ജി.എച്ച്.എസ്സ്.കൊടുവായൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിമുക്തി പ്രചാരണത്തിന്റെ ഭാഗമായി ജി എച് എസ് എസ് കൊടുവായൂരും പങ്കാളിയായി. സ്കൂളിൽ വിമുക്തി ക്ലബ് രൂപീകരിച്ചു .ഷീബ ടീച്ചർ ,അംബിക ടീച്ചർ എന്നിവർ ക്ലബ്ബിനെ നയിക്കുന്നു. ലഹരിക്കെതിരെ ഉള്ള പ്രചാരണത്തിന്റെ ഭാഗമായി 6 / 10 / 2022 നു സ്കൂളിലെ കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ ലഹരി വിമുക്ത സന്ദേശം കാണിച്ചു . പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ക്ലാസ്സുകളിൽ വിമുക്തി പ്രതിജ്ഞ കുട്ടികൾ ചൊല്ലി. 14 / 10 / 2022 നു സ്കൂൾ കൗൺസെല്ലെർ ടെസ്‌ന ടീച്ചറുടെ നേതൃത്വത്തിൽ ലഹരി വിമുക്ത ടോക്ക് ഷോ നടത്തി. 2 / 9 / 2022 നു എസ് പി സി യുടെ നേതൃത്വത്തിൽ ശ്രീകാന്ത് സാറും ആസിയ ടീച്ചറും ലഹരി വിമുക്ത ജാഥ മികച്ച രീതിയിൽ സംഘടിപ്പിച്ചു . ശ്രീ ബാബു സർ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം കൈമാറി. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ പോസ്റ്റർ,പ്ലക്കാർഡ് ,ചിത്രരചന എന്നിവ സംഘടിപ്പിച്ചു . രണ്ടാഴ്ചക്കാലം എല്ലാ ക്ലാസ്സുകളിലും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ നൽകി. വിമുക്തി സന്ദേശം കുട്ടികൾക്ക് കൈമാറി. കേരളപ്പിറവി ദിനമായ നവംബര് ഒന്നാം തിയതി ലഹരി വിമുക്ത മനുഷ്യ ചങ്ങല , അവബോധന ഫ്ലാഷ് മൊബ് ,ലഹരി വിമുക്ത ഗാനം ,പ്രതീകാത്‌മക  ലഹരി കുഴിച്ചുമൂടൽ എന്നിവ സ്കൂളിലെ എല്ലാ കുട്ടികളെയും സാക്ഷിനിർത്തി നിർവഹിച്ചു . സ്കൂളിനകത്തും മനുഷ്യച്ചങ്ങല സൃഷ്ടിച്ചുകൊണ്ട് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു .