ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി പ്രതിമയിൽ മാല ചാർത്തുന്നു
എൻ സി സി ദിനവുമായി ബന്ധപ്പെട്ട കൂട്ടയോട്ടം

എൻ സി സി യുടെ പ്രവർത്തനങ്ങൾ

ഈ അധ്യായന വര്ഷം എൻ സി സി കേഡറ്റുകളുടെ പരേഡ് എല്ലാ ആഴ്ചകളിലും രണ്ടു ദിവസം ഉണ്ടായിരുന്നു . അതിലേക്കായി എൻ സി സി യിൽ നിന്നും ആർമി ഓഫീസർമാർ എത്തിയിരുന്നു . കേന്ദ്ര സർക്കാരിന്റെ ഫിറ്റ് ഇന്ത്യ റണ്ണുമായി ബന്ധപ്പെട്ട രണ്ടു കിലോമീറ്റര് ഓട്ടം എൻ സി സി കേഡറ്റുകൾ നിർവഹിച്ചു . എൻ സി സി ദിനവുമായി ബന്ധപ്പെട്ടു കൂട്ടയോട്ടം സംഘടിപ്പിച്ചു . എൻ സി സി ആക്ടിവിറ്റിയുടെ ഭാഗമായി മരം നടീൽ സ്കൂൾ ക്യാമ്പസിൽ നടത്തി.

മികച്ച കാഡറ്റുകളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി എൻ സി സി ഗ്രൂപ് ഓഫീസിലേക്ക് സ്‌കൂളിൽ നിന്നും രണ്ടു കുട്ടികളെ തിരഞ്ഞെടുത്തു വിട്ടു . എൻ സി സി പൂർത്തിയാക്കിയ ഒൻപതാം ക്‌ളാസ് കുട്ടികളുടെ എ സെർട്ടിഫിക്കറ്റ് പരീക്ഷ സ്‌കൂളിൽ വച്ച് നടത്തി . ബെറ്റാലിയനുകൾ തമ്മിലുള്ള ഫയറിംഗ് മത്സരത്തിന് വേണ്ടി സ്‌കൂളിൽ നിന്നും നാല് കുട്ടികളെ ബെറ്റാലിയനിലേക്കു അയച്ചു,അതിൽ രണ്ടു കുട്ടികൾ മത്സരത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടു .

മരം നടീൽ ഉദ്‌ഘാടനം
കൊറോണയ്ക്ക് ശേഷം സ്‌കൂൾ തുറന്നപ്പോൾ അധ്യാപകർക്കൊപ്പം സാനിറ്റൈസേഷൻ ,കുട്ടികളെ ക്രമീകരിക്കാൻ എന്നിവയിൽ പങ്കാളികളായി