ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
കേരള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സന്ദർശനം

കഴിഞ്ഞ നിരവധി വർഷങ്ങളായി മികച്ച ഒരു ലൈബ്രറി അരുവിക്കര ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് ഇരുന്നു വായിക്കുവാനുള്ള സൗകര്യവും റെഫർ ചെയ്യുവാനുള്ള സൗകര്യവും ലൈബ്രറിയിൽ ഉണ്ട്. ഏകദേശം ആയിരത്തത്തോളം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉൾക്കൊളളുന്ന .  ബാലസാഹിത്യം തുടങ്ങി കുട്ടികളുടെ വിദ്യാഭ്യാസപരവും ബൗദ്ധികപരവുമായ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ പുസ്തകങ്ങളും ഇവിടുത്തെ ശേഖരത്തിൽ ഉണ്ട്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ,അറബി ഭാഷകളിലെ നിരവധി പുസ്തകങ്ങൾ ഉണ്ട് .ലൈബ്രറിയ്ക്കായി പ്രത്യേകം പീരിയഡ് കുട്ടികൾക്ക് നൽകിയിരിക്കുന്നു. ഒപ്പം പ്രധാന ലൈബ്രറിയോടു അനുബന്ധിച്ചു മുപ്പതു ക്‌ളാസ്സുകളിലും ക്‌ളാസ് ലൈബ്രറികൾ  ഒരുക്കിയിട്ടുണ്ട് . ഓരോ ആണ്കുട്ടിയുടെയും പെൺകുട്ടിയുടെയും സേവനം ലഭ്യമാക്കിക്കൊണ്ടു ക്ലാസ് ലൈബ്രറികൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു . വായനാ മത്സരങ്ങൾ, കൈയെഴുത്ത് മത്സരങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു . എഴുത്തുകാർ , കലാകാരന്മാർ ,സാമൂഹിക പ്രവർത്തകർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് സാഹിത്യ ക്യാമ്പുകൾ ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു .

സ്‌കൂൾ ലൈബ്രറിയിലെ പുസ്തക പ്രദർശനം
പഞ്ചായത്തു ലൈബ്രറി സന്ദർശനം
കേരള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സന്ദർശനം
ലൈബ്രേറിയനും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂൾ ലൈബ്രറി മനോഹരമായ ചിത്രങ്ങളാൽ അലങ്കരിക്കുന്നു