ജി.എച്ച്.എസ്സ്.കൊടുവായൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(21019 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ കൊല്ലങ്കോട് ഉപജില്ലയിലെ കൊടുവായൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് കൊടുവായൂർ സ്കൂൾ . 1906ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൊടുവായൂർ ഹൈ സ്കൂളിലെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ വിനീത എം ആണ്

ജി.എച്ച്.എസ്സ്.കൊടുവായൂർ
വിലാസം
കൊടുവായൂർ

കൊടുവായൂർ പി.ഒ,
പാലക്കാട്
,
‍കൊടുവായൂർ പി.ഒ.
,
678 501
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ04923252378
ഇമെയിൽheadmistress.ghskoduvayur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21019 (സമേതം)
എച്ച് എസ് എസ് കോഡ്09005
യുഡൈസ് കോഡ്32060500301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലംകോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂര്
താലൂക്ക്ചിററൂർ
ബ്ലോക്ക് പഞ്ചായത്ത്‍കൊടുവായൂർ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1413
പെൺകുട്ടികൾ1270
ആകെ വിദ്യാർത്ഥികൾ2683
അദ്ധ്യാപകർ83
ഹയർസെക്കന്ററി
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശോഭ ടി
പ്രധാന അദ്ധ്യാപകൻവിനീത
പി.ടി.എ. പ്രസിഡണ്ട്രവി ചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പലത
അവസാനം തിരുത്തിയത്
13-09-2024Anupamaanil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1897ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. കുതിരവട്ടം സ്വരൂപമാണ് വിദ്യാലയം സ്ഥാപിച്ചത്. 1906ൽ സ്വന്തം കെട്ടിടത്തിൽ പഠനം ആരംഭിച്ചു. 1918-ൽ ഇതൊരു ൈഹസ്കൂളായി. 1926-27ൽആദ്യബാച്ച് പുറത്തുവന്നു. അന്ന് പ്രധാന അദ്ധ്യാപകൻ. കൈലാസനാഥ അയ്യർ ആയിരുന്നു . വിദ്യാലയത്തിൽ ഇപ്പോൾ 14 ബ്ളോക്ക് നിലവിലുണ്ട് പ്രധാന കെട്ടിടം 4-11-1928ൽ മദ്രാസ്സ് ചീഫ് ജസ്റ്റിസ് ആയിരുന്ന ഡോ. സുബ്രമണ്യൻ അയ്യർ ഉദ്ഘാടനം നടത്തി.[1] 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 9-4-2007ൽ ശതാബ്ധി ആഘോഷം ചീഫ് മിന്സ്ററർ .ശ്രീ. വി.എസ്.അച്ചുതാനന്തൻ.ഉദ്ഘാടനം നടത്തി. തുടർന്ന് വായിക്കൂ

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 41 കമ്പ്യൂട്ടറുകളുണ്ട്. 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ് ക്രോസ്
  • എസ്.പി.സി
  • ലിററിൽ കൈററ്സ്

മാനേജ്മെന്റ്

ഡി.പി.ഐ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

sl.no Name period
1 ശ്രീ.കൈലാസനാഥ അയ്യർ 1926-27
2 ശ്രീ.കെവി.രാമസ്വാമി അയ്യർ 1928-29
3 ശ്രീ.കെ.വി.പങ്കുണ്ണി അയ്യർ 1930-31
4 ശ്രീ.എൻ.ശങ്കരൻ നായർ 1931-34
5 ശ്രീ.എൻ.ആർ.പരശുരാമ അയ്യർ 1935-37
6 ശ്രീ.കെ.എസ്.ഗോപാലകൃഷ്ണ അയ്യർ 1938-39
7 ശ്രീ.പി.പി.വെങ്കി‍‌ടാചലം 1940-48
8 ശ്രീ.ആർ.സുബ്രഹ്മണ്യ അയ്യർ 1949-52
9 ശ്രീ.കെ.നാരായണ ഉണ്ണിക്കർത്ത 1953-55
10 ശ്രീ.എസ്.ആർ.സുബ്രഹ്മണ്യ അയ്യർ 1956-57
11 ശ്രീ.എൻ.ആർ.ആദിനാരായണ അയ്യർ 1957-58
12 ശ്രീ.പി.യു.വെങ്കിടാചലം 1958-59
13 ശ്രീ.പി.അപ്പുക്കുട്ടൻ മേനോൻ 1959-60
14 ശ്രീ.കെ.ശിവശങ്കരൻ നായർ 1960-64
15 ശ്രീ.സി.സി.ഡേവിഡ് 1965-66
16 ശ്രീമതി.ഇ.എൻ.നാരായണിഅമ്മ 1967-68
17 ശ്രീമതി.ടി.ഭാനുമതിഅമ്മ 1969-71
18 ശ്രീ.രാമൻകുട്ടി കുറുപ്പ് 1971-73
19 ശ്രീ.ഒ.കെ.ദിവാകര പണിക്കർ 1973-74
20 ശ്രീ.പി.വി.ഹരിഹരഅയ്യർ 1975-76
21 ശ്രീ.കെ.ബി.രംഗനാഥൻ 1976-77
22 ശ്രീ.ടി.പത്മനാഭൻ 1977-79
23 ശ്രീ.ടി.ബാലസുബ്രഹ്മണ്ണ്യൻ 1980-81
24 ശ്രീ.ടി.സരസ്വതി അമ്മ 1982-83
25 ശ്രീമതി.വത്സലാദേവി 1983-84
26 ശ്രീ.എൻ.ശംസുദ്ദീൻ 1984-87
27 ശ്രീമതി.എസ്.ആർ.സരസ്വതി അമ്മ 1987-88
28 ശ്രീ.ആർ.നാരായണൻ 1988-89
29 ശ്രീ.ആർ.രാഘവൻ നായർ 1989-90
30 ശ്രീമതി.എ.സാദിക്കുന്നീസ ബീവി 1990-91
31 ശ്രീമതി.വി.എൽ.വിശ്വലത 1991-91
32 ശ്രീമതി.എ.പി.പാർവതി 1991-92
33 ശ്രീ.എൻ.ശങ്കരൻകുട്ടി മേനോൻ 1992-95
34 ശ്രീ.ആർ.രത്നവേൽ 1995-96
35 ശ്രീ.വി.ചന്ദ്രൻ 1996-97
36 ശ്രീ.കെ.ശശിധരൻ 1997-2000
37 ശ്രീ.എസ്.അസീസ് 2000-01
38 ശ്രീമതി.കൃഷ്ണകുമാരി 2001-02
39 ശ്രീമതി.ചന്ദ്രമതി 2002-05
40 ശ്രീമതി.എംകെ.സൂറ 2005-07
41 ശ്രീ.ഒ.മോഹൻദാസ് 2007-07
42 ശ്രീ.എൻ.ആർ.ശശിധരൻ 2007-08
43 ശ്രീമതി.അന്നയമ്മ 2008-09
44 ശ്രീമതി.ചെമ്പകവല്ലി.സി 2009-10
45 ശ്രീമതി.കെ.എൻ.അംബിക 2010-15
46 ശ്രീ . എൻ . രവിദാസൻ 2015-16
47 ശ്രീ. എ ആർ ശ്രീകൃഷ്ണദാസ് 2016-18
48 ശ്രീ. ടി. ഗോപാലകൃഷ്ണൻ 2018-2021
49 ശ്രീമതി . ബിന്ദു.ജി.നായർ 2021-2022
50 രാജൻ എം വി 2022-2023
51 അനിൽ കുമാർ പി 2023-2024
52 വിനീത എം 2024-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ. ലക്ഷ്മണൻ. (poly clinic palakkad)
  • തമിഴ്നാട് പോലീസ് കമ്മീഷണർ ആയി വിരമിച്ച മതിലകത്തു ചന്ദ്രശേഖര പണിക്കർ
  • കേരളം ഐ ജി ആയി വിരമിച്ച ശ്രീ രാജൻ
  • ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ആയിരുന്ന നിരുപമ റാവുവിന്റെ പിതാവ് കേണൽ പി വി എൻ മേനോൻ
  • ശ്രീലങ്ക ബ്രോഡ്കാസ്റ്റിംഗ് കോർപറേഷനിൽ നിന്ന് അനൗൺസർ ആയി വിരമിച്ച സരോജിനി ശിവലിംഗം,


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് നഗരത്തിൽ നിന്നും10 കി.മി. അകലത്തായി നെന്മാറ റോഡിൽ സ്ഥിതിചെയ്യുന്നു
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ നിന്നും ആലത്തൂർ ടൗണിൽ നിന്നും കൊഴിഞ്ഞാംപാറ മാർഗ്ഗത്തീൽ 20 കി.മീ ദൂരത്തിൽ കൊടുവായൂർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു.

Map

അവലംബം

  1. ശിലാഫലകം
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.കൊടുവായൂർ&oldid=2566090" എന്ന താളിൽനിന്ന് ശേഖരിച്ചത്