 01 - 1941 |
വിവരങ്ങൾ | |
ഫോൺ | 0472 2888233 |
ഇമെയിൽ | ghssaruvikkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42003 (സമേതം) |
എച്ച് എസ് എസ് കോഡ് | 01139 |
യുഡൈസ് കോഡ് | 32140600201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അരുവിക്കര., |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 548 |
പെൺകുട്ടികൾ | 405 |
ആകെ വിദ്യാർത്ഥികൾ | 953 |
അദ്ധ്യാപകർ | 40 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 119 |
പെൺകുട്ടികൾ | 121 |
ആകെ വിദ്യാർത്ഥികൾ | 240 |
അദ്ധ്യാപകർ | 40 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശുഭലക്ഷ്മി ഒ |
വൈസ് പ്രിൻസിപ്പൽ | ഓം പ്രകാശ് എസ് |
പ്രധാന അദ്ധ്യാപിക | മോളി എൻ |
പി.ടി.എ. പ്രസിഡണ്ട് | സജീവ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ധനലക്ഷ്മി |
അവസാനം തിരുത്തിയത് | |
14-03-2022 | 42003 |
ക്ലബ്ബുകൾ | |
---|---|
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | (?)
|
എന്റെ വിദ്യാലയം | (?)
|
Say No To Drugs Campaign | (?)
|
ലിറ്റിൽ കൈറ്റ്സ്
ഗവൺമെൻറ് . എച്ച്.എസ്. അരുവിക്കര/ലിറ്റിൽ കൈറ്റ്സ്
2020-23 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ്
2020-23 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 11/02/2022 വെള്ളിയാഴ്ച നടന്നു . ഉദ്ഘാടനം ബഹുമാനപ്പെട്ട എച് എം മോളി ടീച്ചർ നിർവഹിച്ചു .ഈ യൂണിറ്റിലെ 20 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു . ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ, മിസ്ട്രസ് ,എസ് ഐ റ്റി സി , മുൻ വർഷത്തെ കൈറ്റ് മാസ്റ്റർ സിദ്ദിഖ് സാർ എന്നിവർ ക്യാമ്പിൽ ഉടനീളം കുട്ടികൾക്ക് പിന്തുണയുമായി കൂടെ നിന്നു .
,
ചരിത്രം
അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ - ഒരു ചരിത്ര നോട്ടം
ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള വിദ്യാലയമാണ് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ.ഒരു ഓലപ്പുരയിൽ 1837 ൽ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു തുടക്കം. അരുവിക്കര ഗ്രാമത്തിന്റെ വിദ്യാലയം എന്ന മോഹം നാമ്പിട്ടു തുടങ്ങിയത് അവിടെ നിന്നും ആയിരുന്നു .ചരിത്ര വഴിയിൽ സ്‌കൂളിന് വേണ്ടി സ്ഥലം അനുവദിച്ചത് ഒരു പോറ്റി സാർ ആയിരുന്നു എന്ന് പഞ്ചായത്തിന്റെ ഏടുകളിൽ കാണുന്നു. ഇന്നത്തെ സ്‌കൂളിന്റെ പുതിയ ഓഫീസ് ബിൽഡിങ്ങിന്റെ മുൻവശം ആയിരുന്നു ആ സ്ഥലം .ഒരു അഞ്ചു സെൻറ്ൽ ആരംഭിച്ച പള്ളിക്കൂടം ഇന്ന് മൂന്നര ഏക്കറിൽ വിശാലമായി സ്ഥിതി ചെയ്യുന്നു. പോറ്റി സാറിന്റെ കുടുംബം മുൻകൈ എടുത്തായിരുന്നു വിദ്യാലയത്തിന്റെ ആദ്യ കാല വികസനം നടത്തിയിരുന്നത് .1950 കളോടുകൂടി പ്രസ്തുത പള്ളിക്കൂടം കേരളം സർക്കാരിന്റെ കീഴിലായി. അതുവരെ എട്ടാംതരം വരെ ഉണ്ടായിരുന്ന ക്‌ളാസ്സുകൾ 1960 ഓടുകൂടി പത്താംതരം വരെ ആയി ഉയർത്തി .സർക്കാരുകളും വ്യക്തികളും സംഘടനകളും അതാത് കാലയളവിൽ സ്‌കൂളിന്റെ വളർച്ചയിൽ നിസ്തുലമായ പങ്കു വഹിച്ചു .2002 ഓടുകൂടി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു. നൂറു ശതമാനം വിജയവും അനേകം എ പ്ലസ് വിജയികളുമായി കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകളായി അരുവിക്കര എന്ന ഗ്രാമത്തിന്റെ അറിവിന്റെ തിരുമുറ്റമായി ഈ സ്‌കൂൾ പ്രവർത്തിക്കുന്നു .
അരുവിക്കര
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
യൂ പി വിഭാഗത്തിൽ ആകെ പതിനഞ്ചു ഡിവിഷനുകൾ ഉണ്ട്. അതിലേക്കായി നാല് പ്രൊജക്ടറുകൾ നൽകിയിട്ടുണ്ട്. യൂ പി കംപ്യൂട്ടർ ലാബിലേക്കായി പത്ത് ലാപ്‌ടോപ്പുകൾ ലഭ്യമായിട്ടുണ്ട് .ഹൈ സ്കൂളിൽ 14 ഡിവിഷനിൽ പന്ത്രണ്ട് ക്ലാസ്റൂമുകൾ ഹൈടെക് ആണ്. ഹൈ സ്കൂൾ ലാബിലേക്കായി പതിനഞ്ചു ലാപ്‌ടോപ്പുകൾ ലഭിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ് പി സി
- ജെ ആർ സി
മാനേജ്മെന്റ്
2019-20 അദ്ധ്യായന വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
വഴികാട്ടി
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു.തിരുവനന്തപുരത്തുനിന്നും വെള്ളനാട് , നെടുമങ്ങാട് റൂട്ടിലേക്കു പോകുമ്പോൾ 15 കിലോമീറ്റര് സഞ്ചരിച്ചാൽ അരുവിക്കര ജംഗ്ഷനിൽ എത്തും .അവിടെ വലതു ഭാഗത്തായി അരുവിക്കര സ്കൂൾ സ്ഥിതി ചെയ്യുന്നു
Loading map...
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42003
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ