ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.കൊടുവായൂർ/വിമുക്തി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എച്ച്.എസ്സ്.കൊടുവായൂർ/വിമുക്തി ക്ലബ്ബ്

ലഹരിവിര‍ുദ്ധ ദിനം 2025

അന്താരാഷ‍്ട്രലഹരി ദിനം മ‍ുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന്റെ ലൈവ് സംപ്രേക്ഷണം പ്രൊജക്ടറിലൂടെ പ്രദർശിപ്പിച്ചു. ത‍ുടർന്ന് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം എച്ച് എം ക‍ുട്ടികൾക്കായി പകർന്നു നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ , പ്രസംഗം, സ‍ുംബ ഡാൻസ് എന്നിവ സംഘടിപ്പിച്ചു. സ്ക‍ൂളിലെ വിമുക്തി ക്ലബാണ് നേത‍ൃത്വം നൽകിയത്.

ലഹരി വിരുദ്ധ ദിനം 2026

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം 2026 എച്ച് എം വിനീത ഉദ്ഘാടനം നിർവഹിച്ചു. അസംബ്ലിയിൽ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു. ഇതിനോടനുബന്ധിച്ച് നടന്ന ചിത്രരചനാമത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ലഹരി വിരുദ്ധ ദിന സന്ദേശം പകർന്നു നൽകുന്ന ഫ്ലാഷ്മോബ് അവതരിപ്പിച്ചു. ലഹരിക്കെതിരെയുള്ള സന്ദേശം എഴുതി എല്ലാവരും ഒപ്പുവെച്ചു.